Month: December 2020

  • NEWS

    തപാൽ വോട്ട് നിഷേധിച്ചു, വിഎസ് അസ്വസ്ഥൻ

    മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് ഇക്കുറി വോട്ട് ചെയ്യാനാവില്ല. ആലപ്പുഴ പുന്നപ്ര വടക്ക് പഞ്ചായത്ത് എട്ടാം വാർഡിൽ ആണ് വിഎസിന്റെയും കുടുംബാംഗങ്ങളുടെയും വോട്ട്.എന്നാൽ ഇത്തവണ അനാരോഗ്യം കാരണം തിരുവനന്തപുരത്തുനിന്നും യാത്ര ചെയ്യാൻ വിഎസിന് ആകില്ല. അതുകാരണം ദിവസങ്ങൾക്ക് മുമ്പ് തന്നെ തപാൽ വോട്ടിന് വിഎസ് അപേക്ഷിച്ചിരുന്നു. എന്നാൽ ചട്ടം അനുസരിച്ച് വി എസിന് തപാൽ വോട്ട് നൽകാനാകില്ല എന്നാണ് ഉദ്യോഗസ്ഥർ നിലപാടെടുത്തത്. ദൂരസ്ഥലങ്ങളിലേക്ക് യാത്രാ വിലക്കുള്ളതിനാൽ വിഎസ് ഇത്തവണ വോട്ട് ചെയ്യാൻ എത്തുകയില്ല എന്ന് മകൻ വി അരുൺകുമാർ പറഞ്ഞു. വോട്ട് ചെയ്യാൻ ആകാത്തതിനാൽ തികച്ചും അസ്വസ്ഥനാണ് വിഎസ് എന്നും മകൻ പറഞ്ഞു. കോവിഡ് ബാധിതർ കോവിഡുമായി ബന്ധപ്പെട്ട് ക്വാറന്റൈനിൽ കഴിയുന്നവർ, തിരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥർ എന്നിവർക്ക് മാത്രമാണ് തപാൽ വോട്ട്. ആദ്യ പാർലമെന്റ് തെരഞ്ഞെടുപ്പ് നടന്നാൽ 1951 മുതൽ എല്ലാ തെരഞ്ഞെടുപ്പിലും വി എസ് വോട്ട് ചെയ്തിട്ടുണ്ട് അരുൺകുമാർ വ്യക്തമാക്കുന്നു.

    Read More »
  • NEWS

    ഇന്ത്യയിൽ കൊവിഡ് വാക്സിൻ വിതരണത്തിന് അനുമതി തേടി ഭാരത് ബയോടെക്

    ഇന്ത്യയിൽ കോവിഡ് വാക്സിൻ വിതരണം ചെയ്യുന്നതിന് അനുമതി തേടി ഭാരത് ബയോടെക് അപേക്ഷ സമർപ്പിച്ചു.തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കോവാക്സിനാണ് വിതരണം ചെയ്യാൻ അനുമതി തേടിയിരിക്കുന്നത്. കേന്ദ്ര ഡ്രഗ്സ് റെഗുലേറ്റർക്കാണ് ഭാരത് ബയോടെക് അപേക്ഷ സമർപ്പിച്ചത്. ഫൈസറും സിറം ഇന്സ്റ്റിറ്റ്യൂട്ടും ഇന്ത്യയിൽ വാക്സിൻ വിതരണത്തിന് അനുമതി തേടിയിട്ടുണ്ട്. മൂന്ന് അപേക്ഷകളും പരിശോധിച്ച ശേഷമായിരിക്കും അന്തിമ തീരുമാനം. അതേസമയം ഫൈസർ ഉല്പാദിപ്പിച്ച വാക്സിൻ വ്യാപകമായി ജനങ്ങളിൽ എത്തിക്കാൻ നടപടി ബ്രിട്ടൻ ആരംഭിച്ചു. ഫൈസറിന്റെ വാക്സിന് അനുമതി നൽകുന്ന ആദ്യ രാജ്യമാണ് ബ്രിട്ടൻ.

    Read More »
  • NEWS

    ഈ രക്ത ഗ്രൂപ്പുകാർക്ക് കോവിഡ് ബാധിച്ചാൽ മരണസാധ്യത കുറവ്

    ചില പ്രത്യേക രക്തഗ്രൂപ്പുകൾ പെട്ടവർക്ക് കോവിഡ് അണുബാധയ്ക്കുള്ള സാധ്യത കുറവാണെന്ന് ഗവേഷകർ. ഒ, ആർഎച്ച് നെഗറ്റീവ് രക്ത ഗ്രൂപ്പുകളിൽ പെട്ടവർക്കാണ് രോഗ സാധ്യത കുറവ്. രോഗം ബാധിച്ചാലും സങ്കീർണമാകാനും മരണം സംഭവിക്കാനുമുള്ള സാധ്യത താരതമ്യേന കുറവാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. 2017 നും 2019 നും ഇടയിൽ രക്ത ഗ്രൂപ്പ് പരിശോധിച്ച 2,25,556 പേരുടെ ഡാറ്റ ഗവേഷകസംഘം ശേഖരിച്ചു.ഇവരുടെ കോവിഡ് റിസൾട്ടുമായി ഒത്തു നോക്കുകയും ചെയ്തു. ഇതിൽ 1,328 പേരുടെ കോവിഡ് ബാധ സങ്കീർണ്ണവും ഗുരുതരവും ആയിരുന്നു. എബി,ബി,ആർ എച്ച് പോസിറ്റീവ് തുടങ്ങിയ രക്തഗ്രൂപ്പുകൾ ഉള്ളവർക്കാണ് കൂടുതലായി രോഗം കണ്ടത്. സങ്കീർണത കുറഞ്ഞ രോഗം ഉണ്ടായവരിൽ പലരും ഒ, ആർഎച്ച് നെഗറ്റീവ് ഗ്രൂപ്പുകളിൽ പെട്ടവരായിരുന്നു.അതേസമയം ഇതിന്റെ കാരണങ്ങൾ ഗവേഷകർക്ക് വ്യക്തമായിട്ടില്ല. ഇത് സംബന്ധിച്ച പഠനങ്ങൾ നടക്കുകയാണ്. അന്നൽസ് ഓഫ് ഇന്റെർണൽ മെഡിസിൻ ജേർണലിലാണ് ഈ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.

    Read More »
  • NEWS

    ലോകേഷ് കനകരാജിന്റെ ചിത്രത്തിൽ കമലഹാസന്റെ വില്ലൻ ഫഹദ് ഫാസിൽ എന്ന്‌ സൂചന

    കമലഹാസൻ നായകനായി അഭിനയിക്കുന്ന “വിക്രം “എന്ന പുതിയ സിനിമയിൽ വില്ലനായി ഫഹദ് ഫാസിൽ എത്തുന്നുവെന്ന് സൂചന. “കൈതി ” എന്ന ഹിറ്റ് ചിത്രത്തിലൂടെ തെന്നിന്ത്യയിൽ ശ്രദ്ധേയനായ സംവിധായകൻ ലോകേഷ് കനകരാജ് ആണ് “വിക്രം” എന്ന സിനിമയുടെ സംവിധായകൻ. തമിഴിലെ പ്രമുഖ മാധ്യമങ്ങളെല്ലാം ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ ഫഹദ് ഫാസിൽ ഇതിനോട് പ്രതികരിച്ചിട്ടില്ല. രാജ് കമൽ ഫിലിംസാണ് കമൽഹാസന്റെ 232 ആമത് ചിത്രം നിർമ്മിക്കുന്നത്. അടുത്തവർഷം ആയിരിക്കും സിനിമയുടെ റിലീസ്. വിജയ് നായകനായ മാസ്റ്ററാണ് ലോകേഷ് ഇതിന് മുമ്പ് സംവിധാനം ചെയ്ത ചിത്രം.

    Read More »
  • NEWS

    വീടിനുള്ളിൽ ഒരു മാൻഹോൾ ഷട്ടർ, ഇളക്കിയപ്പോൾ 68 കാരൻ ഖണ്ടു പട്ടേൽ കണ്ടത്

    മധ്യ ഇംഗ്ലണ്ടിലെ വോൾവർ ഹാംട്ടനിൽ ആണ് 68 കാരൻ ഖണ്ടു പട്ടേൽ ഭാര്യയോടൊത്ത് താമസിക്കുന്നത്.40 കൊല്ലമായി പട്ടേൽ ഈ വീട്ടിലാണ് കഴിയുന്നത്. വീടിനുള്ളിൽ ഒരു മാൻഹോൾ ഷട്ടർ ഉള്ളത് പട്ടേൽ ശ്രദ്ധിച്ചിരുന്നു. എന്നാൽ അത് ഇളക്കി നോക്കാൻ പട്ടേൽ മുതിർന്നില്ല. കോവിഡ് കാലത്ത് മടിപിടിച്ച് ഇരിക്കുമ്പോഴാണ് ആ മാൻഹോൾ ഷട്ടർ ഇളക്കി നോക്കാൻ തീരുമാനിച്ചത്. ഒരു സുഹൃത്തിനെയും കൂടെ കൂട്ടി. പത്തടി താഴത്തേക്ക് കുഴിച്ചപ്പോഴാണ് ഒരു അത്ഭുതം കണ്ടത്.ഏതാണ്ട് 40 പേർക്ക് ഒളിച്ചു കഴിയാൻ ഉള്ള സ്ഥലം. രണ്ടാം ലോകമഹായുദ്ധത്തിൽ ജർമൻ ബോംബാക്രമണത്തിൽ നിന്ന് രക്ഷപ്പെടാനുള്ള ബങ്കർ ആണ് അത് എന്ന് പിന്നീടാണ് മനസ്സിലായത്. എന്തായാലും ആ ബങ്കർ ഇപ്പോൾ ബാർ ആക്കി മാറ്റിയിരിക്കുകയാണ് പട്ടേൽ. പട്ടേലിന്റെയും കൂട്ടുകാരുടെയും വൈകുന്നേരങ്ങൾ ഇപ്പോൾ ബങ്കറിനുള്ളിലാണ്.

    Read More »
  • NEWS

    നാളെ കേരളത്തിൽ പണിമുടക്കില്ലെന്ന് എളമരം കരീം

    ഭാരത് ബന്ദിനോടനുബന്ധിച്ച് നാളെ കേരളത്തിൽ പണിമുടക്ക് ഉണ്ടാകില്ലെന്ന് സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം വ്യക്തമാക്കി. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിൽ ആണ് ഇത്. സംസ്ഥാനത്ത് ഐക്യദാർഢ്യ പ്രകടനങ്ങൾ നടത്താനാണ് തീരുമാനം.

    Read More »
  • തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി ചരിത്രവിജയം നേടുമെന്ന് മുഖ്യമന്ത്രി

    എൽഡിഎഫ് ഭരണത്തിൽ നടന്ന വികസന ക്ഷേമ പ്രവർത്തനങ്ങൾക്ക് അംഗീകാരം നൽകുന്ന ജനവികാരമാണ് നാട്ടിൽ ഉള്ളത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്ക് പോസ്റ്റിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറയുന്നത്. പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ്- തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി ചരിത്രം സൃഷ്ടിക്കുന്ന വിജയം നേടും. യുഡിഎഫിന്റെ നെടുംകോട്ടകള്‍ തകരുന്നതും ബിജെപിയുടെ കേരള പ്രതീക്ഷകള്‍ വീണ്ടും അസ്തമിക്കുന്നതുമായിരിക്കും ഈ തെരഞ്ഞെടുപ്പ് ഫലം. നാലര വര്‍ഷക്കാലത്തെ എല്‍.ഡി.എഫ് ഭരണത്തില്‍ സംസ്ഥാനത്താകെ നടന്ന വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം നല്‍കുന്ന ജനവികാരമാണ് നാട്ടിലുള്ളത്. സര്‍ക്കാരിനെതിരെ വലതുപക്ഷം സംഘടിതമായി നടത്തുന്ന നുണപ്രചാരണങ്ങള്‍ക്ക് ജനങ്ങള്‍ വിലകല്‍പ്പിക്കുന്നില്ല. സ്വന്തം ജീവിതത്തില്‍ ഈ സര്‍ക്കാരിന്റെ ഇടപെടല്‍ അനുഭവിച്ചറിഞ്ഞ കേരളീയരെ സ്വാധീനിക്കാന്‍ അപവാദ പ്രചാരണങ്ങള്‍ക്ക് കഴിയില്ല എന്ന് ഈ തെരഞ്ഞെടുപ്പ് ഫലംതെളിയിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുതല്‍ സംസ്ഥാനതലം വരെ നടന്ന വികസന മുന്നേറ്റം ചൂണ്ടിക്കാട്ടിയാണ് എല്‍.ഡി.എഫ് വോട്ട് തേടുന്നത്. രാജ്യത്തിന്റെ മറ്റൊരു ഭാഗത്തും ഉണ്ടായിട്ടില്ലാത്ത ഇടപെടലുകളാണ് സംസ്ഥാന സര്‍ക്കാര്‍…

    Read More »
  • NEWS

    സർക്കാർ ചെരിപ്പ് കൊണ്ടുപോയി, നഗ്നപാദയായി സമരം ചെയ്യുമെന്ന്‌ വനിതാ കർഷക നേതാവ്

    പോലീസും സർക്കാരും തന്റെ ചെരിപ്പുകൊണ്ട് പോയെന്ന് കർഷക സമരത്തിൽ പങ്കെടുത്ത വനിതാ നേതാവ്. ഡൽഹി അതിർത്തിയിൽ വെച്ച് ഇവർ ഇത് പറയുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. കിസാൻ ഏകതാ സംഘം മഹിളാമോർച്ചയുടെ പ്രസിഡണ്ട് താക്കൂർ ഗീതാ ഭാരതിയാണ് വീഡിയോയിൽ പ്രത്യക്ഷപ്പെട്ട് ഇക്കാര്യം പറയുന്നത്. സമരം നയിച്ച് മുന്നേറുന്നത് തടയാനാണ് പോലീസ് ചെരുപ്പ് കൊണ്ടുപോയത് എന്നാണ് ഗീതാ ഭാരതി പറയുന്നത്.”ഞാൻ കിസാൻ ഏകതാ സംഘം മഹിളാമോർച്ചയുടെ പ്രസിഡണ്ട് താക്കൂർ ഗീതാ ഭാരതി. പ്രക്ഷോഭം നിർത്തുമെന്നു കരുതി എന്റെ ചെരുപ്പുകൾ സർക്കാരും പോലീസും കൊണ്ടുപോയി. എന്നാൽ ഞാൻ നഗ്നപാദയായി പ്രക്ഷോഭം തുടരും. ചെരുപ്പുകൾ കൊണ്ടുപോയവർക്കെതിരെ കേസ് കൊടുക്കും. ഇനി ചെരുപ്പ് എനിക്ക് എവിടെ നിന്ന് കിട്ടാനാണ്?സർക്കാർ എനിക്ക് ചെരുപ്പുകൾ തിരികെ തരണം. “ഒരു കൂട്ടം സ്ത്രീകൾക്കിടയിൽ ഇരുന്ന്‌ താക്കൂർ ഗീതാ ഭാരതി പറയുന്നു. @yadavakhilesh should go and meet this woman. She needs his support. She needs his help.…

    Read More »
  • NEWS

    വാജ്പേയിക്ക് തുരങ്കം പണി അറിയുമോ? വി മുരളീധരന് മറുചോദ്യവും ആയി എൻ എസ് മാധവൻ

    നെഹ്റുവിന് വള്ളംകളി അറിയാവുന്നത് കൊണ്ടാണോ നെഹ്റു ട്രോഫി ആ പേര് വന്നത് എന്ന കേന്ദ്ര മന്ത്രി വി മുരളീധരൻ ചോദ്യത്തോട് മറുചോദ്യവും ആയി എഴുത്തുകാരൻ എൻ എസ് മാധവൻ. “നെഹ്റുവിന് വള്ളംകളി അറിയാമോ എന്ന് ചോദിച്ചാൽ വാജ്പേയിക്ക് തുരങ്കം പണി അറിയാമോ എന്ന് തിരിച്ചു ചോദിക്കേണ്ടി വരും “-എൻ എസ് മാധവൻ ട്വീറ്റ് ചെയ്തു. അടുത്തിടെ ഉദ്ഘാടനം ചെയ്ത 9.02 കിലോമീറ്റർ നീളമുള്ള ടണലിന് മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ പേര് നൽകിയിരുന്നു.രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയുടെ പുതിയ ക്യാമ്പസിന് എം എസ് ഗോൾവാൾക്കറുടെ പേര് നൽകാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തെ ന്യായീകരിക്കവെയാണ് നെഹ്റുവിനെക്കുറിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ പരാമർശിച്ചത്.

    Read More »
  • NEWS

    ഭാരത് ബന്ദ് മഹാ ബന്ദ് ആകുന്നു, കർഷകർക്ക് പിന്തുണയുമായി പ്രതിപക്ഷ പാർട്ടികളും ട്രാൻസ്പോർട്ട്,തൊഴിലാളി സംഘടനകളും, നിർദേശങ്ങൾ പുറത്തിറക്കി കേന്ദ്ര ആഭ്യന്തരമന്ത്രാലയം

    കർഷകരുടെ ഡിസംബർ 8ലെ ഭാരത് ബന്ദിന് പിന്തുണയേറുന്നു. പ്രതിപക്ഷ പാർട്ടികൾ ഒന്നടങ്കം ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ചു. വിവിധ തൊഴിലാളി സംഘടനകളും ട്രാൻസ്പോർട്ട് യൂണിയനുകളും അഭിഭാഷക യൂണിയനുകളും ഭാരത് ബന്ദിന് പിന്തുണ അറിയിച്ചു. ഭാരതബന്ദുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ക്രമസമാധാനനില ഭദ്രമാണെന്ന് ഉറപ്പുവരുത്താൻ നടപടികൾ ഉണ്ടാകണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ നിർദേശങ്ങളിൽ പറയുന്നു.പ്രതിഷേധങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്താനും നിർദേശമുണ്ട്.

    Read More »
Back to top button
error: