Month: December 2020

  • NEWS

    സ്വപ്നയെയും ശിവശങ്കറിനെയും ജയിലിൽ ചോദ്യം ചെയ്യണം, അനുമതി തേടി ഇ ഡി

    സ്വപ്ന സുരേഷിനെയും എം ശിവശങ്കർ ഐഎഎസിനെയും ജയിലിൽ ചോദ്യം ചെയ്യണമെന്ന ആവശ്യവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കോടതിയിൽ ആണ് ഈ ആവശ്യം ഇ ഡി ഉന്നയിച്ചത്. മൂന്നുദിവസം ഇരുവരെയും ചോദ്യം ചെയ്യണമെന്നാണ് ഇഡിയുടെ ആവശ്യം. ചോദ്യംചെയ്യലിന്റെ സമയത്ത് ജയിലധികൃതർ ഉണ്ടാകരുത്. സ്വപ്നയും ശിവശങ്കറും കസ്റ്റംസിന് നൽകിയ മൊഴികൾ അടിസ്ഥാനത്തിലാണ് ഇ ഡി ചോദ്യം ചെയ്യാൻ ഒരുങ്ങുന്നത്.ഇ ഡി കേസിൽ ശിവശങ്കറിന്റെ റിമാൻഡ് നീട്ടി.

    Read More »
  • NEWS

    ഫൈസര്‍ വാക്‌സിന് പിന്തുണയുമായി അമേരിക്കന്‍ വിദഗ്ദ സമിതി

    കോവിഡിനെതിരെയുള്ള ഫൈസര്‍ വാക്‌സിന്‍ കൂടുതല്‍ രാജ്യങ്ങളിലേക്കും ജനങ്ങളിലേക്കും അടുക്കുന്നു. പുറത്ത് വരുന്ന ഏറ്റവും പുതിയ വാര്‍ത്തകളില്‍ അമേരിക്കയിലും ഫൈസര്‍ വാക്‌സിന് അടിയന്തര അനുമതി ലഭിക്കുന്നതിനുള്ള സൂചനകളാണ് കാണുന്നത്. യു.എസ് ഫുഡ് ആന്റ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷന്‍ രൂപീകരിച്ച വിദഗ്ദ സമിതി ഫൈസര്‍-ബയോണ്‍ടെക് കോവിഡ് വാക്‌സിന് അനുകൂലമായി വോട്ട് ചെയ്തതും ഫൈസറിന് അനുമതി ലഭിക്കുന്ന കാര്യത്തില്‍ കൂടുതല്‍ വേഗത വരുത്തും. 17 പേര്‍ വാക്‌സിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയപ്പോള്‍ നാല് പേര്‍ അതിനെ എതിര്‍ത്തു. ഫൈസര്‍ വാക്‌സിന് നിലവില്‍ ബ്രിട്ടണ്‍, സൗദി അറേബ്യ, ബഹ്‌റൈന്‍, കാനഡ എന്നീ രാജ്യങ്ങളില്‍ അംഗീകാരം നല്‍കിയിരുന്നു. 44,000 ആളുകളെ ഉള്‍പ്പെടുത്തി നടത്തിയ പരീക്ഷണങ്ങളുടെ ഫലം വ്യാഴാഴ്ച പുറത്ത് വന്നപ്പോള്‍ വാക്‌സിന് ഗുരുതരമായ പാര്‍ശ്വഫലങ്ങളൊന്നു കൂടാതെ 95% ത്തോളം ഫലപ്രാപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ അതേ സമയം ബ്രിട്ടണില്‍ വാക്‌സിന്‍ സ്വീകരിച്ച ചിലര്‍ക്ക് അലര്‍ജി വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. ഈ സാഹചര്യത്തില്‍ വിശദമായ പഠനത്തിന് ശേഷം മാര്‍ഗരേഖ പുതുക്കുമെന്ന് റെഗുലേറ്ററി…

    Read More »
  • NEWS

    24 മണിക്കൂറിനിടെ 29,398 കോവിഡ് കേസുകള്‍

    ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ്‌. കഴിഞ്ഞ 24 മണിക്കൂറിനിടെ 29,398 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതുപോലെ 414 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 97,96,770 ആയി. 1,42,186 പേരാണ് ഇതുവരെ മരിച്ചത്. 37,528 പേര്‍ കൂടി പുതിയതായി രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തരുടെ എണ്ണം 92,90,834 ആയി. അതേസമയം ലോകത്ത് കോവിഡ് ബാധിതരുടെ ആകെ എണ്ണം 69,524,946 ആയി.

    Read More »
  • NEWS

    സ്വപ്നയെ ജയിലില്‍ ഭീഷണിപ്പെടുത്തിയെന്ന പരാതി തള്ളി ജയില്‍ വകുപ്പ്

    തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ ജയിലില്‍ ഭീഷണിപ്പെടുത്തിയെന്ന പരാതി ജയില്‍ വകുപ്പ് തള്ളി. ആരോപണത്തില്‍ കഴമ്പില്ലെന്നാണ് ജയില്‍ ഡിഐജി അജയ കുമാറിന്റെ റിപ്പോര്‍ട്ട്. ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് എതിരെ സ്വപ്ന ആരോപണം ഉന്നയിച്ചിട്ടില്ലെന്നാണ് മൊഴിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ജയില്‍ ഡിഐജി സമര്‍പ്പിച്ച റിപ്പോര്‍ട്ട് ജയില്‍ മേധാവി ഋഷിരാജ് സിംഗ് ഉടന്‍ സര്‍ക്കാരിന് കൈമാറും. സ്വര്‍ണക്കടത്തിലെ ഉന്നതരുടെ പേരുകള്‍ വെളിപ്പെടുത്തരുതെന്നാവശ്യപ്പെട്ട് ജയിലില്‍ വെച്ച് ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയെന്ന സ്വപ്ന സുരേഷിന്റെ ആരോപണത്തിലാണ് ജയില്‍ വകുപ്പ് അന്വേഷണം നടത്തിയത്. എറണാകുളത്തെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയിലാണ് സ്വപ്ന ഇക്കാര്യങ്ങള്‍ നേരത്തെ ബോധിപ്പിച്ചത്. ആരോപണത്തെ കുറിച്ച് തനിക്കറിയില്ലെന്നും അഭിഭാഷകന് മാത്രമേ അറിയൂ എന്നും സ്വപ്ന ജയില്‍ ഉദ്യോഗസ്ഥരോട് പറഞ്ഞതായാണ് വിവരം.

    Read More »
  • LIFE

    ബ്രഹ്മാണ്ട ചിത്രവുമായി സംവിധായകന്‍ വിനയനെത്തുന്നു

    മലയാളത്തിലെ എക്കാലത്തേയും സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ അമരക്കാരനായ സംവിധായകന്‍ വിനയന്‍ പുതിയ ചിത്രവുമായി എത്തുന്നു. ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മലയാളത്തിലെ വലിയൊരു താരം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രത്തിലെ പ്രധാനപ്പെട്ട വേഷങ്ങള്‍ കൈകാര്യം ചെയ്യുന്ന അന്‍പത് താരങ്ങളുടെ പേര് അണിയറ പ്രവര്‍ത്തകരാണ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. ചിത്രത്തിലെ പ്രധാന നടന്റെ പേര് സസ്‌പെന്‍സായി മറച്ച് വെച്ചിരിക്കുന്നതിന് പിന്നിലും കാരണമുണ്ടെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. ജനുവരിയില്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്യുമ്പോള്‍ മാത്രം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നയാളെപ്പറ്റി പ്രേക്ഷകര്‍ അറിഞ്ഞാല്‍ മതിയെന്ന നിലപാടിലാണ് സംവിധായകനും സംഘവും. മലയാളത്തിലെ ഒരു യുവതാരമാണ് ചിത്രത്തില്‍ നായക കഥാപാത്രമായി എത്തുന്നതെന്നും സൂചനകളുണ്ട്. ചിത്രത്തിലെ വേലായുധപ്പണിക്കരെന്ന കേന്ദ്ര കഥാപാത്രത്തെ ആരായിരിക്കും വെള്ളിത്തിരയില്‍ അവതരിപ്പിക്കുക ന്നെ ആകാംക്ഷയിലാണ് മലയാള സിനിമാ പ്രേക്ഷകര്‍. തല്‍ക്കാലം ഈ കാത്തിരിപ്പ് ഇങ്ങനെ തുടരട്ടെയെന്നും അതിനൊരു സുഖമുണ്ടെന്നും സംവിധായകന്‍ പറഞ്ഞു അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, സുധീര്‍ കരമന,…

