പോലീസും സർക്കാരും തന്റെ ചെരിപ്പുകൊണ്ട് പോയെന്ന് കർഷക സമരത്തിൽ പങ്കെടുത്ത വനിതാ നേതാവ്. ഡൽഹി അതിർത്തിയിൽ വെച്ച് ഇവർ ഇത് പറയുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. കിസാൻ ഏകതാ സംഘം മഹിളാമോർച്ചയുടെ പ്രസിഡണ്ട് താക്കൂർ ഗീതാ ഭാരതിയാണ് വീഡിയോയിൽ പ്രത്യക്ഷപ്പെട്ട് ഇക്കാര്യം പറയുന്നത്.
സമരം നയിച്ച് മുന്നേറുന്നത് തടയാനാണ് പോലീസ് ചെരുപ്പ് കൊണ്ടുപോയത് എന്നാണ് ഗീതാ ഭാരതി പറയുന്നത്.”ഞാൻ കിസാൻ ഏകതാ സംഘം മഹിളാമോർച്ചയുടെ പ്രസിഡണ്ട് താക്കൂർ ഗീതാ ഭാരതി. പ്രക്ഷോഭം നിർത്തുമെന്നു കരുതി എന്റെ ചെരുപ്പുകൾ സർക്കാരും പോലീസും കൊണ്ടുപോയി. എന്നാൽ ഞാൻ നഗ്നപാദയായി പ്രക്ഷോഭം തുടരും. ചെരുപ്പുകൾ കൊണ്ടുപോയവർക്കെതിരെ കേസ് കൊടുക്കും. ഇനി ചെരുപ്പ് എനിക്ക് എവിടെ നിന്ന് കിട്ടാനാണ്?സർക്കാർ എനിക്ക് ചെരുപ്പുകൾ തിരികെ തരണം. “ഒരു കൂട്ടം സ്ത്രീകൾക്കിടയിൽ ഇരുന്ന് താക്കൂർ ഗീതാ ഭാരതി പറയുന്നു.
@yadavakhilesh should go and meet this woman. She needs his support. She needs his help. She needs a new pair of sandals. https://t.co/TJpRE6DEc4 pic.twitter.com/MFPCgG0Y9C
— SanJay Desai (@Sir_SanJayDesai) December 7, 2020