Month: December 2020

  • NEWS

    ചൂടുള്ളപ്പോൾ കോവിഡ് കൂടും, മലയാളി ഗവേഷണ വിദ്യാർത്ഥിനിയുടെ പഠനം രാജ്യാന്തര ജേണലിൽ ഇടംപിടിക്കുമ്പോൾ

    ചൂട് കാലാവസ്ഥയിൽ കോവിഡ് കൂടുതൽ ആകാനാണ് സാധ്യത എന്ന് മലയാളി ഗവേഷണ വിദ്യാർത്ഥിയുടെ പഠനം. കോഴിക്കോട് സ്വദേശി കീർത്തി ശശികുമാറിന്റെ പഠനം അമേരിക്കൻ ജിയോ ഫിസിക്കൽ യൂണിയൻ -ജിയോ ഹെൽത്ത് ജേണലിൽ ഇടംപിടിച്ചു. ചൈനയിലെ ബീജിങ്ങിൽ അക്കാദമി ഓഫ് അറ്റ്മോസ്‌ഫെറിക് ഫിസിക്സിൽ ഗവേഷണം നടത്തുകയാണ് കീർത്തി ശശികുമാർ. മാർച്ച് 15 മുതൽ മേയ് 15 വരെ ഇന്ത്യയിലാണ് കീർത്തി പഠനം നടത്തിയത്. ഡിസംബർ ആദ്യവാരമാണ് ജേണലിൽ പഠനം പ്രത്യക്ഷപ്പെട്ടത്. ലോകത്ത് ആകമാനം ചൂടുകൂടിയ രാജ്യങ്ങളിലാണ് കോവിഡ് ഏറ്റവും കൂടുതൽ പടർന്നു പിടിച്ചത് എന്ന് പഠനം കണ്ടെത്തി. അന്തരീക്ഷ മലിനീകരണം ശക്തമായ രാജ്യങ്ങളിൽ കോവിഡ് കൂടുതൽ പടർന്നു പിടിച്ചു. ഇന്ത്യയിലും സ്ഥിതി വ്യത്യസ്തമല്ല. കോഴിക്കോട് മലാപ്പറമ്പ് മേഘമൽഹാർ ശശികുമാർ-ജീജയുടെയും മകളാണ് കീർത്തി. ഭർത്താവ് നിതിൻ ദിവാകർ ചൈനയിൽ നാനോ സയൻസ് ഗവേഷകനാണ്.

    Read More »
  • NEWS

    ഇക്കുറി ബിജെപി അല്ല.. കോൺഗ്രസ്, സംഘി ബന്ധമുണ്ടെന്ന് പ്രചാരണമുണ്ടായ നടി അനുശ്രീയുടെ കോൺഗ്രസ് യോഗത്തിലെ സാന്നിധ്യം ചർച്ചയാകുമ്പോൾ

    ശ്രീകൃഷ്ണ ജയന്തിയുമായി ബന്ധപ്പെട്ട് ബാലഗോകുലം പരിപാടികളിൽ സജീവമായി പങ്കെടുക്കുന്ന നടിയാണ് അനുശ്രീ. അതുകൊണ്ടുതന്നെ അനുശ്രീ സംഘിയാണ് എന്ന പ്രചാരണമാണ് സോഷ്യൽ മീഡിയയിൽ എന്നും ഉണ്ടായിരുന്നത്. അനുശ്രീ ആകട്ടെ അതിനെ കാര്യമായി നിഷേധിക്കാനും പോയില്ല. എന്നാൽ കൗതുകകരമായ ഒരു കാഴ്ചയാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. കോൺഗ്രസ് സ്ഥാനാർത്ഥിക്ക് വേണ്ടി അനുശ്രീ പരസ്യ പ്രചാരണത്തിന് ഇറങ്ങിയത് ഏവരെയും ഞെട്ടിച്ചു. പത്തനംതിട്ടയിലെ കോൺഗ്രസ് സ്ഥാനാർത്ഥിയും സുഹൃത്തുമായ റിനോയ് വർഗീസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ആണ് അനുശ്രീ എത്തിയത്. റിനോയ് ജയിച്ചാൽ നാടിനു വേണ്ടി ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ചെയ്യും എന്ന് തനിക്ക് തീർച്ചയുണ്ട് എന്ന് പറഞ്ഞ അനുശ്രീ എല്ലാ യുഡിഎഫ് സ്ഥാനാർഥികൾക്കും വിജയാശംസകൾ നേർന്നു. ഒരു വർഷമായി വ്യക്തിപരമായി അറിയാവുന്ന സുഹൃത്ത് ആണ് റിനോയ് ചേട്ടൻ എന്നും അനുശ്രീ പറഞ്ഞു.

    Read More »
  • NEWS

    കോവിഡ് രോഗികള്‍ക്ക് ബൂത്തില്‍ വോട്ട്

    തിരുവനന്തപുരം :ഇന്നലെ വൈകിട്ട് മൂന്നിനു ശേഷവും ഇന്നു വൈകിട്ട് ആറിനു മുന്‍പും സര്‍ട്ടിഫൈഡ് ലിസ്റ്റില്‍ ഉള്‍പ്പെടുന്ന കോവിഡ് രോഗികള്‍ക്കും ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കും ബൂത്തിലെത്തി നേരിട്ടു വോട്ട് ചെയ്യാം. പി.പി.ഇ. കിറ്റ് ധരിച്ചാകണം ഇവര്‍ എത്തേണ്ടത്. വൈകിട്ട് പോളിങ് അവസാനിക്കുന്നതിനു തൊട്ടു മുന്‍പാകും ഇവര്‍ക്ക് വോട്ട് ചെയ്യാന്‍ അവസരം. ഇന്നലെ വൈകിട്ട് മൂന്നു വരെ സര്‍ട്ടിഫൈഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കു തപാല്‍ വോട്ട് മാത്രം. ഇവര്‍ക്ക് സ്‌പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് തപാലിലോ നേരിട്ടോ വീട്ടിലെത്തിക്കും.

    Read More »
  • NEWS

    ഭാരത് ബന്ദ് :ഒഡിഷയിൽ തീവണ്ടി തടഞ്ഞു

    ഭാരത് ബന്ദിന്റെ ഭാഗമായി ഒഡീഷയിലെ ഭുവനേശ്വറിൽ തീവണ്ടി തടഞ്ഞു. ബന്ദിന്റെ സാഹചര്യത്തിൽ സംസ്ഥാനത്തെ സർക്കാർ സ്ഥാപനങ്ങൾക്ക് പൂർണമായും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കർഷക വിരുദ്ധമായ കാർഷികനിയമങ്ങൾ പിൻവലിക്കുക എന്ന് ആവശ്യപ്പെട്ടാണ് വിവിധ കർഷക സംഘടനകളുടെ കൂട്ടായ്മ ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിട്ടുള്ളത്. 25ഓളം രാഷ്ട്രീയപാർട്ടികൾ ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധ തൊഴിലാളി യൂണിയനുകളും ട്രാൻസ്പോർട്ട് യൂണിയനുകളും അഭിഭാഷക സംഘടനയും ഭാരത് ബന്ദിന് പിന്തുണ അറിയിച്ചിട്ടുണ്ട്.ഭാരത് ബന്ദിനോടനുബന്ധിച്ച് കേരളത്തിൽ പണിമുടക്ക് ഉണ്ടാകില്ലെന്ന് സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം വ്യക്തമാക്കി. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിലാണിത്.

    Read More »
  • NEWS

    റൊമാന്റിക് ആയ ആളാണ് ഞാൻ, യാത്രകൾ ഇഷ്ടമാണ്, ഭാവി വരനെ കുറിച്ച് അൻസിബ

    തന്റെ വിവാഹം കഴിഞ്ഞു എന്നുള്ള വാർത്തകളെ തള്ളിക്കളഞ്ഞ് നടി അൻസിബ. വായിച്ചു കേട്ട അറിവ് മാത്രമേ തനിക്കും ഉള്ളൂ. ആരെയാണ് വിവാഹം കഴിച്ചത് എന്നു കൂടി പറഞ്ഞു തന്നിരുന്നെങ്കിൽ നന്നായിരുന്നു. വാർത്തകൾ കണ്ട് പലരും ചോദിക്കുന്നുണ്ട് വിവാഹം കഴിഞ്ഞോ എന്ന്. വീട്ടുകാർ വിവാഹം ആലോചിക്കുന്നുണ്ട്. എന്നാൽ താൻ ഉടനെയൊന്നും അതിന് പിടി കൊടുക്കില്ല. വളരെയധികം റൊമാന്റിക് ആയ ആളാണ് താൻ. യാത്രചെയ്യാനും ഇഷ്ടമാണ്. ഇതുപോലെയുള്ള ഒരാളെ വരനായി ലഭിച്ചാൽ നല്ലതെന്നും അൻസിബ പറഞ്ഞു. തന്റേത് കൂട്ടുകുടുംബം ആണ്. അതുപോലെയുള്ള ഒരു കുടുംബത്തിലുള്ള ആളെയാണ് താനും ആഗ്രഹിക്കുന്നത്. കലാകാരി എന്ന നിലയ്ക്ക് തന്റെ പ്രൊഫഷണെ ഉൾക്കൊള്ളുന്ന ആളാവണം. സമൂഹത്തെക്കുറിച്ചും സമകാലിക കാര്യങ്ങളെക്കുറിച്ചും അറിവുള്ള ആളാകണം. അങ്ങനെയുള്ള ആളുകൾക്ക് മറ്റുള്ളവരെ ചൂഴ്ന്നു നോക്കാൻ കഴിയില്ല. പറ്റുന്ന ഒരാളെ കിട്ടുക എന്നത് ഭാഗ്യം ആണെന്നും അൻസിബ പറഞ്ഞു.

    Read More »
  • NEWS

    അഞ്ചു ജില്ലകളിൽ വോട്ടിംഗ് പുരോഗമിക്കുന്നു

    തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ വോട്ടെടുപ്പ് തുടരുകയാണ്. കോവിഡ് പശ്ചാത്തലത്തിൽ സാമൂഹിക അകലം പാലിച്ചു കൊണ്ടാണ് വോട്ടെടുപ്പ്. 399 തദ്ദേശസ്ഥാപനങ്ങളിൽ ആയി 6910 വാർഡുകളിലേക്ക് ആണ് ഇന്ന് വോട്ടെടുപ്പ്. വോട്ടെടുപ്പ് വൈകിട്ട് ആറുവരെയാണ്. പി പി ഇ കിറ്റ് ധരിച്ച് ക്വാറന്റൈനിൽ ഉള്ളവർക്കും ബൂത്തിലെത്തി ആറുമണിയോടെ വോട്ട് ചെയ്യാം. രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന കോട്ടയം, എറണാകുളം, തൃശൂർ,പാലക്കാട്,വയനാട് ജില്ലകളിൽ പരസ്യപ്രചാരണം ഇന്ന് വൈകിട്ട് ആറിന് അവസാനിക്കും. വ്യാഴാഴ്ചയാണ് രണ്ടാംഘട്ട വോട്ടെടുപ്പ്. മൂന്നാം ഘട്ട വോട്ടെടുപ്പ് 14നാണ്.

    Read More »
  • NEWS

    “മദ്യ”ത്തിൽ മീൻ വറുത്ത് ലാലേട്ടൻ, വൈറലായി വീഡിയോ

    ലാലേട്ടൻ മികച്ച അഭിനേതാവ് മാത്രമല്ല നല്ല പാചകക്കാരൻ കൂടിയാണ് എന്ന്‌ മലയാളികൾക്കെല്ലാം അറിയാം. മോഹൻലാലിന്റെ പാചക വീഡിയോകൾ പ്രസിദ്ധമാണ് താനും. “ഫ്‌ളമ്പേ” എന്ന പാചകരീതി പരീക്ഷിക്കുന്ന മോഹൻലാലിന്റെ വീഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്. മോഹൻലാലിന്റെ സുഹൃത്തും വ്യവസായിയുമായ സമീർ ഹംസയാണ് ഈ വീഡിയോ എടുത്തത്. കൊച്ചിയിലെ ഫ്ളാറ്റിൽ മീൻ പൊരിക്കുന്ന വീഡിയോയാണ് എടുത്തത്. “ഫ്‌ളമ്പേ” എന്ന പാചക രീതിയുടെ പ്രത്യേകത ചട്ടിയിൽ തീ കത്താൻ അല്പം മദ്യം ചട്ടിയിൽ ഒഴിക്കും എന്നതാണ്. ലാലേട്ടന്റെ പാചക പരീക്ഷണം സോഷ്യൽ മീഡിയയിൽ വൈറലാണ്. സമീർ ഹംസ എടുത്ത മോഹൻലാലിന്റെ മറ്റൊരു വീഡിയോയും ഹിറ്റാണ്. മുംബൈയിൽ ബൊളീവുഡ് താരം സഞ്ജയ് ദത്തിന് ഒപ്പമുള്ള ദീപാവലി പാർട്ടിയാണ് ഹിറ്റായ വീഡിയോ. ബി ഉണ്ണികൃഷ്ണൻ “ആറാട്ട്” എന്ന സിനിമയിലെ ലൊക്കേഷനിലാണ് മോഹൻലാൽ ഇപ്പോൾ ഉള്ളത്. പാലക്കാടാണ് ഷൂട്ടിംഗ്. “നെയ്യാറ്റിൻകര ഗോപൻ” എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ശ്രദ്ധ ശ്രീനാഥ് ആണ് നായിക. പുലിമുരുകൻ തിരക്കഥാകൃത്ത് ഉദയകൃഷ്ണയാണ് ഈ…

    Read More »
  • LIFE

    ഓടുന്ന കാറിന്റെ വിൻഡോയിൽ ഇരുന്നു വെള്ളമടി, പിന്നെ നടന്നത് -വീഡിയോ

    ഇന്ത്യയിൽ മദ്യപിച്ച് വാഹനം ഓടിക്കുന്നതിനെ തുടർന്ന് ഉണ്ടാകുന്ന അപകടങ്ങൾ വളരെയധികം കൂടുതലാണ്. മദ്യപിച്ച് വാഹനം ഓടിക്കുന്നത് നിയമപരമായി ശിക്ഷാർഹവുമാണ്. നിയമങ്ങൾക്ക് പുല്ലുവിലകൽപിച്ച് കാറിന്റെ വിൻഡോയിൽ ഇരുന്ന് മദ്യപിക്കുന്ന രണ്ട് യുവാക്കളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിരിക്കുന്നത്, മുംബൈ എക്സ്പ്രസ് വെയിൽ ഡിസംബർ രണ്ടിന് രാവിലെ ഒന്നരയോടെയാണ് യുവാക്കളുടെ ഈ നിയമലംഘനം. വണ്ടി നീങ്ങി കൊണ്ടിരിക്കെ കാറിന്റെ പിന്നിലെ ഡോറിന്റെ വിൻഡോയിൽ ഇരുന്നായിരുന്നു ഇവരുടെ മദ്യപാനം. പിന്നിലുണ്ടായിരുന്ന കാറിൽ ഉള്ളയാൾ ഇത് വീഡിയോയിൽ പകർത്തി. ഈ വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തതോടെ വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ പരിശോധിച്ച് അധികൃതർ നടപടി സ്വീകരിക്കുകയായിരുന്നു. ഗുരുതര കുറ്റങ്ങൾ ചുമത്തിയാണ് മുംബൈ പോലീസ് യുവാക്കൾക്കെതിരെ കേസെടുത്തിരിക്കുന്നത്. I thought this sort of utter nonsense had stopped years ago. Clearly not. MH47AB6622. 1:25 am. Just before the domestic airport bridge. Do your thing @MumbaiPolice @CPMumbaiPolice…

    Read More »
  • NEWS

    ഇന്ന് കർഷകരുടെ ഭാരത് ബന്ദ്, തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കേരളത്തിൽ പണിമുടക്ക് ഉണ്ടാകില്ലെന്ന് എളമരം കരീം

    പാർലമെന്റ് അടുത്തിടെ പാസാക്കിയ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് വിവിധ കർഷക സംഘടനകളുടെ കൂട്ടായ്മ ആഹ്വാനംചെയ്ത ഭാരത് ബന്ദ് ഇന്നാണ്. 25ഓളം രാഷ്ട്രീയപാർട്ടികൾ ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധ തൊഴിലാളി യൂണിയനുകളും ട്രാൻസ്പോർട്ട് യൂണിയനുകളും അഭിഭാഷക സംഘടനയും ഭാരത് ബന്ദിന് പിന്തുണ അറിയിച്ചിട്ടുണ്ട്. കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്ന് അറിയിച്ച കേന്ദ്രസർക്കാർ ഭേദഗതി ആകാമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. എന്നാൽ കാർഷിക നിയമങ്ങൾ പിൻവലിച്ചേ തീരൂ എന്ന നിലപാടിലാണ് കർഷക സംഘടനകൾ. രാജ്യവ്യാപകമായി റോഡ് ഉപരോധിച്ചു കൊണ്ടുള്ള സമരവും ഇന്ന് അരങ്ങേറും. സംസ്ഥാനങ്ങളിലെ സാഹചര്യങ്ങൾക്കനുസരിച്ച് ആയിരിക്കും ഇത്. അതേസമയം ഭാരത് ബന്ദിനോടനുബന്ധിച്ച് കേരളത്തിൽ പണിമുടക്ക് ഉണ്ടാകില്ലെന്ന് സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം വ്യക്തമാക്കി. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിലാണിത്. സംസ്ഥാനത്ത് ഐക്യദാർഢ്യ പ്രകടനങ്ങൾ നടത്താനാണ് തീരുമാനം.

    Read More »
  • NEWS

    തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള ഒന്നാം ഘട്ട വോട്ടെടുപ്പ് ഇന്ന്

    5 ജില്ലകൾ ഇന്ന് വോട്ടെടുപ്പിലേക്ക് നീങ്ങുന്നു. തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട,ആലപ്പുഴ,ഇടുക്കി ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ്. 399 തദ്ദേശസ്ഥാപനങ്ങളിൽ ആയി 6910 വാർഡുകളിലേക്ക് ആണ് ഇന്ന് വോട്ടെടുപ്പ്. വോട്ടെടുപ്പ് രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെയാണ്. പി പി ഇ കിറ്റ് ധരിച്ച് ക്വാറന്റൈനിൽ ഉള്ളവർക്കും ബൂത്തിലെത്തി ആറുമണിയോടെ വോട്ട് ചെയ്യാം. രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന കോട്ടയം, എറണാകുളം, തൃശൂർ,പാലക്കാട്,വയനാട് ജില്ലകളിൽ പരസ്യപ്രചാരണം ഇന്ന് വൈകിട്ട് ആറിന് അവസാനിക്കും. വ്യാഴാഴ്ചയാണ് രണ്ടാംഘട്ട വോട്ടെടുപ്പ്. മൂന്നാം ഘട്ട വോട്ടെടുപ്പ് 14നാണ്.

    Read More »
Back to top button
error: