NEWS

24 മണിക്കൂറിനിടെ 29,398 കോവിഡ് കേസുകള്‍

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ്‌. കഴിഞ്ഞ 24 മണിക്കൂറിനിടെ 29,398 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതുപോലെ 414 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

ഇതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 97,96,770 ആയി. 1,42,186 പേരാണ് ഇതുവരെ മരിച്ചത്.

37,528 പേര്‍ കൂടി പുതിയതായി രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തരുടെ എണ്ണം 92,90,834 ആയി. അതേസമയം ലോകത്ത് കോവിഡ് ബാധിതരുടെ ആകെ എണ്ണം 69,524,946 ആയി.

Back to top button
error: