NEWS

വീടിനുള്ളിൽ ഒരു മാൻഹോൾ ഷട്ടർ, ഇളക്കിയപ്പോൾ 68 കാരൻ ഖണ്ടു പട്ടേൽ കണ്ടത്

മധ്യ ഇംഗ്ലണ്ടിലെ വോൾവർ ഹാംട്ടനിൽ ആണ് 68 കാരൻ ഖണ്ടു പട്ടേൽ ഭാര്യയോടൊത്ത് താമസിക്കുന്നത്.40 കൊല്ലമായി പട്ടേൽ ഈ വീട്ടിലാണ് കഴിയുന്നത്. വീടിനുള്ളിൽ ഒരു മാൻഹോൾ ഷട്ടർ ഉള്ളത് പട്ടേൽ ശ്രദ്ധിച്ചിരുന്നു. എന്നാൽ അത് ഇളക്കി നോക്കാൻ പട്ടേൽ മുതിർന്നില്ല.

കോവിഡ് കാലത്ത് മടിപിടിച്ച് ഇരിക്കുമ്പോഴാണ് ആ മാൻഹോൾ ഷട്ടർ ഇളക്കി നോക്കാൻ തീരുമാനിച്ചത്. ഒരു സുഹൃത്തിനെയും കൂടെ കൂട്ടി. പത്തടി താഴത്തേക്ക് കുഴിച്ചപ്പോഴാണ് ഒരു അത്ഭുതം കണ്ടത്.ഏതാണ്ട് 40 പേർക്ക് ഒളിച്ചു കഴിയാൻ ഉള്ള സ്ഥലം.

രണ്ടാം ലോകമഹായുദ്ധത്തിൽ ജർമൻ ബോംബാക്രമണത്തിൽ നിന്ന് രക്ഷപ്പെടാനുള്ള ബങ്കർ ആണ് അത് എന്ന് പിന്നീടാണ് മനസ്സിലായത്. എന്തായാലും ആ ബങ്കർ ഇപ്പോൾ ബാർ ആക്കി മാറ്റിയിരിക്കുകയാണ് പട്ടേൽ. പട്ടേലിന്റെയും കൂട്ടുകാരുടെയും വൈകുന്നേരങ്ങൾ ഇപ്പോൾ ബങ്കറിനുള്ളിലാണ്.

Back to top button
error: