NEWS
സ്വപ്നയെയും ശിവശങ്കറിനെയും ജയിലിൽ ചോദ്യം ചെയ്യണം, അനുമതി തേടി ഇ ഡി
സ്വപ്ന സുരേഷിനെയും എം ശിവശങ്കർ ഐഎഎസിനെയും ജയിലിൽ ചോദ്യം ചെയ്യണമെന്ന ആവശ്യവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കോടതിയിൽ ആണ് ഈ ആവശ്യം ഇ ഡി ഉന്നയിച്ചത്.
മൂന്നുദിവസം ഇരുവരെയും ചോദ്യം ചെയ്യണമെന്നാണ് ഇഡിയുടെ ആവശ്യം. ചോദ്യംചെയ്യലിന്റെ സമയത്ത് ജയിലധികൃതർ ഉണ്ടാകരുത്.
സ്വപ്നയും ശിവശങ്കറും കസ്റ്റംസിന് നൽകിയ മൊഴികൾ അടിസ്ഥാനത്തിലാണ് ഇ ഡി ചോദ്യം ചെയ്യാൻ ഒരുങ്ങുന്നത്.ഇ ഡി കേസിൽ ശിവശങ്കറിന്റെ റിമാൻഡ് നീട്ടി.