കേരളത്തിൽ അഞ്ച് സ്ഥലങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കുകയാണ് .ആലപ്പുഴ ജില്ലയിലെ തകഴി ,നെടുമുടി ,കരുവാറ്റ ,പള്ളിപ്പാട് എന്നിവിടങ്ങളിലും കോട്ടയം ജില്ലയിലെ നീണ്ടൂരിലുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്.എച്ച് 5 എൻ 8 വിഭാഗത്തിൽപ്പെട്ട വൈറസ് ആണ് പക്ഷിപ്പനിയ്ക്ക് കാരണം.
പക്ഷിപ്പനിയെ തുടർന്ന് മുട്ടയും മാംസവും കഴിക്കുന്നത് അസുഖ കാരണം ആകുമോ എന്നാണ് ഏവരും ചോദിക്കുന്നത് .കഴിക്കാമെങ്കിൽ എങ്ങിനെ പാചകം ചെയ്യണം എന്നതിലും നിരവധി പേർക്ക് സംശയം ഉണ്ട് .ഈ സംശയത്തിന് മറുപടി നൽകുകയാണ് മൃഗ സംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ .റെനി ജോസഫ്.