NEWS
ഇന്ത്യയിൽ കൊവിഡ് വാക്സിൻ വിതരണത്തിന് അനുമതി തേടി ഭാരത് ബയോടെക്
ഇന്ത്യയിൽ കോവിഡ് വാക്സിൻ വിതരണം ചെയ്യുന്നതിന് അനുമതി തേടി ഭാരത് ബയോടെക് അപേക്ഷ സമർപ്പിച്ചു.തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കോവാക്സിനാണ് വിതരണം ചെയ്യാൻ അനുമതി തേടിയിരിക്കുന്നത്. കേന്ദ്ര ഡ്രഗ്സ് റെഗുലേറ്റർക്കാണ് ഭാരത് ബയോടെക് അപേക്ഷ സമർപ്പിച്ചത്.
ഫൈസറും സിറം ഇന്സ്റ്റിറ്റ്യൂട്ടും ഇന്ത്യയിൽ വാക്സിൻ വിതരണത്തിന് അനുമതി തേടിയിട്ടുണ്ട്. മൂന്ന് അപേക്ഷകളും പരിശോധിച്ച ശേഷമായിരിക്കും അന്തിമ തീരുമാനം.
അതേസമയം ഫൈസർ ഉല്പാദിപ്പിച്ച വാക്സിൻ വ്യാപകമായി ജനങ്ങളിൽ എത്തിക്കാൻ നടപടി ബ്രിട്ടൻ ആരംഭിച്ചു. ഫൈസറിന്റെ വാക്സിന് അനുമതി നൽകുന്ന ആദ്യ രാജ്യമാണ് ബ്രിട്ടൻ.