    Read More »
  • NEWS

    സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സുരേഷ് ഗോപി എംപി

    കണ്ണൂര്‍: സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സുരേഷ് ഗോപി എംപി രംഗത്ത്. കേരളത്തിലേത് വൃത്തികെട്ട ഭരണമാണ്‌. സര്‍ക്കാര്‍ വിശ്വാസികളെ വിഷമിപ്പിച്ചു. ഈ സര്‍ക്കാരിനെ ഒടുക്കിയേ മതിയാകൂ. ഇവരെ കാലില്‍ തൂക്കി കടലില്‍ കളയണമെന്നും സുരേഷ് ഗോപി പറഞ്ഞു. അതേസമയം, സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും രംഗത്തെത്തിയിരുന്നു. സിപിഎം നേതാക്കളും മന്ത്രിമാരും പണം വെളുപ്പിക്കുന്നത് ഊരാളുങ്കലില്‍ നിന്നാണ്. വൈദഗ്ധ്യം ഇല്ലാത്ത മേഖലകളില്‍ പോലും ഊരാളുങ്കലിന് ടെണ്ടര്‍ നല്‍കുന്നു. യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ ആണിതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

    Read More »
  • LIFE

    ഇന്ദ്രജിത്ത് സുകുമാരൻ, അനുസിത്താര ഒന്നിക്കുന്ന “അനുരാധ Crime No.59/2019” ഒരുങ്ങുന്നു

    ഇന്ദ്രജിത്ത് സുകുമാരൻ അനുസിത്താര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാൻ തുളസീധരൻ സംവിധാനം ചെയ്യുന്ന സിനിമ ‘അനുരാധ Crime No.59/2019’ന്റെ ചിത്രീകരണം പുരോഗമിക്കുന്നു. അനുസിത്താര ടൈറ്റിൽ കഥാപാത്രമായി എത്തുന്ന സിനിമയില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ഇന്ദ്രജിത്ത് സുകുമാരനും വിഷ്ണു ഉണ്ണികൃഷ്ണനുമാണ്. ഷാൻ തുളസീധരൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘അനുരാധ Crime No.59/2019’. ത്രില്ലർ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഷാൻ തുളസീധരൻ, ജോസ് തോമസ് പോളക്കൽ എന്നിവരുടേതാണ്. ഗാർഡിയൻ ഏഞ്ചൽ, ഗോൾഡൻ എസ് പിക്ച്ചേഴ്സ് എന്നിവയുടെ ബാനറിൽ എയ്ഞ്ചലീന ആന്റണി, ഷെരീഫ് എം.പി, ശ്യംകുമാർ എസ്, സിനോ ജോൺ തോമസ് എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. വീടിന്റെ നിർമ്മാണത്തിനായി അവധിയിൽ കഴിയുന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനായ പീതാംബരന് ഒരു കേസ് ഏറ്റെടുക്കേണ്ടി വരുന്നതും തുടർന്നുള്ള അന്വേഷണത്തിൽ മാതാപിതാക്കളിൽ നിന്ന് സുരക്ഷിതമായ അടിത്തറയില്ലാത്ത ഒരു സ്ത്രീയുടെ ജീവിതവുമാണ് ചിത്രത്തിലൂടെ പറയുന്നത്. ഹരിശ്രീ അശോകൻ, ഹരീഷ് കണാരൻ, രമേഷ് പിഷാരടി, അനിൽ നെടുമങ്ങാട്, രാജേഷ് ശർമ്മ,…

    Read More »
  • NEWS

    ഭര്‍ത്താവ് ജോലിസ്ഥലത്തേക്ക് കൊണ്ടുപോയില്ല; മനംനൊന്ത് യുവതി ആത്മഹത്യചെയ്തു

    ലക്നൗ: ജോലിസ്ഥലേത്തേക്ക് ഭര്‍ത്താവ് ഒപ്പം കൂട്ടാത്തതില്‍ മനംനൊന്ത് യുവതി ജീവനൊടുക്കി. യുപി ഭഡോഹി സ്വദേശിയായ സരസ്വതി ദേവി (26) ആണ് ജീവനൊടുക്കിയത്. സൂറത്തില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവിനൊപ്പം പോകണമെന്ന് യുവതി ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ കൊണ്ടുപോയിരുന്നില്ല. ഇതില്‍ മനംനൊന്താണ് ജീവനൊടുക്കിയതെന്നാണ് പോലീസ് പറയുന്നത്. നെറ്റിയില്‍ ചാര്‍ത്താനുപയോഗിക്കുന്ന സിന്ദൂരം അമിത അളവില്‍ കഴിച്ചതാണ് മരണകാരണം. ഇവര്‍ എത്രമാത്രം സിന്ദൂരം കഴിച്ചു എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.സിന്ദൂരം കഴിച്ച്‌ അവശനിലയിലായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ലെഡ്-മെര്‍ക്കുറി മിശ്രിതം അടങ്ങിയ സിന്ദൂരം അമിത അളവിലായാല്‍ വിഷമയമാകുമെന്നാണ് പറയപ്പെടുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൂന്ന് വര്‍ഷം മുമ്പായിരുന്നു വികാസിന്‍റെയും സരസ്വതിയുടെയം വിവാഹം. ഗുജറാത്തിലെ സൂറത്തില്‍ ജോലി ചെയ്യുന്ന വികാസ്, ലോക്ക്ഡൗണിനെ തുടര്‍ന്നാണ് വീട്ടിലേക്ക് മടങ്ങിയെത്തിയത്. നാല് ദിവസം മുമ്പ്‌ ഇയാള്‍ മടങ്ങിപ്പോയി. തന്നെയും ഒപ്പം കൂട്ടാന്‍ സരസ്വതി നിര്‍ബന്ധം ചെലുത്തിയെങ്കിലും രണ്ടരവയസുള്ള മകളെയും നോക്കി വീട്ടില്‍ത്തന്നെയിരിക്കാനാണ് വികാസ് ആവശ്യപ്പെട്ടത്. ഈ സങ്കടത്തിലാണ് യുവതി…

    Read More »
  • NEWS

    ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയയ്ക്ക് അനുമതി നല്‍കി; അലോപ്പതി ഡോക്ടര്‍മാര്‍ സമരത്തില്‍

    ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ജനറല്‍ ശസ്ത്രക്രിയയടക്കം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയതോടെയാണ് സംസ്ഥാനത്ത് ഡോക്ടര്‍മാരുടെ പ്രതിഷേധങ്ങള്‍ അലയടിക്കാന്‍ തുടങ്ങിയത്. ഇപ്പോഴിതാ പ്രതിഷേധത്തിന്റെ ഭാഗമായി ഇന്ന് സര്‍ക്കാര്‍ സ്വകാര്യമേഖലയിലെ അലോപ്പതി ഡോക്ടര്‍മാര്‍ സമരം നടത്തുകയാണ്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആഹ്വാനംചെയ്ത സമരത്തില്‍ ഡോക്ടര്‍മാരുടെ സംഘടനകളായ കെ.ജി.എം.സി.ടി.എ., കെ.ജി.എം.ഒ. എ., കെ.ജി.എസ്.ഡി.എ., കെ. ജി.ഐ.എം.ഒ.എ., കെ.പി.എം.സി.ടി.എ. തുടുങ്ങിയ സംഘടനകള്‍ പങ്കുചേരും. മുന്‍കൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകളും നടത്തില്ല. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെ നടത്തുന്ന സമരത്തില്‍നിന്ന് അത്യാഹിതവിഭാഗത്തെയും കോവിഡ് ചികിത്സയെയും ഒഴിവാക്കിയിട്ടുണ്ട്. അടിയന്തരശസ്ത്രക്രിയകള്‍, ലേബര്‍ റൂം, ഇന്‍പേഷ്യന്റ് കെയര്‍, ഐ.സി.യു. കെയര്‍ എന്നിവയില്‍ ഡോക്ടര്‍മാരുടെ സേവനമുണ്ടാകും. അതേസമയം, മോഡേണ്‍ മെഡിസിനില്‍ ഡോക്ടര്‍മാര്‍ നിരവധി വര്‍ഷത്തെ പഠനത്തിനും പരിശീലനത്തിനും ശേഷം ചെയ്യുന്ന ശസ്ത്രക്രിയകള്‍ ആയുര്‍വേദ ബിരുദാനന്തരബിരുദ സമയത്ത് കണ്ടുപഠിച്ച് ചെയ്യാമെന്ന തീരുമാനം വന്‍ദുരന്തത്തിലേക്കാണ് വിരല്‍ചൂണ്ടുന്നതെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഇപ്പോഴും വ്യക്തമാക്കുന്നത്. ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് ഇ.എന്‍.ടി, എല്ല്, കണ്ണ്, പല്ല് തുടങ്ങിയവുമായി ബന്ധപ്പെട്ട ചികിത്സകള്‍ക്കായി പരിശീലനം നേടി…

    Read More »
  • LIFE

    പൃഥ്വിരാജിന്റെ ‘കുരുതി’ ചിത്രീകരണം ആരംഭിച്ചു; ചിത്രങ്ങള്‍ വൈറല്‍

    പൃഥ്വിരാജിനെ നായകനാക്കി മനുവാര്യര്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് കുരുതി. സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. മല്ലിക സുകുമാരന്‍ വിളക്ക് കൊളുത്തിയാണ് ചിത്രീകരണത്തിന് തുടക്കമിട്ടത്. ‘കോഫി ബ്ലൂം’ എന്ന ബോളിവുഡ് ചിത്രം ഒരുക്കിയ മനു വാര്യര്‍ മലയാളത്തില്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ പോസ്റ്ററിലെ ‘കുരുതി’- ‘കൊല്ലും എന്ന വാക്ക്. കാക്കും എന്ന പ്രതിജ്ഞ! എന്ന ടാഗ് ലൈന്‍ ഇതിനോകം തന്നെ ശ്രദ്ധ നേടിയിരുന്നു. സോഷ്യോ പൊളിറ്റിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം നിര്‍മ്മിക്കുന്നതും പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ്. പൃഥ്വിരാജിനെ കൂടാതെ റോഷന്‍ മാത്യു, മണികണ്ഠന്‍ ആര്‍ ആചാരി, മുരളി ഗോപി, നവാസ് വള്ളിക്കുന്ന്, ഷൈന്‍ ടോം ചാക്കോ, നസ്ലെന്‍, സാഗര്‍ സൂര്യ, മാമുക്കോയ തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്.   അനീഷ് പല്യാല്‍ രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജമാണ് നിര്‍വ്വഹിക്കുന്നത്. സംഗീതം ജേക്‌സ് ബിജോയ്. എഡിറ്റിംഗ് അഖിലേഷ് മോഹന്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍…

    Read More »
Back to top button
error: