Month: December 2020
-
NEWS
ഐഎസ്ആര്‍ഒ ചാരക്കേസില്‍ അടുത്തയാഴ്ച തെളിവെടുപ്പ്
ഐഎസ്ആര്‍ഒ ചാരക്കേസില്‍ അടുത്തയാഴ്ച തെളിവെടുപ്പ്.സുപ്രീംകോടതി ചുമതലപ്പെടുത്തിയ ജസ്റ്റിസ് ഡി.കെ. ജെയിന്‍ അദ്ധ്യക്ഷനായ സമിതിയുടെ തെളിവെടുപ്പാണ് അടുത്തയാഴ്ച ആരംഭിക്കുന്നത്. ഈ മാസം 14,15 തിയതികളില്‍ സമിതി തിരുവനന്തപുരത്തെത്തി തെളിവെടുക്കും. കേസിലെ അന്വേഷണ ഉദ്യോഗസ്ഥരായിരുന്ന സിബി മാത്യൂസ്, കെ.കെ. ജോഷ്വ, എസ്. വിജയന്‍ എന്നിവര്‍ ഗൂഢാലോചന നടത്തിയോ എന്നതുള്‍പ്പെടെയുള്ള വിഷയങ്ങളാണ് സമിതി അന്വേഷിക്കുന്നത്. കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ സ്വീകരിക്കേണ്ട നടപടി സമിതി സുപ്രീംകോടതിക്ക് ശിപാര്‍ശ ചെയ്യും. നമ്പി നാരായണനോടും ഐ.എസ്.ആര്‍.ഒ. കേസ് അന്വേഷിച്ച സംസ്ഥാന പൊലീസിലെ ഉദ്യോഗസ്ഥരോടും തെളിവുകള്‍ ഹാജരാക്കാന്‍ സമിതി നിര്‍ദേശിച്ചിട്ടുണ്ട്. നിലവില്‍ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് ഗൂഢാലോചനയില്‍ പങ്കുണ്ടോയെന്ന കാര്യമാണ് പരിഗണിക്കുന്നതെന്ന് കേന്ദ്ര അഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ പ്രതികരിച്ചു.
Read More » -
NEWS
ബിജെപി ദേശീയ അധ്യക്ഷന് എതിരായ ആക്രമണം: ബംഗാളിൽ ഗുണ്ടാരാജ് എന്ന് ബിജെപി, നാടകം എന്ന് മമത
ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ സഞ്ചരിച്ച വാഹനവ്യൂഹത്തിന് നേരെ പശ്ചിമബംഗാളിൽ ആക്രമണം നടന്നത് കേന്ദ്രവും ബംഗാളും തമ്മിലുള്ള ഏറ്റുമുട്ടലിൽ എത്തിയിരിക്കുകയാണ്. ബംഗാളിലെ മുഖ്യ ഉദ്യോഗസ്ഥരെ കേന്ദ്രം വിളിച്ചു വരുത്തിയിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ജെപി നദ്ദയുമായും ബംഗാളിന്റെ ചുമതലയുള്ള ബിജെപി ജനറൽ സെക്രട്ടറി കൈലാസ് വിജയ് വർഗീയയുമായും കാര്യങ്ങൾ ചർച്ച ചെയ്തു. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ മരുമകൻ അഭിഷേക് ബാനർജിയുടെ മണ്ഡലമായ ഡയമണ്ട് ഹാർബറിലേക്ക് പോകുന്ന വഴിക്കാണ് ബിജെപി നേതാക്കളുടെ വാഹന വ്യൂഹത്തിന് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ കേന്ദ്രസർക്കാർ ബംഗാൾ സർക്കാരിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. ജെപി നദ്ദ അടക്കമുള്ളവർക്ക് വേണ്ട സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിരുന്നില്ല എന്ന് ഗവർണർ ജഗദീപ് ദങ്കർ കേന്ദ്രത്തിന് നൽകിയ റിപ്പോർട്ടിൽ പറയുന്നു. ബംഗാൾ ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരെയാണ് കേന്ദ്രം വിളിച്ചുവരുത്തിയിട്ടുള്ളത്. അരാജകത്വമാണ് ബംഗാളിൽ നടക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കുറ്റപ്പെടുത്തി. എന്നാൽ ആക്രമണം ബിജെപിക്കാർ ഒരുക്കിയ നാടകം…
Read More » -
NEWS
രാജസ്ഥാനിൽ രാഷ്ട്രീയ പ്രതിസന്ധി ഉരുണ്ടു കൂടുന്നു, രണ്ട് ബി ടി പി എംഎൽഎമാർ കോൺഗ്രസ് സർക്കാറിനുള്ള പിന്തുണ പിൻവലിച്ചു
രാജസ്ഥാനിൽ അശോക് ഗെഹലോട്ട് സർക്കാരിനുള്ള പിന്തുണ രണ്ട് ബി ടിപി എം എൽ എ മാർ പിൻവലിച്ചു. ഈ വർഷം നടന്ന അവിശ്വാസ വോട്ടെടുപ്പിൽ പിന്തുണച്ച എംഎൽഎമാരാണ് ഇപ്പോൾ പിന്തുണ പിൻവലിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് തങ്ങളെ പിന്തുണച്ചില്ലെന്ന് ഇവർ ആരോപിക്കുന്നു. “പ്രമുഖ്,പ്രധാൻ ” എന്നീ പോസ്റ്റുകളിലേക്ക് വ്യാഴാഴ്ച തിരഞ്ഞെടുപ്പ് നടന്നിരുന്നു. 20 ജില്ലാ പരീക്ഷത്തുകളിലും 221 ഗ്രാമപഞ്ചായത്തുകളിലും ആയിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. ജില്ലാ പഞ്ചായത്തുകളിലേക്കുള്ള” പ്രമുഖ്% തിരഞ്ഞെടുപ്പിൽ 12 എണ്ണം ബിജെപി വിജയിച്ചു. 5 എണ്ണം കോൺഗ്രസിനും മൂന്നെണ്ണം സ്വതന്ത്ര സ്ഥാനാർത്ഥികൾക്കും ലഭിച്ചു. സച്ചിൻ പൈലറ്റ് ആഭ്യന്തര വിപ്ലവം ഉണ്ടാക്കിയപ്പോൾ അശോക് ഗെഹ്ലോട്ടിനെ പിന്തുണച്ചവരാണ് ബിടി പി എം എൽ എ മാർ. 2018 മുതൽ കോൺഗ്രസ് സർക്കാറിന് ഭാരതീയ ട്രൈബൽ പാർട്ടിയുടെ പിന്തുണയുണ്ട്.
Read More » -
NEWS
അന്വേഷണ ഏജന്‍സികളുടെ ദൗത്യം സര്‍ക്കാരിനെ വെള്ളപൂശുക: മുല്ലപ്പള്ളി
സിപിഎമ്മും സര്‍ക്കാരും പ്രതിസ്ഥാനത്ത് വരുന്ന കേസുകളില്‍ അവരെ വെള്ളപൂശുന്ന റിപ്പോര്‍ട്ട് നല്‍കുന്ന ദൗത്യമാണ് ഇപ്പോള്‍ സംസ്ഥാന അന്വേഷണ ഏജന്‍സികള്‍ ചെയ്യുന്നതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. അതിന് ഒടുവിലത്തെ ഉദാഹരണമാണ് വധഭീഷണിയെന്ന സ്വപ്‌ന കോടതിയില്‍ നല്‍കിയ മൊഴിയില്‍ കഴമ്പില്ലെന്ന ജയില്‍ ഡിഐജിയുടെ അന്വേഷണ റിപ്പോര്‍ട്ട്. സംസ്ഥാന അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്ത് അവയെ രാഷ്ട്രീയ ആവശ്യത്തിന് ഉപയോഗിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി. ജീവന്‍ അപകടത്തിലാണെന്ന് സ്വപ്ന കോടതിയെ ബോധ്യപ്പെടുത്തിയതിനെ നിസ്സാരമായി കാണാന്‍ സാധിക്കില്ല. എന്നാല്‍ അതിനെയെല്ലാം തള്ളിക്കളയുന്ന റിപ്പോര്‍ട്ടാണ് ജയില്‍ വകുപ്പിന്റേത്. നേരത്തെ സ്വപ്‌നയുടെ ശബ്ദസന്ദേശം പുറത്ത് വന്നപ്പോഴും സമാനമായ നിലപാടാണ് ജയില്‍ വകുപ്പ് സ്വീകരിച്ചത്. എന്നാലതില്‍ അന്വേഷണം നടത്തി പ്രതികളെ കണ്ടെത്തേണ്ട പോലീസ് ആകട്ടെ ആ കേസ് അട്ടിമറിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. സാങ്കേതിക സഹായത്തോടെ പുറത്ത് വന്ന സ്വപ്‌നയുടെ ശബ്ദസന്ദേശത്തിന് പിന്നില്‍ വന്‍ ഗൂഢാലോചന നടന്നിട്ടുണ്ട്.അതിന് പിന്നലെ ശക്തികളെ കണ്ടെത്തേണ്ടത് സ്വര്‍ണ്ണക്കടത്ത് കേസിന്റെ മുന്നോട്ടുള്ള അന്വേഷണത്തിന് നിര്‍ണ്ണായകമാണ്. ശബ്ദസന്ദേശം…
Read More » -
NEWS
വീണ്ടും സ്പീക്കർക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്,ആരോപണങ്ങൾ അല്ല താൻ ഉന്നയിച്ചത് വസ്തുതകൾ
ഇന്നും വാർത്താ സമ്മേളനത്തിലൂടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്പീക്കർ ശ്രീരാമകൃഷ്ണനെതിരെ ആഞ്ഞടിച്ചു. താൻ ഉന്നയിക്കുന്ന ആരോപണങ്ങൾ അല്ല, നിരത്തുന്നത് വസ്തുതകളാണ്.രമേശ് ചെന്നിത്തലയുടെ വാർത്താ സമ്മേളനത്തിന്റെ പ്രസക്തഭാഗങ്ങൾ. 1. നിയമസഭയിലെ ലക്കും ലഗാനുമില്ലാത്ത അഴിമതിയെയും ധൂര്‍ത്തിനെയും പറ്റി വ്യക്തമായ രേഖകളുടെ അടിസ്ഥാനത്തില്‍ ഞാന്‍ ഇന്നലെ ചില വസ്തുതകള്‍ പുറത്തുകൊണ്ടുവന്നിരുന്നു. അവ ആരോപണങ്ങളല്ല. കൃത്യമായ വസ്തുതകളാണ്. ഇന്നലെ ഉച്ച തിരിഞ്ഞ് അവയ്ക്ക് പത്രസമ്മേളനം വിളിച്ച് മറുപടി നല്കിയ ബഹുമാനപ്പെട്ട സ്പീക്കര്‍ക്ക് അവ ഒന്നും നിഷേധിക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ ഉന്നയിച്ച വസ്തുതകളെല്ലാം ശരിവയ്ക്കുന്ന തരത്തിലാണ് അദ്ദേഹം സംസാരിച്ചത്. 2. എങ്കിലും ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ ഭരണഘടനാ സ്ഥാപനങ്ങളെ കടന്നാക്രമിക്കുന്നത് ശരിയാണോ എന്ന് അദ്ദേഹം ചോദിക്കുകയുണ്ടായി. ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ ഒന്നും ഞാന്‍ പറഞ്ഞിട്ടില്ല. വ്യക്തമായ രേഖകളുടെ അടിസ്ഥാനത്തിലാണ് കാര്യങ്ങള്‍ പറഞ്ഞത്. 3. കഴിഞ്ഞ ദിവസം ഞാന്‍ പറഞ്ഞ ഒരു കാര്യം ആവര്‍ത്തിക്കട്ടെ. സ്പീക്കര്‍ സ്ഥാനം ഉന്നതമായ ഭരണഘടനാ പദവിയാണ്. സംശയത്തിന്റെ നിഴല്‍ പോലും ആ പദവിക്ക് മേല്‍…
Read More » -
LIFE
വിഘ്‌നേഷ് ശിവനും നയന്‍താരയും ഒന്നിക്കുന്നു കൂട്ടത്തില്‍ വിജയ് സേതുപതിയും സാമന്തയും
നാനും റൗഡി താന്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം വിജയ് സേതുപതി നയന്‍താര സാമന്ത എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം കാതുവാക്കുള്ള രണ്ട് കാതല്‍ ചിത്രീകരണം ആരംഭിച്ചു. 2020 ഫെബ്രുവരിയില്‍ പ്രഖ്യാപിച്ച ചിത്രം കോവിഡ് വന്നതോടെ നീണ്ട് പോവുകയായിരുന്നു. ചിത്രത്തിന്റെ പൂജയുടെ ചിത്രങ്ങള്‍ സംവിധായകന്‍ തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്ക് വെച്ചത്. നാനും റൗഡി താന്‍ പോലെ കാതുവാക്കുള്ള രണ്ട് കാതലും ഒരു റൊമാന്റിക് കോമഡി എന്റര്‍ടൈനറായിട്ടായിരിക്കും ഒരുക്കുകയെന്ന് സംവിധായകന്‍ പറഞ്ഞു. കുഞ്ചാക്കോ ബോബനേയും നയന്‍താരയേയും കേന്ദ്ര കഥാപാത്രങ്ങളാക്കി അപ്പു ഭട്ടതിരി സംവിധാനം ചെയ്യുന്ന നിഴല്‍ എന്ന ചിത്രത്തിലാണ് നയന്‍താര അഭിനയിച്ച് കൊണ്ടിരുന്നത്. നിഴലിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും താരം വിഘ്‌നേഷ് ശിവന്‍ ചിത്രത്തില്‍ എത്തിച്ചേരുക.
Read More » -
NEWS
ധനികനെ വിവാഹം ചെയ്താൽ എല്ലാ പ്രശ്നങ്ങളും തീരും എന്ന് വിചാരിച്ചു, എന്നാൽ ആ തീരുമാനം തെറ്റായിരുന്നു, വിവാഹം തകർന്നതിനെ കുറിച്ച് രാഖി സാവന്ത് പറയുന്നു
എല്ലായിപ്പോഴും വിവാദങ്ങൾക്കിടയിലൂടെ ആണ് നടി രാഖി സാവന്തിന്റെ സഞ്ചാരം. അതുകൊണ്ടുതന്നെ വിവാഹവും അതുപോലുള്ള ഒരു തമാശയാണെന്ന് ആണ് രാഖി സാവന്തിന്റെ വിവാഹ വാർത്ത കേട്ടപ്പോൾ ഏവരും കരുതിയത്. എന്നാൽ തന്റെ വിവാഹം തകർന്നുവെന്നും താൻ മാനസികമായി കടുത്ത വിഷാദത്തിലൂടെ കടന്നു പോവുകയാണെന്നും രാഖി സാവന്ത് പറയുന്നു. സാമ്പത്തികമായി അമ്പേ തകർന്നുവെന്നും രാഖി സാവന്ത് കൂട്ടിച്ചേർത്തു. വ്യവസായി റിതേഷുമായി 2019ൽ ആണ് രാഖി സവാന്തിന്റെ വിവാഹം. രാഖി സാവന്ത് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. വിവാഹചിത്രങ്ങൾ പങ്കുവച്ചെങ്കിലും അതിൽ റിതേഷിന്റെ ചിത്രം ഉണ്ടായിരുന്നില്ല. “വിവാഹ ജീവിതം വലിയ ദുരന്തമായി. ഞാൻ കടുത്ത വിഷാദത്തിലും.വിധി എനിക്ക് എപ്പോഴും എതിര്നിൽക്കുന്നു. എന്നാൽ ജീവിതം ഞാൻ നശിപ്പിക്കില്ല. ദൈവം എനിക്ക് നൽകിയ സമ്മാനമാണത് എന്നതുകൊണ്ട് അമൂല്യമാണ്. കടുത്ത സാമ്പത്തിക പ്രശ്നത്തിലാണ്. കുടുംബത്തെ പോറ്റുന്നത് ഞാൻ തന്നെയാണ്. ധനികനെ വിവാഹം ചെയ്തപ്പോൾ എല്ലാ പ്രശ്നങ്ങളും അവസാനിച്ചു എന്നാണ് കരുതിയത്. എന്നാൽ ആ തീരുമാനം തെറ്റായിരുന്നു.” രാഖി പറഞ്ഞു. സൽമാൻ ഖാൻ…
Read More » -
NEWS
സ്പീക്കറെ ചൂണ്ടിക്കാട്ടി കോടതിയിൽ ഇബ്രാഹിംകുഞ്ഞ്, മൊബൈലൈസേഷൻ അഡ്വാൻസ് സ്പീക്കറും നൽകി
ജാമ്യാപേക്ഷ പരിഗണിക്കവേ നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണനുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ചൂണ്ടിക്കാട്ടി മുൻ മന്ത്രി ഇബ്രാഹിംകുഞ്ഞ് കോടതിയിൽ. നിയമസഭാ സ്പീക്കർ ഊരാളുങ്കൽ സൊസൈറ്റിക്ക് അഡ്വാൻസ് നൽകിയിട്ടുണ്ടെന്ന് ഇബ്രാഹിംകുഞ്ഞ് കോടതിയെ അറിയിച്ചു. മൊബിലൈസേഷൻ അഡ്വാൻസ് നൽകുന്നത് തെറ്റല്ലെന്നും ഇബ്രാഹിംകുഞ്ഞ് ചൂണ്ടിക്കാട്ടി. ഊരാളുങ്കൽ സൊസൈറ്റിക്ക് സ്പീക്കർ 13 കോടി രൂപ അഡ്വാൻസ് നൽകിയതിന് തെളിവുണ്ടെന്നും ഇബ്രാഹിംകുഞ്ഞ് കോടതിയെ ബോധിപ്പിച്ചു. അതുകൊണ്ടുതന്നെ കൈക്കൂലി വാങ്ങി എന്ന് വിജിലൻസ് കണ്ടെത്തൽ തെറ്റാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഉദ്യോഗസ്ഥർ തന്നെ കാര്യങ്ങൾ അറിയിച്ചില്ലെന്നും ഒപ്പിടുക മാത്രമാണ് താൻ ചെയ്തതെന്നും കോടതിയിൽ ഇബ്രാഹിം വ്യക്തമാക്കി. മന്ത്രി റബ്ബർ സ്റ്റാമ്പ് ആണോ എന്ന് മറുപടിയായി കോടതി ചോദിച്ചു. പിഡബ്ല്യുഡി കരാറുകളിൽ മൊബിലൈസേഷൻ അഡ്വാൻസ് നൽകാൻ നിയമം അനുവദിക്കുന്നില്ലെന്ന് സർക്കാർ കോടതിയെ ബോധിപ്പിച്ചു. മേൽപ്പാലം നിർമ്മാണ കരാർ ആർഡിഎസ് എന്ന സ്വകാര്യ കമ്പനിക്ക് നൽകാൻ ടെണ്ടറിന് മുമ്പുതന്നെ തീരുമാനമെടുത്തിരുന്നു എന്ന് സർക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടി.
Read More » -
NEWS
സി എം രവീന്ദ്രനെ ഇന്ന് ഡിസ്ചാർജ് ചെയ്യും, ഒരാഴ്ചത്തെ വിശ്രമം നിർദ്ദേശിച്ച് മെഡിക്കൽ ബോർഡ്
മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ ഇന്ന് ഡിസ്ചാർജ് ചെയ്യും. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് സി എം രവീന്ദ്രൻ. മെഡിക്കൽ ബോർഡിന്റെതാണ് തീരുമാനം. സി എം രവീന്ദ്രന് ഒരാഴ്ചത്തെ വിശ്രമം നിർദ്ദേശിച്ചു. സിഎം രവീന്ദ്രന് തുടർ ചികിത്സ വേണമെന്ന് മെഡിക്കൽ കോളേജ് വിലയിരുത്തി. തലവേദന,ക്ഷീണം ന,ടുവേദന എന്നിവയാണ് സി എം രവീന്ദ്രൻ അസുഖമായി പറയുന്നത്. ഒരാഴ്ചത്തെ വിശ്രമത്തിനുശേഷം രണ്ടാഴ്ചക്കുള്ളിൽ വിശദമായ പരിശോധന നടത്തി തുടർ ചികിത്സ നടത്തണമെന്നാണ് മെഡിക്കൽ ബോർഡ് നിർദ്ദേശം.
Read More »
