NEWS
കയര്‍ മേഖലയില്‍ കുടിശിക തീര്‍ക്കാന്‍ 60 കോടി

ധനമന്ത്രി തോമസ് ഐസക്കിന്റെ ബജറ്റ് അവതരണം തുടരുകയാണ്. കശുവണ്ടി തൊഴിലാളികള്‍ക്കു ഗ്രാറ്റുവിറ്റി നല്കാന് 60 കോടി. കയര്‍ മേഖലയില്‍ കുടിശിക തീര്‍ക്കാന്‍ 60 കോടി. കാര്‍ഷികമേഖലയില്‍ രണ്ടു ലക്ഷം തൊഴിലവസരം ഉറപ്പാക്കും. കാര്‍ഷികേതര മേഖലയില്‍ മൂന്നു ലക്ഷം തൊഴിലവസരങ്ങള്‍ ഉണ്ടാക്കും.
മുസ്രിസ്, ആലപ്പുഴ, തലശ്ശേരി പൈതൃക പദ്ധതികള്‍ക്കു പുറമേ തിരുനന്തപുരം, കോഴിക്കോട് പൈതൃക പദ്ധതികള്‍ കൂടി. ഈ പദ്ധതികള്‍ക്ക് 40 കോടി രൂപ അനുവദിച്ചു.
തിരുവനന്തപുരത്തിന് 10 കോടി രൂപ അധികമായി അനുവദിക്കും. തിരുവനന്തപുരത്തേക്ക് വിദ്യാര്‍ഥികളുടെ പഠനയാത്ര പ്രോത്സാഹിപ്പിക്കാന്‍ അഞ്ചു കോടി രൂപ അനുവദിച്ചു.