NEWS

തദ്ദേശ തിരഞ്ഞെടുപ്പ് ഒന്നാം ഘട്ടം:5 ജില്ലകളിലെ ശരാശരി പോളിംഗ് 72.67%

തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ ഒന്നാം ഘട്ട ശരാശരി പോളിംഗ് ശതമാനം 72.67.കൂടിയ പോളിംഗ് ശതമാനം ആലപ്പുഴയിൽ ആണ്. പത്തനംതിട്ടയിലാണ് കുറഞ്ഞ പോളിംഗ് ശതമാനം.

തിരുവനന്തപുരം ജില്ലയിൽ 69.76 ആണ് പോളിംഗ് ശതമാനം. കൊല്ലത്ത് 73.41%പേരാണ് വോട്ട് ചെയ്തത്. പത്തനംതിട്ട ജില്ലയിലെ പോളിംഗ് ശതമാനം 69.70% ആണ്. ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയ ആലപ്പുഴയിൽ 77.23% പേർ വോട്ട് ചെയ്തു.ഇടുക്കിയിലെ പോളിംഗ് ശതമാനം 74.56 ആണ്.

തിരുവനന്തപുരം കോർപ്പറേഷനിൽ 59.73% പേരാണ് വോട്ട് ചെയ്തത്.കൊല്ലത്ത് 66.06% പേർ വോട്ട് ചെയ്തു.

Back to top button
error: