NEWS

ലോകേഷ് കനകരാജിന്റെ ചിത്രത്തിൽ കമലഹാസന്റെ വില്ലൻ ഫഹദ് ഫാസിൽ എന്ന്‌ സൂചന

കമലഹാസൻ നായകനായി അഭിനയിക്കുന്ന “വിക്രം “എന്ന പുതിയ സിനിമയിൽ വില്ലനായി ഫഹദ് ഫാസിൽ എത്തുന്നുവെന്ന് സൂചന. “കൈതി ” എന്ന ഹിറ്റ് ചിത്രത്തിലൂടെ തെന്നിന്ത്യയിൽ ശ്രദ്ധേയനായ സംവിധായകൻ ലോകേഷ് കനകരാജ് ആണ് “വിക്രം” എന്ന സിനിമയുടെ സംവിധായകൻ.

തമിഴിലെ പ്രമുഖ മാധ്യമങ്ങളെല്ലാം ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ ഫഹദ് ഫാസിൽ ഇതിനോട് പ്രതികരിച്ചിട്ടില്ല.

രാജ് കമൽ ഫിലിംസാണ് കമൽഹാസന്റെ 232 ആമത് ചിത്രം നിർമ്മിക്കുന്നത്. അടുത്തവർഷം ആയിരിക്കും സിനിമയുടെ റിലീസ്. വിജയ് നായകനായ മാസ്റ്ററാണ് ലോകേഷ് ഇതിന് മുമ്പ് സംവിധാനം ചെയ്ത ചിത്രം.

Back to top button
error: