Month: December 2020

  • TRENDING

    കേരളത്തെ പുൽകാനിരുന്ന ബുറേലി ചുഴലിക്കാറ്റ് ഇങ്ങോട്ട് വരാതിരിക്കാനുള്ള യഥാർത്ഥ കാരണം എന്താണ്?-രാജഗോപാൽ കമ്മത്ത്-video

    കനത്ത നാശനഷ്ടം വരുത്തി വെക്കാൻ പ്രാപ്തി ഉണ്ടായിരുന്ന ബുറേവി ചുഴലിക്കാറ്റിനെ ഇങ്ങോട്ട് കടക്കാൻ അനുവദിക്കാതെ വഴിയിൽ തടഞ്ഞത് ആര്? ശാസ്ത്ര നിരീക്ഷകൻ രാജാഗോപാൽ കമ്മത്തിന്റെ നിരീക്ഷണം.

    Read More »
  • NEWS

    കളളവോട്ട് ചെയ്യാന്‍ ശ്രമം; തിരുവനന്തപുരത്ത് ഒരാള്‍ അറസ്റ്റില്‍

    തിരുവനന്തപുരം: കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍. തിരുവനന്തപുരം കോര്‍പറേഷനിലെ പാളയം വാര്‍ഡിലെ ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയ മുസ്തഫയാണ് അറസ്റ്റിലായത്. യുഡിഎഫ് സ്ഥാനാര്‍ഥിയുടെ ഏജന്റുമാര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് പ്രിസൈഡിങ് ഓഫിസര്‍ പൊലീസിനെ വിളിച്ചുവരുത്തി അറസ്റ്റിന് നിര്‍ദേശം നല്‍കുകയായിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം നടക്കുന്ന 5 ജില്ലകളിൽ പോളിങ് 60 ശതമാനം കടന്നു. പോളിങ് അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ ആലപ്പുഴ ജില്ലയിലാണ് ഏറ്റവും കൂടുതൽ പോളിങ്. തിരുവനന്തപുരത്താണു താരതമ്യേന കുറവ്. കൊല്ലത്ത് സിപിഎം ചിഹ്നം പതിച്ച മാസ്ക്കുമായെത്തിയ പ്രിസൈഡിങ് ഓഫിസറെ മാറ്റി. മദ്യപിച്ച് ബഹളംവച്ചതിനെ തുടർന്ന് കൊട്ടാരക്കര മൂലംകുഴി ബൂത്തിലെ പോളിങ് ഓഫിസറെയും മാറ്റിയിട്ടുണ്ട്. തിരുവനന്തപുരം കാട്ടാക്കടയിൽ ക്രിസ്ത്യൻ കോളജിലെ ബൂത്തിൽ സിപിഎം വോട്ട് തേടിയെന്ന കോൺഗ്രസ് പരാതിയെ തുടര്‍ന്ന്‌ സിപിഎം-കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. പൊലീസെത്തി പ്രവർത്തകരെ ഒഴിപ്പിച്ചു. വൈകിട്ട് 6 വരെയാണ് വോട്ടിങ്.

    Read More »
  • NEWS

    സി എം രവീന്ദ്രന് വീണ്ടും ഇഡിയുടെ നോട്ടീസ്,രവീന്ദ്രൻ മൂന്നാമതും ആശുപത്രിയിൽ

    മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് ഇ ഡി ചോദ്യം ചെയ്യലിന് ഹാജരാകാൻ വീണ്ടും നോട്ടീസ് നൽകി. ഇതൊരു പിന്നാലെ സി എം രവീന്ദ്രൻ വീണ്ടും മെഡിക്കൽ കോളേജ് ആശുപത്രിയിൽ അഡ്മിറ്റ് ആയി. ഇത് മൂന്നാം വട്ടമാണ് ചോദ്യംചെയ്യലിന് തൊട്ടുമുൻപ് രവീന്ദ്രൻ ആശുപത്രിയിൽ ചികിത്സ തേടുന്നത്. കോവിഡിനു ശേഷം ഉള്ള ആരോഗ്യ പ്രശ്നങ്ങൾ നിമിത്തമാണ് ചികിത്സ എന്നാണ് വിശദീകരണം. രണ്ടാംതവണയും രവീന്ദ്രൻ ആശുപത്രിയിൽ അഡ്മിറ്റ് ആകുന്നതിനു പറഞ്ഞ കാരണം കോവിഡനന്തര ചികിത്സ എന്നായിരുന്നു.ടെലിഫോൺ ലൈഫ് മിഷൻ തുടങ്ങിയ പദ്ധതികളുമായി ബന്ധപ്പെട്ടാണ് സി എം രവീന്ദ്രനെ ചോദ്യം ചെയ്യലിനായി വിളിപ്പിക്കുന്നത്. ശിവശങ്കറിനും ടീമിനും സ്വർണക്കടത്തിനെ കുറിച്ച് അറിയാമായിരുന്നുവെന്ന് കോടതി പറഞ്ഞിരുന്നു. ആ ടീം പ്രവർത്തിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിൽ ആണെന്ന് ഇ ഡി കോടതിയെ ബോധിപ്പിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് സി എം രവീന്ദ്രനെ ചോദ്യംചെയ്യുന്നത് നിർണായകമാകുന്നത്.

    Read More »
  • NEWS

    ഓൺലൈൻ ക്ലാസിനായി അച്ഛൻ മകൾക്ക് ഫോൺ നൽകി, മകൾ കണ്ടതോ അച്ഛന് ബന്ധുവും ആയിട്ടുള്ള അവിഹിതവും, കുടുംബകലഹവും പൊലീസ് കേസും

    ഓൺലൈൻ ക്ലാസിനായി കൗമാരക്കാരിയായ മകൾക്ക് ഫോൺ നൽകിയ അച്ഛൻ പുലിവാലുപിടിച്ചു. ഫോൺ പരിശോധിച്ച മകൾ കണ്ടതോ അച്ഛന് ബന്ധുവുമായുള്ള അവിഹിതബന്ധം. കർണാടകയിലെ മാണ്ട്യയിലാണ് സംഭവം.17 വയസുള്ള മൂത്ത മകൾക്ക് അച്ഛൻ ഓൺലൈൻ ക്ലാസിന് ആണ് മൊബൈൽ നൽകിയത്.അവിഹിത വീഡിയോ കണ്ടതിന്റെ കാര്യം മകൾ അമ്മയോട് പറഞ്ഞതോടെ കുടുംബകലഹം ആയി. ഭർത്താവിൽ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് ഭാര്യ പോലീസ് കേസ് നൽകി. കാമുകിയുമായി അടുത്തിടപഴകുന്ന ദൃശ്യങ്ങൾ ഭർത്താവ് ഫോണിൽ ഷൂട്ട് ചെയ്തിരുന്നു. ഇതാണ് മകൾ കണ്ടത്. വിവാഹമോചനം വേണമെന്ന് ഭാര്യ കടുംപിടുത്തം പിടിക്കുന്നുണ്ടെങ്കിലും ഭർത്താവ് വഴങ്ങിയിട്ടില്ല. അതേസമയം ഉഭയ സമ്മതത്തോടെയുള്ള ലൈംഗികബന്ധം കുറ്റം അല്ലാത്തതിനാൽ ഭർത്താവിനെതിരെ ആ വകുപ്പ് പ്രകാരം കേസെടുക്കാൻ ആകില്ല എന്നാണ് പൊലീസ് ഭാര്യയെ അറിയിച്ചത്.ഭർത്താവിനെതിരെ ഐടി ആക്ട് പ്രകാരം കേസെടുക്കാമോ എന്ന കാര്യമാണ് പോലീസ് ആലോചിക്കുന്നത്. കാമുകി അറിയാതെയാണോ വീഡിയോ ഷൂട്ട് ചെയ്തത് എന്നതും വേറെ ആർക്കെങ്കിലും ഫോർവേഡ് ചെയ്തു കൊടുത്തിട്ടുണ്ടോ എന്നതും പരിശോധിക്കും.

    Read More »
  • NEWS

    കുഞ്ഞിന് ഈ പേരിട്ടാല്‍ 60 വര്‍ഷത്തേക്ക് സൗജന്യ പിസ; വമ്പന്‍ ഓഫറുമായി ഡോമിനോസ്

    അറുപതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി വമ്പന്‍ ഓഫറുമായി ഡോമിനോസ് രംഗത്ത്. ഡിസംബര്‍ 9ന് പിറക്കുന്ന നവജാത ശിശുവിന് ഡോമിനോസ് നിര്‍ദേശിക്കുന്ന പേര് നല്‍കിയാല്‍ 60 വര്‍ഷത്തേക്ക് സൗജന്യ പിസ നല്‍കുമെന്നാണ് ഓഫര്‍. എല്ലാ മാസവും 14 ഡോളറിന് അതായത് എകദേശം ആയിരത്തോളം വിലയുളള പിസ ആയിരിക്കും നല്‍കുക. അതായത്, 10, 080 ഡോളര്‍ വിലയുടെ പിസയാണ് അറുപതു വര്‍ഷം കൊണ്ട് ലഭിക്കുക. 2080 വരെ പിസ ലഭിക്കും. ഡൊമനിക്, ഡൊമിനിക്വെ എന്നീ പേരുകളാണ് കമ്പനി നിര്‍ദേശിച്ചിരിക്കുന്നത്. അതേസമയം, ഡിസംബര്‍ 9ന് ഓസ്‌ട്രേലിയയില്‍ ജനിക്കുന്ന കുഞ്ഞിനാണ് ഈ സുവര്‍ണാവസരം. ഒരു കമ്പനിയെന്ന നിലയില്‍ അനുഗ്രഹീതമായ അറുപതു വര്‍ഷങ്ങളാണ് കടന്നു പോയതെന്ന് ഡോമിനോസിന്റെ ഓസ്ട്രേലിയ, ന്യൂ സീലാന്‍ഡ് സി ഇ ഒ നിക്ക് നൈറ്റ് പറഞ്ഞു. ഉപഭോക്താക്കളുടെ വിശ്വാസവും പിന്തുണയുമില്ലാതെ തങ്ങള്‍ക്ക് മുന്‍പോട്ടു പോകാന്‍ കഴിയില്ലെന്നും ഡോമിനോസ് പിസ വ്യക്തമാക്കി. അതേസമയം, യോഗ്യരായ മാതാപിതാക്കള്‍ക്ക് [email protected] എന്ന വിലാസത്തില്‍ വിശദാംശങ്ങള്‍ അയയ്ക്കാവുന്നതാണ്. ഡിസംബര്‍ ഒമ്പതാം തിയതി…

    Read More »
  • NEWS

    ഇനി അമിത്ഷാ നേരിട്ട്, കർഷകരുമായി വൈകിട്ട് ഏഴിന് അടിയന്തര ചർച്ച

    വിവാദ കർഷക നിയമത്തെ ചോദ്യം ചെയ്ത് പ്രക്ഷോഭ രംഗത്തുള്ള കർഷകരെ നേരിട്ട് ചർച്ചയ്ക്ക് വിളിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ചൊവ്വാഴ്ച വൈകിട്ട് ഏഴിനാണ് ചർച്ച. ഡൽഹിയിൽ സമരം ചെയ്തുകൊണ്ടിരിക്കുന്ന കർഷക നേതാവ് രാകേഷ് ടിക്കായത്തിനോടാണ് ചർച്ചയുടെ ക്ഷണം അറിയിച്ചിട്ടുള്ളത്. 7 സംഘടനകളെ മാത്രമാണ് ചർച്ചയ്ക്ക് വിളിച്ചിച്ചിട്ടുള്ളത്. ഇത് കർഷകരെ ഭിന്നിപ്പിക്കാൻ ആണോ എന്ന സംശയം കർഷകസംഘടനകൾക്ക് ഉണ്ട്‌. 3 കാർഷിക നിയമങ്ങളും പിൻവലിക്കാതെ പ്രക്ഷോഭം അവസാനിപ്പിക്കില്ല എന്ന നിലപാടിൽ തന്നെയാണ് കർഷക സംഘടനകൾ. എന്നാൽ നിയമങ്ങൾ പിൻവലിക്കില്ലെന്ന് കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ പറഞ്ഞു. ഭേദഗതി ആകാമെന്നാണ് കേന്ദ്രസർക്കാരിന്റെ നിലപാട്.

    Read More »
  • NEWS

    ഇ ഡി കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയ ആയുധം ,വിളിച്ചു വരുത്തിയ പിണറായിക്ക് പിഴച്ചു ,തുറന്നടിച്ച് ജ .കെമാൽ പാഷ-വീഡിയോ

    എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ കേന്ദ്ര സർക്കാർ രാഷ്ട്രീയ ആയുധം പോലെയാണ് ഉപയോഗിക്കുന്നത് എന്ന് ജ .കെമാൽ പാഷ .ആ അന്വേഷണ ഏജൻസിയെ വിളിച്ചു വരുത്തിയ മുഖ്യമന്ത്രി പിണറായി വിജയന് പിഴച്ചു .ഇ ഡി ഇപ്പോൾ ചെയ്യുന്ന പലതും അവരുടെ പണിയല്ല .എല്ലാ കേസും ഏറ്റെടുത്ത് അന്വേഷിക്കാൻ തുടങ്ങിയാൽ ഇ ഡിയുടെ വിശ്വാസ്യത നഷ്ടപ്പെടും .കെ എം ഷാജിയെ ചൂണ്ടിക്കാണിച്ചു കൊടുത്തതിലൂടെ സർക്കാർ ചെയ്തത് പരമാബദ്ധമാണ് .നല്ല പാരമ്പര്യമുള്ള ഊരാളുങ്കൽ സൊസൈറ്റിയെ തെളിവില്ലാതെ കേസിൽ കുടുക്കുന്നതിനോട് യോജിപ്പില്ലെന്നും ജ .കെമാൽ പാഷ വ്യക്തമാക്കി .NewsThen -ന്റെ തുറന്നടിച്ച് ജ .കെമാൽ പാഷ എന്ന പ്രതിവാര പംക്തിയിൽ സംസാരിക്കുക ആയിരുന്നു അദ്ദേഹം . https://youtu.be/tcUHZDlQAtM

    Read More »
  • NEWS

    എവറസ്റ്റിന്റെ ഉയരം പുനര്‍നിര്‍ണയിച്ചു

    ലോകത്തിലെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റിന്റെ ഉയരം പുനര്‍നിര്‍ണയിച്ചു. 8848.86 മീറ്റര്‍ എന്നാണ് പുതിയ ഉയരമെന്ന് അധികൃതര്‍ അറിയിച്ചു. നേപ്പാളും ചൈനയും സംയുക്തമായാണ് എവറസ്റ്റിന്റെ ഉയരം പുനര്‍നിര്‍ണയിക്കാനുളള നടപടികള്‍ പൂര്‍ത്തിയാക്കിയത്. 1954 ലെ സര്‍വ്വേ പ്രകാരം 8848 മീറ്റര്‍ ആയിരുന്നു ഉയരം. ഇപ്പോള്‍ 86 മീറ്റര്‍ വര്‍ധനവാണ് സംഭവിച്ചിരിക്കുന്നത്. 2015ലെ അതിശക്തമായ ഭൂകമ്പം ഉള്‍പ്പെടെയുളള കാരണങ്ങള്‍ എവറസ്റ്റിന്റെ ഉയരത്തെ ബാധിച്ചിട്ടുണ്ടാവാം എന്നതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും ഉയരം നിര്‍ണയിക്കാന്‍ ഇരുരാജ്യങ്ങളും തീരുമാനിച്ചത്. 8848.86 metres is the newly-measured height of Mount Everest, Nepal's Foreign Minister announces. pic.twitter.com/Fnxh1liY98 — ANI (@ANI) December 8, 2020

    Read More »
  • LIFE

    ഖോ ഖോയുടെ ചിത്രീകരണം പൂര്‍ത്തിയായി

    കുറഞ്ഞ കാലയളവുകൊണ്ടു തന്നെ പ്രേക്ഷക പ്രീതി നേടിയ ചലച്ചിത്ര താരമാണ് രജിഷ വിജയന്‍. താരം കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ പുതിയ ചിത്രം ഖോ ഖോയുടെ ചിത്രീകരണം പൂര്‍ത്തിയായി. സ്‌പോര്‍ട്‌സ് പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമായ ഖോ ഖോയുടെ സംവിധാനം ഒറ്റമുറി വെളിച്ചം എന്ന സിനിമയിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ രാഹുല്‍ റിജി നായരാണ്. ഇദ്ദേഹം തന്നെയാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നതും. ടോബിന്‍ തോമസ് സിനിമയുടെ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. അതേസമയം,​പേ​രി​ലെ​ ​സൂ​ച​നെ​ ​പോ​ലെ​ ​ഇ​ന്ത്യ​യി​ലെ​ ​പ​ര​മ്പ​രാ​ഗ​ത​മാ​യ​ ​ഖൊ​ ​ഖൊ​ ​എ​ന്ന​ ​കാ​യി​ക​വി​നോ​ദ​ത്തെ​ക്കു​റി​ച്ചാ​ണ് ​സി​നി​മ.​ ​ഒ​രു​ ​തു​രു​ത്തി​ലെ​ ​സ്‌​കൂ​ളി​ലേ​ക്ക് ​കാ​യി​കാ​ദ്ധ്യാ​പി​ക​യാ​യി​ എത്തുന്ന ​മ​റി​യ​ ​ഫ്രാ​ൻ​സി​സ് ​എ​ന്ന​ ​ക​ഥാ​പാ​ത്ര​മാ​ണ് ​ര​ജി​ഷ​യു​ടേ​ത്.​ ​മ​റി​യ​ ​അ​വി​ടെ​ ​നി​ന്ന് ​ഒ​രു​ ​ഖൊ​ ​ഖൊ​ ​ടീ​മി​നെ​ ​വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​ ​ക​ഥ​യാ​ണ് ചിത്രം പറയുന്നത്. ര​ജി​ഷ​യ്‌​ക്ക് ​പു​റ​മേ​ ​പ​തി​ന​ഞ്ചു​ ​കു​ട്ടി​ക​ളു​ണ്ട് ​ചി​ത്ര​ത്തി​ൽ,​ ​ചി​ല​ ​ചി​ത്ര​ങ്ങ​ളി​ൽ​ ​ചെ​റി​യ​ ​വേ​ഷ​ങ്ങ​ളി​ൽ​ ​അ​ഭി​ന​യി​ച്ച​ ​ മമി​ത ​ബൈ​ജു​ ​അ​ഞ്ജു​ ​എ​ന്ന​ ​ക​ഥാ​പാ​ത്ര​മാ​യെ​ത്തു​ന്നു.​ കേ​ര​ള​ത്തി​ന്റെ​ ​പ​ല​ഭാ​ഗ​ത്തു​ ​നി​ന്നു​ള്ള​ ​പ​തി​നാ​ലു​ ​കു​ട്ടി​ക​ളും​ ​സി​നി​മ​യി​ലു​ണ്ട്.​ ​ഖൊ​…

    Read More »
  • NEWS

    കെ കെ രാഗേഷും പി കൃഷ്ണപ്രസാദും അറസ്റ്റിൽ

    കർഷക നിയമങ്ങൾക്കെതിരായ ഭാരത് ബന്ദിൽ പങ്കെടുത്തുകൊണ്ടിരിക്കെ ഗുരുഗ്രാമിലെ ബിലാസ്പൂരിൽ വച്ച് കെ കെ രാഗേഷിനെയും പി കൃഷ്ണപ്രസാദിനെയും അറസ്റ്റ് ചെയ്തു . ഇവർക്കൊപ്പം മറിയം ധാവ്ലെ വിക്രം സിംഗ് എന്നിവർ ഉൾപ്പെടെ നിരവധി പ്രക്ഷോഭകരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. രാജസ്ഥാൻ ദില്ലി അതിർത്തിയിൽ ആയിരത്തിലധികം പ്രക്ഷോഭകർ ആണ് ഇപ്പോൾ റോഡ് ഉപരോധിച്ചുകൊണ്ടിരിക്കുന്നത്. സിപിഐഎം പ്രവർത്തകർ അടക്കമുള്ളവരാണ് പ്രക്ഷോഭം നടത്തുന്നത്.

    Read More »
Back to top button
error: