Month: December 2020
-
NEWS
മോഡി നിർദ്ദേശിച്ചു, പ്രവാസി ഭാരതീയ ദിവസ് സമ്മാൻ പുരസ്കാര ജൂറിയിൽ യൂസഫലിയും
ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയെ പ്രധാനമന്ത്രി നരേന്ദ്രമോഡി പ്രവാസി ഭാരതീയ ദിവസ് സമ്മാൻ പുരസ്കാര നിർണയ ജൂറിയിലേയ്ക്ക് നാമനിർദ്ദേശം ചെയ്തു.ഉപരാഷ്ട്രപതിയാണ് ജൂറിയുടെ അധ്യക്ഷൻ. വിദേശകാര്യമന്ത്രി, കേന്ദ്ര ആഭ്യന്തര സെക്രട്ടറി,വിദേശകാര്യ സെക്രട്ടറി, പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി,5 പ്രവാസി പ്രമുഖർ എന്നിവരാണ് ജൂറിയിൽ ഉള്ളത്. ഇത്തവണത്തെ പ്രവാസി ഭാരതീയ ദിവസ് സമ്മേളനം ഓൺലൈനായാണ് ചെയ്യുന്നത്. ജനുവരി ആദ്യവാരം സമ്മേളനം നടക്കും.
Read More » -
NEWS
മദ്യലഹരിയിൽ പോലീസുകാരനെതിരെ അസഭ്യവർഷവും മർദ്ദനവും സഹസംവിധായകയ്ക്കും സുഹൃത്തിനുമമെതിരെ കേസ്
മദ്യലഹരിയിൽ പൊലീസുകാരനെ അസഭ്യം പറയുകയും മർദ്ധിക്കുകയും ചെയ്ത കേസിൽ ചെന്നൈയിൽ സഹസംവിധായകയ്ക്കും സുഹൃത്തിനുമെതിരെ പോലീസ് കേസെടുത്തു. 28 കാരിയായ കാമിനി സുഹൃത്ത് 27 കാരനായ തോട്ല ഷേശുപ്രസാദ് എന്നിവർക്കെതിരെയാണ് കേസെടുത്തത്. ചെന്നൈ ഇന്ദിരാനഗർ സ്വദേശികളാണ് ഇരുവരും. കാമിനി പൊലീസുകാരനെ അസഭ്യം പറയുന്നതിന്റെയും മർദ്ദിക്കാൻ ശ്രമിക്കുന്നത്തിന്റെയും വീഡിയോകൾ പുറത്തുവന്നിരുന്നു. ഇരുവരും സഞ്ചരിച്ച കാറിന് പോലീസുകാരൻ മാരിയപ്പൻ കൈകാണിച്ചതോടെയാണ് സംഭവവികാസങ്ങൾ ആരംഭിച്ചത്. വാഹനപരിശോധനയ്ക്കിടെ യുവാവ് മദ്യപിച്ചതായി തിരിച്ചറിഞ്ഞു. വാഹനം സ്റ്റേഷനിലേക്ക് കൊണ്ടുപോകണമെന്ന് പോലീസുകാരൻ ആവശ്യപ്പെട്ടതോടെയാണ് വാഹനത്തിലുണ്ടായിരുന്ന കാമിനി പുറത്തിറങ്ങി പോലീസുകാരനോട് തട്ടിക്കയറുകയും മർദ്ദിക്കുകയും ചെയ്തത്. പോലീസ് സംഘത്തിലെ ഒരു പോലീസുകാരനാണ് ഈ വീഡിയോ പകർത്തിയത്. പൊലീസുകാരൻ മാരിയപ്പന്റെ പരാതിയിന്മേൽ ഇരുവർക്കുമെതിരെ വിവിധ വകുപ്പുകൾ ചേർത്ത് കേസെടുത്തു.
Read More » -
NEWS
കോവിഡ് രോഗിയ്ക്ക് ചികിത്സാ നിഷേധമെന്ന ആരോപണം വാസ്തവ വിരുദ്ധം:തിരുവനന്തപുരം മെഡിക്കൽ കോളേജ്
തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ കോ വിഡ് രോഗിയ്ക്ക് ആവശ്യമായ ചികിത്സയും പരിചരണവും ലഭ്യമാക്കിയില്ലെന്ന ആരോപണം വസ്തുതാ വിരുദ്ധമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. വട്ടപ്പാറ സ്വദേശിനി ലക്ഷ്മി എന്ന രോഗിയ്ക്ക് കോവിഡുമായി ബന്ധപ്പെട്ട ശാരീരിക അസ്വസ്ഥതകൾ അല്ലാതെ മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നും അവർക്കുണ്ടായിരുന്നില്ല. മാത്രമല്ല, രോഗം ഭേദമായി തിങ്കളാഴ്ച ഡിസ്ചാർജ് ചെയ്യാനിരിക്കെയാണ് യുവതിയുടെ തികച്ചും അടിസ്ഥാന രഹിതമായ ആരോപണം മാധ്യമങ്ങളിൽ വന്നത്. എഴുന്നേൽക്കാനാവാതെ ശരീരമാകെ മൂത്രം കൊണ്ട് നനഞ്ഞിട്ടും ആരും തിരിഞ്ഞു നോക്കിയില്ലെന്ന ആക്ഷേപവും അടിസ്ഥാനമില്ലാത്തതാണ്. മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ലാത്ത ഇവർ കട്ടിലിൽ എഴുന്നേറ്റിരിക്കുകയും വാർഡിൽ നടക്കുകയും ചെയ്യുന്നതും പതിവാണ്. കോവിഡ് നെഗറ്റീവായതോടെ തിങ്കളാഴ്ച തന്നെ രോഗി വീട്ടിൽ പോകുകയും ചെയ്തു. ചികിത്സയിൽ കഴിഞ്ഞ ഒരു ദിവസം പോലും ഇവർക്ക് ഡോക്ടർമാരിൽ നിന്നോ നേഴ്‌സുമാരടക്കമുള്ള മറ്റു ജീവനക്കാരിൽ നിന്നോ യാതൊരു വിധ അവഗണനയും നേരിടേണ്ടി വന്നിട്ടില്ല വസ്തുത ഇതായിരിക്കെ ഏതു സാഹചര്യത്തിലാണ് രോഗി ഈ ആരോപണമുന്നയിച്ചതെന്ന് വ്യക്തമാകുന്നില്ലെന്നും…
Read More » -
NEWS
കൊല്ലത്തു നിന്ന് കാണാതായ ബിജെപി സ്ഥാനാർത്ഥി തിരിച്ചെത്തി, നാടകീയ സംഭവങ്ങൾ
കൊല്ലം നെടുവത്തൂർ പഞ്ചായത്തിൽ നിന്ന് ബിജെപി സ്ഥാനാർഥിയെ കാണാതായത് വലിയ വാർത്തയായിരുന്നു. നെടുവത്തൂർ പഞ്ചായത്തിലെ അഞ്ചാം വാർഡിലെ ബിജെപി സ്ഥാനാർത്ഥി അജീവ് കുമാറിനെയാണ് കാണാതായത്.നാല് ദിവസമായി കാണാതിരുന്ന അജീവ് കുമാർ ഇന്ന് തിരിച്ചെത്തി. ഇയാൾ കൊട്ടാരക്കര പോലീസ് സ്റ്റേഷനിൽ നേരിട്ട് ഹാജരാവുക ആയിരുന്നു. ആരുംതന്നെ തട്ടിക്കൊണ്ടു പോയിട്ടില്ലെന്നും സമ്മർദ്ദങ്ങളെ തുടർന്ന് സ്വയം മാറി നിൽക്കുകയായിരുന്നു എന്നും സ്ഥാനാർത്ഥി വിവരിച്ചു. അജീവ് കുമാറിനെ കാണാനില്ലെന്ന് കുടുംബം പരാതി നൽകിയിരുന്നു. സിപിഐ പ്രവർത്തകനായിരുന്ന അജീവ് കുമാർ പിന്നീട് ബിജെപിയിൽ എത്തുകയായിരുന്നു.
Read More » -
NEWS
വിദേശത്തേക്ക് പോകുമ്പോഴും വരുമ്പോഴും ഹവാല ഇടപാടിന് സഹായിച്ചു, മുഖ്യമന്ത്രിക്കെതിരെ കെ സുരേന്ദ്രൻ
സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണങ്ങളുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സ്വർണ്ണക്കടത്തിന് നേതൃത്വം നൽകിയത് മുഖ്യമന്ത്രിയാണ്. അദ്ദേഹത്തിന്റെ ഓഫീസും ഇതിന് സഹായിച്ചു. മുഖ്യമന്ത്രിയും ഭരണഘടനാ പദവിയിലിരിക്കുന്ന ആരോപണവിധേയരായവരും രാജിവെക്കണം. വിദേശത്തേക്ക് പോകുമ്പോഴും മടങ്ങി വരുമ്പോഴും സ്വപ്നയേയും സംഘത്തെയും സഹായിച്ചത് ആരൊക്കെയെന്ന് മുഖ്യമന്ത്രി തുറന്നു പറയണമെന്നും സുരേന്ദ്രൻ പറഞ്ഞു. സ്വർണക്കടത്തിലെ പ്രതികൾ നൽകിയ രഹസ്യമൊഴി വളരെ പ്രാധാന്യമുള്ളതാണ്. ഭരണഘടനാ പദവിയിലിരിക്കുന്ന ഉന്നതരിലേക്ക് ആണ് ഇത് വിരൽചൂണ്ടുന്നത്. കള്ളക്കടത്ത് സംഘം പ്രവർത്തിക്കുന്നത് സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ചാണ്. പ്രതികളുടെ രഹസ്യമൊഴി പുറത്തുവരുമ്പോൾ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഭരണഘടനാ പദവി ഉള്ളവർക്കും രാജിവെക്കേണ്ടിവരും. സിപിഎം കേന്ദ്രനേതൃത്വം കുറ്റകരമായ മൗനമാണ് പുലർത്തുന്നതിനും കെ സുരേന്ദ്രൻ വിമർശിച്ചു.
Read More » -
NEWS
സംസ്ഥാനത്ത് ഇന്ന് 3272 പേര്‍ക്ക് കോവിഡ്-19
സംസ്ഥാനത്ത് ഇന്ന് 3272 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 541, കോഴിക്കോട് 383, തൃശൂര്‍ 304, കൊല്ലം 292, ആലപ്പുഴ 287, എറണാകുളം 278, തിരുവനന്തപുരം 255, കോട്ടയം 202, പാലക്കാട് 202, കണ്ണൂര്‍ 154, ഇടുക്കി 146, പത്തനംതിട്ട 121, വയനാട് 63, കാസര്‍ഗോഡ് 44 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 33,758 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.69 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 66,42,364 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 23 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം കരുമംകോട് സ്വദേശിനി ലളിതാമ്മ (71), ആനയറ സ്വദേശി വിശ്വന്‍ (72), ചിറയിന്‍കീഴ് സ്വദേശി ഗോപിനാഥന്‍ നായര്‍ (75), പേട്ട സ്വദേശിനി ഉദയ ടി നായര്‍ (59),…
Read More » -
NEWS
ഭാരത് ബന്ദ്: സുരക്ഷ ശക്തമാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നിര്‍ദേശം
ന്യൂഡല്‍ഹി: കാര്‍ഷിക നിയമത്തിനെതിരേ കര്‍ഷക സംഘടനകള്‍ നടത്തുന്ന പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് നാളെ നടക്കുന്ന ഭാരത് ബന്ദിനെ കര്‍ശനമായി നേരിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ബന്ദുമായി ബന്ധപ്പെട്ട് ഉണ്ടാവാനിടയുള്ള സംഘര്‍ഷങ്ങള്‍ കണക്കിലെടുത്ത് സുരക്ഷ ശക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും കത്തയച്ചു. അതിനും പുറമെ സമരങ്ങളും പ്രതിഷേധങ്ങളും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്നും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. രാജ്യത്ത് സമാധാനവും സുരക്ഷയും ഉറപ്പുവരുത്തുന്നതിന് ആവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്നാണ് കേന്ദ്രം നിര്‍ദേശം നല്‍കിയിരിക്കുന്നത്. കഴിഞ്ഞ 12 ദിവസമായി ആയിരക്കണക്കിന് കര്‍ഷകരാണ് ഡല്‍ഹിയില്‍ കേന്ദ്രത്തിന്റെ കര്‍ഷക വിരുദ്ധ നിയമത്തിനെതിരേ സമരം നടത്തുന്നത്. നാളെ കര്‍ഷകര്‍ റോഡുകള്‍ ഉപരോധിക്കാനും വിവിധ സര്‍വീസുകള്‍ തടയാനും സാധ്യതയുണ്ടെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. സര്‍ക്കാരും കര്‍ഷക നേതാക്കളും തമ്മിലുള്ള അടുത്ത ചര്‍ച്ച ബുധനാഴ്ച നടക്കും.ബന്ദിന്റെ മുന്നോടിയായി ഡല്‍ഹിയിലേക്ക് വരുന്ന മിക്കവാറും റോഡുകള്‍ പോലിസ് അടച്ചിട്ടുണ്ട്. പല നഗരങ്ങളിലും 144ഉം പ്രഖ്യാപിച്ചു.
Read More » -
NEWS
യുദ്ധവിമാനത്തില്‍ നിന്ന് കാണാതായ കമാന്‍ഡറുടെ മൃതദേഹം കണ്ടെത്തി
ന്യൂഡല്‍ഹി: പരിശീലനപറക്കലിനായി ഐഎന്‍എസ് വിക്രമാദിത്യയില്‍ നിന്നു പറന്നുയര്‍ന്നതിനു പിന്നാലെ അറബിക്കടലില്‍ തകര്‍ന്നുവീണ മിഗ് 29 കെ യുദ്ധവിമാനത്തില്‍ നിന്ന് കാണാതായ കമാന്‍ഡറുടെ മൃതദേഹം കണ്ടെത്തി. പൈലറ്റ് ലഫ്. കമാന്‍ഡര്‍ നിഷാന്ത് സിങ്ങിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. നവംബര്‍ 26നു വൈകിട്ടായിരുന്നു വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രമാദിത്യയില്‍ നിന്നു പരിശീലന പറക്കല്‍ നടത്തുന്നതിനിടെ സേനാ വിമാനം നിയന്ത്രണം വിട്ട് അറബിക്കടലില്‍ വീണത്. അപകടത്തില്‍ 2 പൈലറ്റുമാരില്‍ ഒരാളെ രക്ഷിച്ചിരുന്നു. കര്‍ണാടകയിലെ കാര്‍വാര്‍ താവളത്തില്‍നിന്നുള്ള വിമാനമാണ് അപകടത്തില്‍പ്പെട്ടത്. രണ്ടാഴ്ചയോളം നീണ്ട തിരച്ചിലിനൊടുവിലാണ് നിഷാന്തിന്റെ മൃതദേഹം കണ്ടെത്തുന്നത്. നാവികന്റെ സര്‍വൈവല്‍ കിറ്റില്‍ ഉള്‍പ്പെടുന്ന റഷ്യന്‍നിര്‍മിത എമര്‍ജന്‍സി ലൊക്കേറ്റര്‍ ബീക്കണില്‍നിന്നുള്ള സിഗ്‌നല്‍ ലഭിക്കാത്തതിനാലാണ് മൃതദേഹം കണ്ടെത്താന്‍ വൈകുന്നതെന്ന് നാവികസേനവൃത്തങ്ങള്‍ അറിയിച്ചിരുന്നു. വിമാനത്തില്‍നിന്ന് നിഷാന്ത് ഇജെക്ട് ചെയ്ത് പുറത്തുചാടിയിട്ടുണ്ടെന്നു വ്യക്തമായിരുന്നു.
Read More » -
NEWS
അഞ്ജു ബോബി ജോര്‍ജ് ഉയരങ്ങള്‍ കീഴടക്കിയത് ഒറ്റ വൃക്കയുമായി…
കൊച്ചി: ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ മെഡല്‍ നേടി രാജ്യത്തിന്‍റെ യശസ് ഉയര്‍ത്തിയ താരമാണ് അഞ്ജു ബോബി ജോര്‍ജ്. കഠിനാധ്വാനത്തിലൂടെയാണ് കായികലോകത്ത് നേട്ടങ്ങള്‍ കൊയ്ത അഞ്ജു മലയാളികള്‍ക്കാകെ അഭിമാനകരമായിരുന്നു. എന്നാല്‍ ഹൈജംപിലെ ഉയരങ്ങള്‍ അഞ്ജു താണ്ടിയത് ഒരു വൃക്കയുമായി എന്ന വാര്‍ത്തയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. താരം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. ‘വിശ്വസിച്ചാലും ഇല്ലെങ്കിലും, ഒരു വൃക്കയുമായി ജീവിച്ച് ലോകത്തിന്റെ ഉന്നതിയിലെത്തിയ ചുരുക്കം ചിലരില്‍ ഒരാളാണ് ഞാന്‍. വേദനസംഹാരികള്‍ അടക്കം അലര്‍ജിയാണ്. ഒപ്പം ഒരുപാട് പരിമിതികളുമുണ്ടായിരുന്നു, എന്നിട്ടും നേട്ടമുണ്ടാക്കി’- അഞ്ജു ട്വിറ്ററില്‍ കുറിച്ചു. ഇതിനെ കോച്ചിന്റെ മാജിക് എന്നോ ടാലന്റെന്നോ വിളിക്കാം. അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജിജു, അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ, സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ എന്നിവരെ ടാഗ് ചെയ്താണ് അഞ്ജുവിന്റെ ട്വീറ്റ്. ജനിച്ചപ്പോള്‍ തന്നെ ഒരു വൃക്കയേ അഞ്ജുവിന് ഉണ്ടായിരുന്നുള്ളൂ. സ്‌കൂള്‍, കോളജ് തലങ്ങളില്‍ മത്സരിക്കുമ്പോഴൊന്നും ഇക്കാര്യം അഞ്ജു പോലും അറിഞ്ഞിരുന്നില്ല. പിന്നീട്,…
Read More » -
LIFE
ആര്‍ആര്‍ആറിലേക്ക് ആലിയയും എത്തി; ചിത്രങ്ങള്‍ വൈറല്‍
എസ്.എസ്. രാജമൗലി സംവിധാനം നിര്‍വഹിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് ‘ആര്‍ആര്‍ആര്‍’ എന്ന ‘രുധിരം രണം രൗദ്രം’ എന്ന ചിത്രം. ചരിത്ര കഥയാണ് ഈ ചിത്രം പറയുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ സെറ്റില്‍ ബോളിവുഡ് നടി ആലിയ ഭട്ടും എത്തിയിരിക്കുകയാണ്. ലൊക്കേഷനില്‍ സംവിധായകന്‍ രാജമൗലിക്കൊപ്പം ചിരിച്ചുകൊണ്ട് നില്‍ക്കുന്ന ആലിയയുടെ ചിത്രങ്ങളും ഏറെ ശ്രദ്ധ നേടുകയാണ്. ചിത്രത്തില്‍ ശ്രദ്ധേയമായ കഥാപാത്രത്തെയാണ് ആലിയ അവതരിപ്പിക്കുന്നത്. ബോളിവുഡിലെയും ടോളിവുഡിലേയും പ്രമുഖ താരങ്ങളാണ് ഈ ചിത്രത്തില്‍ അണിനിരക്കുന്നത്. 300 കോടി രൂപയുടെ ബജറ്റില്‍ ഒരുങ്ങുന്ന ഈ സിനിമ 1920കളിലെ അല്ലൂരി സീതാരാമ രാജു,കോമരം ഭീം എന്നീ സ്വാതന്ത്യ സമര സേനാനികളുടെ കഥയാണ് പറയുന്നത്. 2020 മാര്‍ച്ചില്‍ ഷൂട്ടിങ് പൂര്‍ത്തിയാക്കി 2020 ജൂലൈ 30ന് റിലീസ് ചെയ്യാനിരുന്ന ചിത്രമായിരുന്നു ഇത്. എന്നാല്‍ കൊവിഡ് പ്രതിസന്ധി കാരണമത് സാധ്യമായില്ല. ജൂനിയര്‍ എന്‍ടിആര്‍, രാം ചരണ്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബ്രിട്ടീഷ് നടി ഡെയ്‌സി എഡ്ജര്‍ ജോണ്‍സണ്‍ ചിത്രത്തില്‍ സുപ്രധാനമായൊരു കഥാപാത്രത്തെ…
Read More »