നാലുവർഷത്തിനുശേഷം ചരിത്രം ആവർത്തിക്കാൻ ഉള്ള അവസരം വിരാട് കോലിയും സംഘവും കളഞ്ഞുകുളിച്ചു,മൂന്നാം ട്വന്റി 20യിൽ ഇന്ത്യയ്ക്ക് പരാജയം

നാലുവർഷത്തിനുശേഷം ചരിത്രം ആവർത്തിക്കാൻ ഉള്ള അവസരം വിരാട് കോലിയും സംഘവും കളഞ്ഞുകുളിച്ചു. മൂന്നാം മത്സരത്തിൽ ഇന്ത്യ 12 റൺസിന് തോറ്റു. ഓസ്ട്രേലിയക്കെതിരെ പരമ്പര മൂന്ന് -പൂജ്യത്തിന് ജയിച്ച നാലു വർഷം മുമ്പുള്ള റെക്കോർഡ് ആവർത്തിക്കാൻ അവസരം ഉണ്ടായിരുന്നതാണ് ഇന്ത്യയ്ക്ക്.

12 ട്വന്റി 20 മത്സരങ്ങളിൽ ആദ്യത്തെ തോൽവിയാണ് ഇന്ത്യയ്ക്ക്. 61 ബോളിൽ നിന്ന് 85 റൺസെടുത്ത വിരാട് കോലി ആണ് ഇന്ത്യയ്ക്ക് വേണ്ടി പോരാടിയത്. മറുവശത്ത് വിക്കറ്റുകൾ ഓരോന്നായി കൊഴിയുകയായിരുന്നു. പതിനേഴാം ഓവറിൽ ഹാർദിക് പാണ്ഡ്യ പ്രതീക്ഷ നൽകിയതായിരുന്നു. എന്നാൽ തൊട്ടടുത്ത ഓവറിൽ തന്നെ പാണ്ഡ്യ പുറത്തായി.

സഞ്ജു സാംസൺ പഴയ കഥ ആവർത്തിച്ചു. 187 റൺസ് ആയിരുന്നു ഇന്ത്യയുടെ വിജയ ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *