Month: January 2021

  • Lead News

    ഉദ്ഘാടനത്തിന് മുമ്പ് പാലം തുറന്ന സംഭവം; 3 വി ഫോര്‍ കേരള പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

    മുഖ്യമന്ത്രിയുടെ ഉദ്ഘാടനത്തിന് മുമ്പ് വൈറ്റില മേല്‍പാലം തുറന്ന സംഭവത്തില്‍ 3 വി ഫോര്‍ കേരള പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍. കൊച്ചി സോണ്‍ കോ-ഓര്‍ഡിനേറ്റര്‍ ഷക്കീര്‍ അലി, പ്രവര്‍ത്തകരായ ആന്റണി ആല്‍വിന്‍, സാജന്‍ എന്നിവരെയാണ് ഇന്നു പുലര്‍ച്ചെ പനങ്ങാട് സി.ഐ അനന്തലാലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വീട്ടില്‍ കയറി അറസ്റ്റു ചെയ്തത്. കഴിഞ്ഞ 31ന് പാലം തുറന്നു നല്‍കുന്നതിനായി വൈറ്റില പാലത്തിന് സമീപം സംഘടിച്ച നേതാക്കളുടെയും പ്രവര്‍ത്തകരുടേയും ചിത്രങ്ങള്‍ നോക്കിയാണ് അറസ്റ്റ് ചെയ്തതെന്ന് വി ഫോര്‍ പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. അതേസമയം, കഴിഞ്ഞ ദിവസം അറസ്റ്റിലായവരുടെ ജാമ്യാപേക്ഷ ഇന്ന് മജിസ്‌ട്രേറ്റ് കോടതി ഓണ്‍ലൈനിലൂടെ പരിഗണിക്കും. ഇവരെ റിമാന്‍ഡ് ചെയ്യണമെന്നാണ് പൊലീസ് ആവശ്യം. ഇന്നു പുലര്‍ച്ചെ അറസ്റ്റു ചെയ്തവരെ ഉച്ചയ്ക്ക് ശേഷം ഇതേ കോടതിയില്‍ തന്നെ ഹാജരാക്കും. ചൊവ്വാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം.വി ഫോര്‍ കൊച്ചി പ്രതിഷേധം സംഘടിപ്പിക്കുന്നെമെന്ന് നേരത്തേ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി ആലുവ ഭാഗത്ത് പോലീസ് കാവല്‍ ഉണ്ടായിരുന്നു. വി ഫോര്‍ കേരള…

    Read More »
  • Lead News

    ചൈനയുടെ വാക്‌സിന്‍ ഇപ്പോള്‍ ആവശ്യമില്ല, ഇന്ത്യയുമായി സഹകരിക്കാന്‍ നേപ്പാള്‍ ആഗ്രഹിക്കുന്നു

    കോവിഡ് മഹാമാരി പടര്‍ന്ന് പിടിച്ച് ലോകത്തിലാകമാനം മരണം സംഭവിച്ച നാള്‍വഴിയിലൂടെയാണ് ലോകജനത കടന്ന് പോയത്. കോവിഡിനെ പിടച്ചുകെട്ടാനുള്ള വാക്‌സിന്‍ പരീക്ഷണത്തില്‍ പല രാജ്യങ്ങളും ഏര്‍പ്പെട്ടു കഴിഞ്ഞു. ഇന്ത്യയിലും കോവിഡ് വാക്‌സിന്റെ ഡ്രൈ റണ്‍ ആരംഭിച്ചു കഴിഞ്ഞിരിക്കുകയാണ്. ഈയവസരത്തിലാണ് നേപ്പാളില്‍ നിന്നുള്ള ശ്രദ്ധേയമായ വാര്‍ത്ത പുറത്ത് വന്നിരിക്കുന്നത്. പലവിധ സമ്മര്‍ദങ്ങള്‍ക്കിടയിലും തങ്ങള്‍ക്ക് ചൈനയുടെ വാക്‌സിന് മുന്‍പേ ഇന്ത്യന്‍ വാക്‌സിന്‍ കിട്ടാനാണ് ആഗ്രഹിക്കുന്നതെന്നുമുള്ള സൂചനകള്‍ നേപ്പാളില്‍ നിന്നും വന്ന് തുടങ്ങി. ഇതിനെപ്പറ്റിയുള്ള അന്തിമ തീരുമാനം അടുത്ത ദിവസം ആരംഭിക്കുന്ന ആറാമത് നേപ്പാള്‍-ഇന്ത്യ ജോയിന്റെ കമ്മീഷന്‍ യോഗത്തില്‍ തീരുമാനം ഉണ്ടാകും. നേപ്പാളിന് ചൈനയില്‍ നിന്നുള്ള സിനോവാക് വാക്‌സിന്‍ നല്‍കുമെന്നുള്ള വാഗ്ദനമുണ്ടായിരുന്നുവെങ്കിലും ഇന്ത്യയില്‍ നിന്നുള്ള വാക്‌സിന്‍ സ്വീകരിക്കാന്‍ താല്‍പര്യമുണ്ടെന്ന് ഇന്ത്യന്‍ ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം നേപ്പാള്‍ അധികൃത പറഞ്ഞു. ഇന്ത്യയിലെ നേപ്പാള്‍ അംബാസിഡര്‍ നിലാംബര്‍ ആചാര്യ വാക്‌സിന്‍ കമ്പിനി നിര്‍മ്മാതാക്കളുമായും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി പല തവണ പ്രസ്തുത വിഷയത്തില്‍ ചര്‍ച്ചകള്‍ നടത്തി. നേപ്പാള്‍ വിദേശകാര്യ മന്ത്രി…

    Read More »
  • Lead News

    അയ്യപ്പനെതിരായ അന്വേഷണം തടസ്സപ്പെടുത്തില്ല: സ്പീക്കര്‍

    ഡോളര്‍ക്കടത്ത് കേസുമായി ബന്ധപ്പെട്ട് അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പനെതിരായ അന്വേഷണം തടസ്സപ്പെടുത്തില്ലെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍. ചട്ടം 165 എംഎല്‍എമാര്‍ക്ക് മാത്രമല്ല ബാധകമെന്നും നിയമസഭാ സ്റ്റാഫിനും ചട്ടം ബാധകമാണെന്നും സ്പീക്കര്‍ പറഞ്ഞു. തെറ്റൊന്നും ചെയ്തിട്ടില്ലാത്തതിനാല്‍ അന്വേഷണ നടപടികളില്‍ ഭയമില്ല, ഒരു രൂപയുടെ അഴിമതി തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം നിര്‍ത്തുമെന്നും സ്പീക്കര്‍ വ്യക്തമാക്കി. വിവാദങ്ങളില്‍ കൂടുതലൊന്നും പറയാനില്ലെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു. ഡോളര്‍ കടത്തുകേസില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പന് രണ്ട് തവണയാണ് ചോദ്യം ചെയ്യല്ലിന് ഹാജരാവാന്‍ ആവശ്യപ്പെട്ട് കസ്റ്റംസ് കത്ത് നല്‍കിയത്. നിയമസഭാ സമ്മേളനം ചേരുന്നതിനാല്‍ ജോലി തിരക്കുണ്ടെന്നാണ് അയ്യപ്പന്‍ ഇന്ന് കസ്റ്റംസിനെ അറിയിച്ചത്. മറ്റൊരു ദിവസം ഹാജരാകാന്‍ അനുവദിക്കണമെന്നും കസ്റ്റംസിനോട് ഇദ്ദേഹം ആവശ്യപ്പെട്ടു. ഇ-മെയിലിലൂടെയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആദ്യം ഫോണിലൂടെയാണ് കസ്റ്റംസ് ആവശ്യപ്പെട്ടത്. എന്നാല്‍ നോട്ടീസ് ലഭിക്കാതെ ഹാജരാകാന്‍ കഴിയില്ലെന്ന നിലപാടാണ് അയ്യപ്പന്‍ സ്വീകരിച്ചത്. തുടര്‍ന്ന് ഇ-മെയില്‍ വഴിയും വാട്‌സാപ്പ് വഴിയും കസ്റ്റംസ്…

    Read More »
  • വയനാട്ടില്‍ സര്‍ക്കാര്‍ സ്വന്തം മെഡിക്കല്‍ കോളേജ് സ്ഥാപിക്കും

    വയനാട് ജില്ലയില്‍ ഡി.എം. വിംസ് എന്ന സ്വകാര്യ മെഡിക്കല്‍ കോളേജ് ഏറ്റെടുക്കാനുള്ള നിര്‍ദേശം വേണ്ടെന്ന് വയ്ക്കാനും സ്വന്തം നിലയില്‍ സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്ത് മെഡിക്കല്‍ കോളേജ് സ്ഥാപിക്കാനും മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചു. സ്വകാര്യ മെഡിക്കല്‍ കോളേജ് ഏറ്റെടുക്കാനുള്ള നിര്‍ദേശം പരിശോധിക്കാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. ഡി.എം. വിംസിന്‍റെ ഉടമസ്ഥരായ ഡി.എം. എജുക്കേഷണല്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ അപ്രായോഗികമാണെന്ന് വിദഗ്ധ സമിതി അഭിപ്രായപ്പെട്ടു. ഇത് കണക്കിലെടുത്താണ് സ്വന്തം നിലയില്‍ മെഡിക്കല്‍ കോളേജ് സ്ഥാപിക്കാന്‍ തീരുമാനിച്ചത്. കോളേജിന് അനുയോജ്യമായ സ്ഥലം കണ്ടെത്താന്‍ ആരോഗ്യവകുപ്പിനെ ചുമതലപ്പെടുത്തി. യോഗത്തില്‍ മന്ത്രിമാരായ കെ.കെ. ശൈലജ, ഇ. ചന്ദ്രശേഖരന്‍, ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, നിയമ സെക്രട്ടറി പി.കെ. അരവിന്ദബാബു, ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ ഖൊബ്രഗഡെ എന്നിവര്‍ പങ്കെടുത്തു.

    Read More »
  • Lead News

    ഇയര്‍ഫോണ്‍ വയര്‍ കഴുത്തില്‍ മുറുക്കി കുഞ്ഞിനെ കൊന്ന സംഭവം; അമ്മ പിടിയില്‍

    കാസര്‍ഗോഡ്:‌ നവജാത ശിശുവിനെ ഇയര്‍ ഫോണിന്റെ വയര്‍ കഴുത്തില്‍ ഞെരുക്കി കൊന്ന സംഭവത്തില്‍ അമ്മ പിടിയില്‍. ചെടേക്കാല്‍ സ്വദേശി ഷാഹിനയാണ് പിടിയിലായത്. അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്ന് പോലീസ് പറഞ്ഞു. ചെറിയ വയര്‍ കഴുത്തില്‍ കുരുങ്ങിയതാണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. തുടര്‍ന്ന് കുഞ്ഞിന്റെ അമ്മയെ ചോദ്യം ചെയ്തതോടെയാണ് നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്. ഭര്‍ത്താവിനോടുള്ള വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നാണ് സൂചന. രക്ത സ്രാവമുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തിയപ്പോഴാണ് ദിവസങ്ങള്‍ക്ക് മുമ്പ് യുവതിയുടെ പ്രസവം കഴിഞ്ഞിരുന്നുവെന്ന് വ്യക്തമായത്. ഡോക്ടറില്‍ നിന്നാണ് ഭര്‍ത്താവ് പോലും ഭാര്യയുടെ പ്രസവ വിവരം അറിയുന്നത്. തുടര്‍ന്ന് വീട്ടിലെത്തി തിരച്ചില്‍ നടത്തിയപ്പോഴാണ് കുഞ്ഞിന്റെ മൃതദേഹം തുണിയില്‍ പൊതിഞ്ഞ നിലയില്‍ കട്ടിലിനടിയില്‍ കണ്ടെത്തിയത്. യുവതി ഗര്‍ഭിണിയായത് അറിഞ്ഞിരുന്നില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഡിസംബര്‍ 14നാണ് തുണിയില്‍ പൊതിഞ്ഞ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.

    Read More »
  • Lead News

    ‘കാരുണ്യ മോഡല്‍’ വാക്‌സിന്‍ വിതരണം നടപ്പാക്കാനൊരുങ്ങി സര്‍ക്കാര്‍

    കോവിഡ് വാക്‌സിന്‍ വിതരണത്തില്‍ കാരുണ്യ മോഡല്‍ നടപ്പാക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. സൗജന്യമായി വിതരണം ചെയ്യുന്നതിനൊപ്പം ആവശ്യമുളളവര്‍ക്ക് പണം കൊടുത്ത് എടുക്കാന്‍ സൗകര്യം ഒരുക്കുകയാണ് ഇതുവഴി ചെയ്യുന്നത്. ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ ആശുപത്രികള്‍ വഴിയായിരിക്കും വാക്‌സിന്‍ വിതരണം. സര്‍ക്കാര്‍ വാങ്ങി ആശുപത്രി അധികൃതര്‍ക്ക് നല്‍കും ഇവര്‍ ആവശ്യക്കാര്‍ക്ക് പണം വാങ്ങി കുത്തിവെയ്പ്പ് നടത്തും. സര്‍ക്കാര്‍ ആശുപത്രികള്‍ വഴിയായതിനാല്‍ അമിത വില ഈടാക്കുന്നത് തടയാന്‍ കഴിയുന്നു ഇതാണ് കാരുണ്യ മോഡല്‍. സീറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡാണ് കേരളത്തില്‍ വിതരണം ചെയ്യുന്നത്. ഉല്‍പ്പാദിപ്പിക്കുന്നതില്‍ പകുതി വാക്‌സിന്‍ സര്‍ക്കാരിനും ബാക്കി സ്വകാര്യ മേഖലയ്ക്കും നല്‍കുമെന്നാണ് സീറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചത്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ മേഖലയില്‍ സൗജന്യ വാക്‌സീന്‍ എത്തുമ്പോഴേക്കും മാസങ്ങള്‍ എടുക്കും. എന്നാല്‍ സ്വകാര്യ മേഖല വഴി കൂടി വിതരണം ചെയ്താല്‍ കൂടുതല്‍ പേരിലേക്ക് കാലതാമസം കൂടാതെ എത്തിക്കാന്‍ കഴിയും. ഏകദേശം 1000 രൂപയ്ക്ക് അടുത്തായിരിക്കും വാക്‌സീന്‍ വില.

    Read More »
  • LIFE

    അഹാന കൃഷ്ണയ്ക്ക് കോവിഡ് നെഗറ്റീവ്

    കോവിഡ് നെഗറ്റീവ് ആയതിന്റെ സന്തോഷം പങ്കുവെക്കുകയാണ് നടിയും യൂട്യൂബറും ആയ അഹാന കൃഷ്ണ. 20 ദിവസമാണ് അഹാന ക്വാറന്റൈനിൽ ആയത് . ക്വാറന്റൈൻ വിജയകരമായി പൂർത്തിയാക്കിയെന്ന് അഹാന കുറിക്കുന്നു. കോവിഡ് പകരാതിരിക്കാനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ആരാധകർക്ക് മുമ്പിൽ അവതരിപ്പിക്കുകയും ചെയ്തു അഹാന. View this post on Instagram A post shared by Ahaana Krishna (@ahaana_krishna)    കുറച്ചു ദിവസങ്ങളായി തന്നോടൊപ്പം ഉണ്ടായിരുന്നു എന്ന അടിക്കുറിപ്പോടെ കോവിഡ് ചികിത്സക്ക് ഉപയോഗിച്ച മരുന്നുകളുടെ ചിത്രവും താരം പങ്കു വെച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് സ്വന്തം വീട്ടിലാണ് താരം ഇപ്പോൾ ഉള്ളത്. ദുൽഖർ സൽമാൻ നിർമ്മിക്കുന്ന ഷൈൻ ടോം ചാക്കോ നായകനാകുന്ന “അടി” ആണ് പുതിയ അഹാന ചിത്രം. ദുൽഖർ നിർമ്മിക്കുന്ന നാലാമത്തെ ചിത്രമാണ് അടി

    Read More »
  • Lead News

    അക്രമത്തിന് ആഹ്വാനം ചെയ്യുന്ന ട്രമ്പിനെ കാലാവധി പൂർത്തിയാക്കാതെ പറഞ്ഞു വിടാൻ പറ്റുമോ? ഇതൊക്കെയാണ് സാധ്യതകൾ

    തെരഞ്ഞെടുപ്പിൽ തോറ്റിട്ടും അനുയായികളുടെ അക്രമംകൊണ്ട് പിടിച്ചുനിൽക്കാൻ ശ്രമിക്കുകയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ്. കസേരയിൽ മുറുകെ പിടിച്ചിരിക്കുന്ന ട്രമ്പിനെ കാലാവധി പൂർത്തിയാക്കുന്നതിനു മുമ്പ് ഇറക്കിവിടാൻ ആകുമോ? ഇതൊക്കെയാണ് സാധ്യതകൾ. അമേരിക്കൻ പ്രസിഡന്റിനെ ആ പദവിയിൽ നിന്ന് മാറ്റാൻ രണ്ടു വഴികളുണ്ട്. ഒന്ന്‌ അമേരിക്കൻ ഭരണഘടനയുടെ ഇരുപത്തിയഞ്ചാമത്തെ ഭേദഗതി നടപ്പിൽ വരുത്തുക.രണ്ട് ഇമ്പീച്ച്മെന്റിലൂടെ പുറത്താക്കുക.രണ്ട് ആണെങ്കിലും വൈസ് പ്രസിഡണ്ട് മൈക്ക് പെൻസ് ബൈഡൻ അധികാരമേൽക്കുന്നത് വരെ അമേരിക്കൻ പ്രസിഡണ്ട് ആകും. അമേരിക്കൻ ഭരണഘടനയുടെ ഇരുപത്തിയഞ്ചാമത്തെ ഭേദഗതി നടപ്പിൽ വരുത്തുക എന്ന് പറഞ്ഞാൽ പ്രസിഡന്റ് സ്ഥാനത്തിരിക്കുന്ന വ്യക്തി ആ സ്ഥാനത്തിരിക്കാൻ അർഹനല്ല എന്ന് ബോധ്യമായാൽ വൈസ് പ്രസിഡണ്ട് മൈക്ക് പെൻസും ട്രമ്പ് മന്ത്രിസഭയിലെ ഭൂരിഭാഗം അംഗങ്ങളും ട്രമ്പ് ആ സ്ഥാനത്തിരിക്കാൻ യോഗ്യനല്ല എന്ന് പ്രഖ്യാപിക്കണം. എന്നിട്ട് ട്രമ്പിനെ പുറത്താക്കണം. അപ്പോൾ പെൻസ് അമേരിക്കൻ പ്രസിഡന്റ്‌ ആകും. രണ്ടാമത്തെ കാര്യം ഇംപീച്ച്മെന്റ് ആണ്. ഇതിന് കുറച്ചു ദിവസം പിടിക്കും എന്നുള്ളതുകൊണ്ട് തന്നെ ആദ്യത്തെ മാർഗമാണ് ഇപ്പോൾ…

    Read More »
  • Lead News

    അമേരിക്കയിലെ അക്രമം പ്രയാസമുണ്ടാക്കുന്നു, അധികാര കൈമാറ്റം സുഗമമായി നടക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

    അമേരിക്കൻ പാർലമെന്റ് മന്ദിര ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി. അമേരിക്കയിലെ സംഭവവികാസങ്ങൾ പ്രയാസം ഉണ്ടാക്കുന്നു. അധികാര കൈമാറ്റം സുഗമമായി നടക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോഡി വ്യക്തമാക്കി. ” വാഷിംഗ്ടൺ ഡിസിയിലെ അക്രമവും കലാപവും പ്രയാസമുണ്ടാക്കി. അധികാര കൈമാറ്റം ശാന്തമായും സുഗമമായും നടക്കണം. നിയമവിരുദ്ധമായ പ്രക്ഷോഭങ്ങളിലൂടെ ജനാധിപത്യപ്രക്രിയ അട്ടിമറിക്കപ്പെടരുത്.” പ്രധാനമന്ത്രി ട്വിറ്റ് ചെയ്തു “അപമാനകരം” എന്നാണ് അമേരിക്കയിലെ സംഭവവികാസങ്ങളെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വിലയിരുത്തിയത്. അമേരിക്കൻ ജനതയുടെ വികാരം ട്രമ്പും അനുകൂലികളും മാനിക്കണമെന്ന് ജർമൻ വിദേശകാര്യമന്ത്രി ഹേയ്ക്കോ മാസ് ട്വിറ്ററിൽ കുറിച്ചു

    Read More »
  • Lead News

    ട്രംപിന്റെ അക്കൗണ്ടുകൾ മരവിപ്പിച്ച് ട്വിറ്ററും ഫേസ്ബുക്കും

    അമേരിക്കൻ പാർലമെന്റ് മന്ദിരം അണികൾ ആക്രമിച്ചതോടെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അക്കൗണ്ടുകൾ മരവിപ്പിച്ച് ട്വിറ്ററും ഫേസ്ബുക്കും. അക്കൗണ്ട് 12 മണിക്കൂർ നേരത്തേക്ക് മരവിപ്പിച്ചതായി ട്വിറ്റർ വ്യക്തമാക്കി. പ്രസിഡന്റ് തിരഞ്ഞെടുപ്പിനെക്കുറിച്ച് ട്രംപ് നടത്തിയ വസ്തുതാവിരുദ്ധമായ പരാമർശങ്ങളാണ് പാർലമെന്റ് മന്ദിരം ആക്രമിക്കപ്പെടാൻ കാരണമെന്നാണ് സൂചന. മൂന്നു ട്വീറ്റുകൾ നീക്കം ചെയ്യണമെന്ന് ട്വിറ്റർ ട്രമ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇവ നീക്കം ചെയ്തില്ലെങ്കിൽ വിലക്ക് തുടരുമെന്ന് ട്വിറ്റർ വ്യക്തമാക്കി. 24 മണിക്കൂറാണ് ഫേസ്ബുക്ക് വിലക്ക്. തന്റെ അനുകൂലികളെ അഭിസംബോധന ചെയ്യുന്ന ട്രമ്പിന്റെ വീഡിയോ ഫേസ്ബുക്ക് നീക്കം ചെയ്തിട്ടുണ്ട്. യൂട്യൂബും ഈ വീഡിയോ നീക്കം ചെയ്തു. ജോ ബൈഡന്റെ വിജയം അംഗീകരിക്കാൻ വേണ്ടി ജനപ്രതിനിധി സഭയും സെനറ്റും യോഗം ചേരുന്നതിനിടെയാണ് ട്രംപ് അനുകൂലികൾ ക്യാപിറ്റോൾ മന്ദിരത്തിലേക്ക് ഇരച്ചു കയറിയത്. ബാരിക്കേഡിനെയും സുരക്ഷാസേനയെയും മറികടന്ന് അവർ ക്യാപ്പിറ്റോൾ മന്ദിരത്തിന് ഉള്ളിൽ കയറി. പൊലീസുമായി ഏറ്റുമുട്ടാനും തയ്യാറായി. ട്രമ്പ് അനുകൂലികളും ആയുധധാരികൾ ആയിരുന്നു. വാഷിംഗ്ടണിൽ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്.

    Read More »
Back to top button
error: