NEWS

വീട്ടിലെത്തി ദമ്പതികളെ കുത്തി, പിന്നാലെ യുവാവ് തീകൊളുത്തി മരിച്ചു

അങ്കമാലി പാലിശ്ശേരിയിൽ വീട്ടിലെത്തി ദമ്പതികളെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം യുവാവിനെ സ്വയം തീകൊളുത്തി മരിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. ദമ്പതികളുടെ വീടിന്റെ ടൈൽ ഇടലുമായി ബന്ധപ്പെട്ട തർക്കമാണ് വധശ്രമത്തിനും ആത്മഹത്യയ്ക്കു പിന്നിൽ എന്നാണ് വിവരം.

മുന്നൂർപ്പിള്ളി മരെക്കാടൻ നിഷിൽ എന്ന 31 കാരനെയാണ് തീകൊളുത്തിയ നിലയിൽ കണ്ടെത്തിയത്. പാലിശ്ശേരി താന്നിച്ചിറ വാഴക്കാല ഡൈമിസ്, ഭാര്യ ഫിഫി എന്നിവർക്കാണ് കുത്തേറ്റത്. കുത്തേറ്റ ഇരുവരും അപകടനില തരണം ചെയ്തു.

Signature-ad

പുറത്തുപോയ ദമ്പതികൾ തിരിച്ചു വീട്ടിൽ എത്തിയപ്പോൾ ഒളിച്ചിരുന്ന് നിഷിൽ ആക്രമിക്കുകയായിരുന്നുവെന്ന് പറയുന്നു. നായക്ക് ചോറു നൽകാനായി പോകവേ നിഷിൽ ഫിഫിയെ ആക്രമിച്ചു.ശബ്ദം കേട്ട് ഓടിവന്ന ഡൈമിസിനെയും കുത്തി. ബഹളം കേട്ട് നാട്ടുകാർ എത്തുമ്പോൾ ദമ്പതിമാർ കുത്തേറ്റ് നിലയിലും നിഷിലിനെ തീപ്പൊള്ളലേറ്റ നിലയിലും കണ്ടെത്തുകയായിരുന്നു.

വീട്ടിലെ ടൈൽ ജോലി ചെയ്തതിന്റെ തർക്കവുമായി ബന്ധപ്പെട്ട് നിഷിലിനെതിരെ ദമ്പതിമാർ പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ മുപ്പതിനായിരം രൂപ കൂടി ലഭിക്കാനുണ്ട് എന്നായിരുന്നു നിഷിലിന്റെ വാദം.

Back to top button
error: