Lead NewsNEWS

ഓണ്‍ലൈനില്‍ റമ്മി കളി, ഒടുവില്‍ കടബാധ്യത; യുവാവ് ജീവനൊടുക്കി

ണ്‍ലൈനില്‍ റമ്മി ഗെയിം കളിച്ച് പണം നഷ്ടപ്പെട്ട യുവാവ് ആത്മഹത്യ ചെയ്തു. തിരുവനന്തപുരം കുറ്റിച്ചല്‍ സ്വദേശി വിനീത് (28) ആണ് ഡിസംബര്‍ 31ന് വീടിന് സമീപത്ത് തൂങ്ങിമരിച്ചത്.

അതേസമയം, മരണകാരണം റമ്മികളിയാണെന്ന വിവരം ഇപ്പോഴാണ് പുറത്ത് വന്നത്.
ലോക്ക്ഡൗണ്‍ സമയത്താണ് വിനീത് റമ്മി കളി ആരംഭിച്ചത്. വലിയ തുകയ്ക്ക് റമ്മി കളിച്ച് 12 ലക്ഷത്തോളം കടബാധ്യതയായി വന്നു. എന്നാല്‍ ഈ പണം വീട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് അടച്ചെങ്കിലും വിനീത് വീണ്ടും റമ്മി കളികുകയായിരുന്നു. നിലവില്‍ 20 ലക്ഷത്തോളം രൂപ റമ്മി കളിച്ചതില്‍ വിനീതിന് കടബാധ്യതയുണ്ട്. സാമ്പത്തിക ബാധ്യത കൂടിയതോടെ വീട്ടിലും പ്രശ്‌നങ്ങള്‍ ഉണ്ടായി തുടര്‍ന്ന് വീടുവിട്ടിറങ്ങിയ വിനീതിനെ പോലീസായിരുന്നു തിരിച്ചെത്തിച്ചത്.

Back to top button
error: