Lead NewsNEWS

പാലായിൽ മാണി സി കാപ്പനെ അനുകൂലിക്കുമെന്ന് പി സി ജോർജ്

പാലാ മണ്ഡലത്തിന്റെ കാര്യത്തിൽ നിലപാട് മയപ്പെടുത്തി പിസി ജോർജ് എംഎൽഎ.പാലാ മണ്ഡലത്തിൽ മാണി സി കാപ്പൻ യുഡിഎഫ് സ്ഥാനാർത്ഥി ആണെങ്കിൽ പിന്തുണയ്ക്കാൻ തയ്യാറെന്ന് പിസി ജോർജ് വ്യക്തമാക്കി.

നേരത്തെ പാലായിൽ മത്സരിക്കുമെന്ന് പിസി ജോർജ് പ്രഖ്യാപിച്ചിരുന്നു.കാഞ്ഞിരപ്പള്ളിയും പൂഞ്ഞാറും നൽകാൻ യുഡിഎഫ് തയ്യാറായാൽ വിട്ടുവീഴ്ച ചെയ്യാം എന്നും പിസി ജോർജ് പറഞ്ഞു.

പാലാ നഷ്ടമായാൽ മലപ്പുറം ജില്ലയിൽ ഒരു സീറ്റ് ആവശ്യപ്പെടാനാണ് പി സി ജോർജിന്റെ തീരുമാനം. ഷോൺ ജോർജ് മത്സരിക്കുന്ന കാര്യത്തിൽ തീരുമാനം നാളത്തെ ജനപക്ഷം യോഗത്തിൽ ഉണ്ടാകുമെന്നും പി സി ജോർജ് വ്യക്തമാക്കി

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: