NEWSTRENDING

ഈ രക്ത ഗ്രൂപ്പുകാർക്ക് കോവിഡ് ബാധിച്ചാൽ മരണസാധ്യത കുറവ്

ചില പ്രത്യേക രക്തഗ്രൂപ്പുകൾ പെട്ടവർക്ക് കോവിഡ് അണുബാധയ്ക്കുള്ള സാധ്യത കുറവാണെന്ന് ഗവേഷകർ. ഒ, ആർഎച്ച് നെഗറ്റീവ് രക്ത ഗ്രൂപ്പുകളിൽ പെട്ടവർക്കാണ് രോഗ സാധ്യത കുറവ്. രോഗം ബാധിച്ചാലും സങ്കീർണമാകാനും മരണം സംഭവിക്കാനുമുള്ള സാധ്യത താരതമ്യേന കുറവാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

2017 നും 2019 നും ഇടയിൽ രക്ത ഗ്രൂപ്പ് പരിശോധിച്ച 2,25,556 പേരുടെ ഡാറ്റ ഗവേഷകസംഘം ശേഖരിച്ചു.ഇവരുടെ കോവിഡ് റിസൾട്ടുമായി ഒത്തു നോക്കുകയും ചെയ്തു. ഇതിൽ 1,328 പേരുടെ കോവിഡ് ബാധ സങ്കീർണ്ണവും ഗുരുതരവും ആയിരുന്നു.

Signature-ad

എബി,ബി,ആർ എച്ച് പോസിറ്റീവ് തുടങ്ങിയ രക്തഗ്രൂപ്പുകൾ ഉള്ളവർക്കാണ് കൂടുതലായി രോഗം കണ്ടത്. സങ്കീർണത കുറഞ്ഞ രോഗം ഉണ്ടായവരിൽ പലരും ഒ, ആർഎച്ച് നെഗറ്റീവ് ഗ്രൂപ്പുകളിൽ പെട്ടവരായിരുന്നു.അതേസമയം ഇതിന്റെ കാരണങ്ങൾ ഗവേഷകർക്ക് വ്യക്തമായിട്ടില്ല. ഇത് സംബന്ധിച്ച പഠനങ്ങൾ നടക്കുകയാണ്. അന്നൽസ് ഓഫ് ഇന്റെർണൽ മെഡിസിൻ ജേർണലിലാണ് ഈ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.

Back to top button
error: