NEWS

സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സുരേഷ് ഗോപി എംപി

കണ്ണൂര്‍: സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സുരേഷ് ഗോപി എംപി രംഗത്ത്.
കേരളത്തിലേത് വൃത്തികെട്ട ഭരണമാണ്‌. സര്‍ക്കാര്‍ വിശ്വാസികളെ വിഷമിപ്പിച്ചു. ഈ സര്‍ക്കാരിനെ ഒടുക്കിയേ മതിയാകൂ. ഇവരെ കാലില്‍ തൂക്കി കടലില്‍ കളയണമെന്നും സുരേഷ് ഗോപി പറഞ്ഞു.

അതേസമയം, സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും രംഗത്തെത്തിയിരുന്നു. സിപിഎം നേതാക്കളും മന്ത്രിമാരും പണം വെളുപ്പിക്കുന്നത് ഊരാളുങ്കലില്‍ നിന്നാണ്. വൈദഗ്ധ്യം ഇല്ലാത്ത മേഖലകളില്‍ പോലും ഊരാളുങ്കലിന് ടെണ്ടര്‍ നല്‍കുന്നു. യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ ആണിതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Back to top button
error: