റിലയൻസ് കമ്മ്യൂണിക്കേഷൻ, റിലയൻസ് ടെലികോം, റിലയൻസ് ഇൻഫ്രാടെൽ എന്നീ മൂന്ന് കമ്പനികളുടെ അക്കൗണ്ടുകൾ വഞ്ചന അക്കൗണ്ടുകൾ എന്ന് പ്രഖ്യാപിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. മൂന്ന് കമ്പനികളുടെയും ഉടമ അനിൽ അംബാനി ആണ്. അക്കൗണ്ടുകളുടെ നിലവിലെ സ്ഥിതി തുടരാൻ ഹൈക്കോടതി എസ്ബിഐയോട് നിർദേശിച്ചു.
ഓഡിറ്റിങ്ങിൽ ഈ സ്ഥാപനങ്ങളിൽ പണം വകമാറ്റി ചെലവഴിക്കൽ,വെട്ടിപ്പ് തുടങ്ങിയവ കണ്ടെത്തിയതോടെയാണ് അനിൽ അംബാനിയുടെ സ്ഥാപനങ്ങളുടെ അക്കൗണ്ടുകൾ വഞ്ചനാ അക്കൗണ്ടുകൾ ആയി പ്രഖ്യാപിക്കപ്പെട്ടത്.
ഒരു ബാങ്ക് വഞ്ചനാ അക്കൗണ്ട് കണ്ടെത്തിയാൽ ഏഴുദിവസത്തിനകം റിസർവ് ബാങ്കിന് അറിയിച്ചിരിക്കണം. തട്ടിപ്പ് ഒരു കോടിയുടെ മുകളിലാണെങ്കിൽ സിബിഐക്ക് പരാതി നൽകണം. ഒരു മാസത്തിനുള്ളിൽ ആണ് ഈ പരാതി നൽകേണ്ടത്.
ലഭ്യമാകുന്ന വിവരം അനുസരിച്ച് അനിൽ അംബാനിയുടെ ഈ മൂന്ന് സ്ഥാപനങ്ങളും കൂടി 49 ആയിരം കോടി രൂപ എസ് ബി ഐ യുടെ കടപ്പെട്ടിരിക്കുന്നു എന്നാണ് വിവരം. ഇതിൽ ഇൻഫ്രാടെൽ 12000 കൂടിയും ടെലികോം 24000 കോടിയുമാണ് എസ് ബി ഐയ്ക്ക് നൽകാൻ ഉള്ളത്.