Month: December 2020
-
NEWS
സാമൂഹിക അകലം പാലിക്കുന്നില്ല എന്ന് പറഞ്ഞ് സമരം ചെയ്യുന്ന കർഷകർക്കെതിരെ കേസെടുത്ത് പൊലീസ്, വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ആറ് ഹർജികൾ
കർഷകപ്രക്ഷോഭം പതിനാറാം ദിനത്തിലേക്ക് കടക്കുമ്പോൾ കേന്ദ്രസർക്കാരും കർഷകരും തങ്ങളുടെ നിലപാടുകളിൽ ഉറച്ചു നിൽക്കുകയാണ്. പുതിയ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാണ് കർഷകർ ഉന്നയിക്കുന്ന ആവശ്യം. എന്നാൽ ഭേദഗതി ആകാം എന്ന് പറയുന്ന കേന്ദ്രസർക്കാർ നിയമം പിൻവലിക്കാൻ കൂട്ടാക്കുന്നില്ല. ഇതിനിടെയാണ് സാമൂഹിക അകലം പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കർഷകർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുന്നത്. അലിപ്പൂർ പോലീസാണ് കേസെടുത്തത്. കർഷകസമരം കൈകാര്യം ചെയ്തിരുന്ന രണ്ട് ഐപിഎസ് ഓഫീസർമാർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവർ കർഷകരെ ബലം ഉപയോഗിച്ച് പ്രതിരോധിച്ചവരിൽ ഉണ്ടായിരുന്നു. ഡിഎംകെ എംപി തിരിച്ചി ശിവ നൽകിയ ഹർജി അടക്കം 6 ഹർജികൾ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഹർജികളിൽ സുപ്രീംകോടതി ഡിസംബറിൽ തന്നെ വാദം കേൾക്കും. അതേസമയം, കർഷക സമരത്തിലെ സംഭവവികാസങ്ങളെ സസൂക്ഷ്മം നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ് കേന്ദ്രസർക്കാർ. ഇനി ചർച്ചയ്ക്ക് ഇല്ലെന്നും നിയമങ്ങൾ പിൻവലിച്ചാൽ മാത്രമേ ചർച്ചയ്ക്ക് സാധ്യത ഉള്ളൂവെന്നും കർഷക സംഘടനകൾ വ്യക്തമാക്കിയിരുന്നു.
Read More » -
NEWS
മലയാള സിനിമയുടെ ബൈബിൾ ഒരു ഫാസിൽ ചിത്രം, മോഹൻലാൽ പറയുന്നു
മലയാളസിനിമയുടെ ബൈബിൾ എന്ന് വിളിക്കാവുന്നത് ഒരു ഫാസിൽ ചിത്രമാണെന്ന് നടൻ മോഹൻലാൽ. കേരള കൗമുദിക്ക് നൽകിയ അഭിമുഖത്തിലാണ് തന്റെ ആദ്യകാല സിനിമകളെക്കുറിച്ച് നടൻ മോഹൻലാൽ വിശദമായി പറയുന്നത്. മലയാള സിനിമയുടെ ബൈബിൾ എന്ന് വിളിക്കാവുന്ന ഒരു ചിത്രം ഉണ്ടെന്നും അതിന്റെ സംവിധായകൻ ഫാസിൽ ആണെന്നും മോഹൻലാൽ പറഞ്ഞു. മണിച്ചിത്രത്താഴ് ആണ് ആ ചിത്രം. ഫാസിലിനെ നല്ലൊരു കഥപറച്ചിലുകാരൻ എന്നാണ് മോഹൻലാൽ വിളിച്ചത്. തന്നിൽ ഒരു നടൻ ഉണ്ടെന്നും ഒരു കഥാപാത്രത്തെ നൽകിയാൽ തന്റെ കൈയ്യിൽ സുരക്ഷിതമായിരിക്കും എന്ന തോന്നൽ അദ്ദേഹത്തിന് ഉണ്ടായിട്ടുണ്ടാകാം എന്നും മോഹൻലാൽ ഫാസിലിനെ കുറിച്ച് പറഞ്ഞു. ഫാസിലിന്റെ മഞ്ഞിൽ വിരിഞ്ഞ പൂക്കളിലൂടെ ആണ് സിനിമയിലേക്കുള്ള മോഹൻലാലിന്റെ കടന്നുവരവ്.
Read More » -
NEWS
വോട്ട് ചെയ്യാനെത്തിയ മഞ്ജുവാര്യർക്ക് പണിപാളി
തൃശൂർ പുള്ള് എൽപി സ്കൂളിലാണ് മഞ്ജു വാര്യർക്ക് വോട്ട്. അമ്മ ഗിരിജാ വാര്യർക്ക് ഒപ്പമാണ് നടി വോട്ട് ചെയ്യാൻ എത്തിയത്. എന്നാൽ പോളിംഗ് ബൂത്തിൽ എത്തിയപ്പോഴാണ് പണി പാളി എന്ന് മഞ്ജുവാര്യർ തിരിച്ചറിഞ്ഞത്. കാരണം തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് മഞ്ജു എടുത്തിരുന്നില്ല. മഞ്ജുവാര്യർ എല്ലാവർക്കും അറിയാമെങ്കിലും തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ തിരിച്ചറിയൽരേഖ നിർബന്ധമാണല്ലോ. പ്രിസൈഡിങ്ങ് ഓഫീസർ തിരിച്ചറിയൽ രേഖ ചോദിച്ചപ്പോഴാണ് എടുക്കാൻ മറന്നു പോയ കാര്യം മഞ്ജു ഓർത്തത്. ഉടൻതന്നെ മഞ്ജു കാറിൽ കയറി സമീപത്തെ വീട്ടിൽ പോയി രേഖയുമായി തിരിച്ചെത്തി വോട്ട് ചെയ്തു. വോട്ട് കളയരുതെന്ന് അച്ഛൻ മാധവവാര്യർ തന്നോട് എപ്പോഴും പറയുമായിരുന്നു എന്ന് മഞ്ജു പറഞ്ഞു. അച്ഛൻ മരിച്ച ശേഷവും അച്ഛൻ പറഞ്ഞ വാക്കുകൾ തെറ്റിക്കാറില്ല എന്നും മഞ്ജു കൂട്ടിച്ചേർത്തു.
Read More » -
NEWS
രാഷ്ട്രീയ പ്രവേശന പ്രഖ്യാപിച്ചതിനുശേഷം നടൻ രജനീകാന്ത് ആദ്യം ചെയ്തത് എന്താണെന്ന് അറിയാമോ?
ജനുവരിയിൽ രാഷ്ട്രീയപ്പാർട്ടി പ്രഖ്യാപിക്കുമെന്നും അതിന്റെ വിശദവിവരങ്ങൾ ഡിസംബർ 31ന് അറിയിക്കുമെന്നും കഴിഞ്ഞദിവസം രജനീകാന്ത് വ്യക്തമാക്കിയിരുന്നു. 2021ൽ തമിഴ്നാട്ടിൽ നടക്കാനിരിക്കുന്ന അസംബ്ലി തെരഞ്ഞെടുപ്പിൽ തന്റെ പാർട്ടി മത്സരിക്കുമെന്നും രജനീകാന്ത് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇതിനുശേഷം എന്താണ് രജനീകാന്ത് ചെയ്തത്?ഡിസംബർ മൂന്നിലെ പ്രഖ്യാപനത്തിനുശേഷം രജനി ഹൈദരാബാദിലേക്ക് ആണ് പോയത്. തന്റെ 168 ആമത്തെ ചിത്രത്തിന്റെ ഷൂട്ടിന് ആയാണ് രജനികാന്ത് ഹൈദരാബാദിലേക്ക് പറന്നത്. സൺ പിക്ചേഴ്സ് നിർമ്മിക്കുന്ന ഈ ചിത്രം രാമോജി ഫിലിം സിറ്റിയിലാണ് ഷൂട്ട് ചെയ്യുന്നത്. ഡിസംബർ 14ന് ചിത്രീകരണം ആരംഭിക്കും. 45 ദിവസമാണ് ഈ ചിത്രത്തിനായി രജനീകാന്ത് നൽകിയിരിക്കുന്നത്. ചിത്രമാകട്ടെ തമിഴ്നാട്ടിലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം മാത്രമേ റിലീസ് ചെയ്യൂ. രാഷ്ട്രീയവും സിനിമയും ഒരുമിച്ച് കൊണ്ടുപോകാൻ ആകുമോ എന്ന് രജനിയോട് മാധ്യമപ്രവർത്തകർ ചോദിച്ചിരുന്നു, “സിനിമകളുമായി ബന്ധപ്പെട്ട 40 ശതമാനം ജോലികൾ ബാക്കിയുണ്ട്. ഞാനത് പൂർത്തിയാക്കും. അതിനുശേഷം പൂർണമായും രാഷ്ട്രീയത്തിലേക്ക് തിരിയും. എന്നെ അനുഗ്രഹിക്കൂ. ഇതായിരുന്നു രജനിയുടെ മറുപടി.”
Read More » -
NEWS
രാജസ്ഥാനിലെ കോട്ടയിൽ ജെ കെ ലോൺ ആശുപത്രിയിൽ 24 മണിക്കൂറിനുള്ളിൽ 9 കുഞ്ഞുങ്ങളുടെ മരണം
രാജസ്ഥാനിലെ കോട്ടയിൽ ആശുപത്രിയിൽ 24 മണിക്കൂറിനുള്ളിൽ ഒമ്പത് കുഞ്ഞുങ്ങൾ മരിച്ചത് വിവാദമാകുന്നു. 9 ൽ 5 പേരും മരിച്ചത് ബുധനാഴ്ച രാത്രിയിലാണ്. ജെ കെ ലോൺ ആശുപത്രിയിലാണ് സംഭവം. ആശുപത്രി അധികൃതരുടെ അലംഭാവവും സ്റ്റാഫ് ഇല്ലാത്തതുമാണ് കുരുന്നുകളുടെ മരണത്തിന് കാരണമെന്നാണ് ബന്ധുക്കൾ പറയുന്നത്. രണ്ടു കുഞ്ഞുങ്ങളുടെ ബന്ധുക്കൾ ആശുപത്രിക്കു മുന്നിൽ ധർണ ഇരിക്കുകയും ചെയ്തു. വയ്യാതായ കുരുന്നുകളെ ആശുപത്രിയിൽ കൊണ്ടുവന്നപ്പോൾ ആശുപത്രി സ്റ്റാഫ് നോക്കുക പോലും ചെയ്തില്ല എന്ന് ബന്ധുക്കൾ കുറ്റപ്പെടുത്തുന്നു. ആശുപത്രിയിൽ നിന്ന് വിശദീകരണം തേടി എന്നാണ് രാജസ്ഥാൻ ആരോഗ്യ മന്ത്രി രഘു ശർമ്മ പറയുന്നത്. 9 കുഞ്ഞുങ്ങളിൽ 3 പേർ ആശുപത്രിയിൽ എത്തിക്കും മുമ്പ് തന്നെ മരണമടഞ്ഞിരുന്നു എന്നാണ് ആശുപത്രി അധികൃതർ തന്നോട് പറഞ്ഞത് എന്നാണ് രഘു ശർമ പറയുന്നത്. ഇത് ആദ്യമായല്ല ജെ കെ ലോൺ ആശുപത്രിക്കെതിരെ ആരോപണങ്ങൾ ഉയരുന്നത്. കഴിഞ്ഞവർഷം നൂറുകണക്കിന് കുഞ്ഞുങ്ങളുടെ മരണവുമായി ബന്ധപ്പെട്ട് ആശുപത്രിക്കെതിരെ ആരോപണമുയർന്നിരുന്നു.
Read More » -
NEWS
നെടുങ്കണ്ടത്ത് കഞ്ചാവ് കേസിൽ ട്വിസ്റ്റ്, റിസോർട്ടെന്ന് തെറ്റിദ്ധരിച്ച് പോലീസിനെ വെട്ടിച്ച് പ്രതികൾ.ഓടിക്കയറിയത് സ്റ്റേഷനിലേക്ക്
കഴിഞ്ഞദിവസം കമ്പം വീട്ടിൽ പൊലീസ്- എക്സൈസ്- സെയിൽടാക്സ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വാഹനപരിശോധന നടന്നിരുന്നു. ഇതിനിടെ തമിഴ്നാട്ടിൽനിന്ന് അതിർത്തി കടക്കാൻ ശ്രമിച്ച ഇരുചക്രവാഹനം കേരള പോലീസും എക്സൈസും വാണിജ്യനികുതിവകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് തടയാൻ ശ്രമിച്ചെങ്കിലും നടന്നില്ല. എന്നാൽ വാഹനത്തിനു നിയന്ത്രണം നഷ്ടമായി രണ്ടംഗസംഘം റോഡിൽ മറിഞ്ഞുവീണു. വീണെങ്കിലും സംഘം എഴുന്നേറ്റ് ഓടി. ഒളിക്കാനായി ഒന്നും നോക്കാതെ അടുത്ത കെട്ടിടത്തിലേക്ക് കയറി. അത് പക്ഷേ കമ്പംമെട്ട് പോലീസ് സ്റ്റേഷൻ ആയിരുന്നു. ഓടിയെത്തിയ ചെറുപ്പക്കാരെ പോലീസ് തടഞ്ഞു, സംഘത്തിലെ 17 വയസ്സുകാരന്റെ കയ്യിലിരുന്ന ബാഗ് പരിശോധിച്ചപ്പോൾ രണ്ട് കിലോ കഞ്ചാവ് കണ്ടെത്തി. രണ്ടു പേരെയും ചോദ്യം ചെയ്തു കൊണ്ടിരിക്കുമ്പോൾ മൂന്നാമന്റെ വിളിയെത്തി. അന്വേഷണത്തിൽ ഇവർക്ക് മുമ്പേ അതിർത്തികടന്നവരാണ് അവർ എന്ന് മനസ്സിലായി. മൊത്തം മൂന്ന് കിലോ കഞ്ചാവ് പിടിച്ചെടുത്തു. നാലുപേർ അറസ്റ്റിലായി. അടിമാലി സ്വദേശി 20കാരൻ വിനീത്, എറണാകുളം സ്വദേശി 18കാരൻ ആദർശ്, അടിമാലി സ്വദേശി 22 കാരൻ സബിർ റെഹ്മാൻ,17 കാരൻ എന്നിവരാണ് പിടിയിലായത്.
Read More » -
LIFE
സ്വർണക്കടത്ത് കേസിലെ അന്വേഷണം ഉദ്യോഗസ്ഥരിൽ നിന്ന് രാഷ്ട്രീയ നേതാക്കളിലേക്ക് തിരിയുന്നു, സ്വപ്ന യുടെയും സരിത്തിന്റെയും മൊഴികളിൽ നാല് മന്ത്രിമാരും
സ്വർണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷിന്റെയും പി എസ് സരിതിന്റെയും മൊഴിയുമായി ബന്ധപ്പെട്ട അന്വേഷണം ഉദ്യോഗസ്ഥരിൽ നിന്ന് രാഷ്ട്രീയ നേതാക്കളിലേയ്ക്ക് തിരിയുന്നു. മൊഴികളിൽ 4 മന്ത്രിമാരുമായി ബന്ധപ്പെട്ട പരാമർശങ്ങൾ ഉണ്ടെന്നാണ് സൂചന. മന്ത്രിമാരും ഇവരും തമ്മിലുള്ള അടുപ്പവും ഇടപാടുകളും മൊഴികളിൽ വിശദമാക്കുന്നു എന്നാണ് വിവരം. സ്വപ്നയുടെ ഫോണിൽ നിന്ന് കണ്ടെത്തിയ ഡിജിറ്റൽ തെളിവുകൾ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ. അപ്പോൾ സ്വപ്നയും സരിതും നൽകിയ മൊഴികൾ ആണ് കസ്റ്റംസ് രഹസ്യ രേഖയായി കോടതിയിൽ നൽകിയത്. ഈ വിവരങ്ങൾ ഞെട്ടിപ്പിക്കുന്നതാണെന്ന് കോടതി പരാമർശിച്ചു. മന്ത്രിമാരിൽ ചിലർ സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്നതായും മൊഴികൾ ഉണ്ടെന്നാണ് റിപ്പോർട്ട്.
Read More » -
LIFE
തൂപ്പുകാരിക്ക് പോലീസുകാർ സല്യൂട്ട് അടിക്കുന്നത് കണ്ട് ഞെട്ടി ആളുകൾ ,അതിനു പിന്നിൽ ഒരു കഥയുണ്ട്
പോലീസുദ്യോഗസ്ഥർ സാധാരണ മേലുദ്യോഗസ്ഥരെ ആണ് സല്യൂട്ട് അടിക്കുക .എന്നാൽ വരന്തരപ്പള്ളി പോലീസ് സ്റ്റേഷനിലെ പോലീസുകാർ ഒരു തൂപ്പുകാരിയെ സല്യൂട്ട്അടിക്കുന്ന ചിത്രം കണ്ട് ഏവരും ആദ്യം ഒന്ന് അമ്പരന്നു . ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസുകാർ ആണ് വരാന്തരപ്പള്ളി പോലീസ് സ്റ്റേഷനിലെ പാർട്ട് ടൈം സ്വീപ്പർ ആയ രാധയ്ക്ക് സല്യൂട്ട് നൽകിയത് .കഴിഞ്ഞ 31 ന് ആയിരുന്നു രാധ വിരമിക്കുന്നത് .നാൽപ്പത് വയസിൽ ജോലിയ്ക്ക് കയറി 30 വർഷത്തെ ആത്മാർത്ഥ സേവനത്തിനായിരുന്നു പൊലീസിൻെറ സല്യൂട്ട്. സാധാരണ ഒരു യാത്രയയപ്പ് ആയിരുന്നു രാധ മനസ്സിൽ പ്രതീക്ഷിച്ചത് .പതിവ് പോലെ രാധ ജോലിക്കെത്തി .ഉച്ചയോടെ ജോലി പൂർത്തിയാക്കി മടങ്ങുമ്പോൾ ആണ് പോലീസുകാർ നിരന്നു നിന്ന് രാധയ്ക്ക് സല്യൂട്ട് നൽകിയത് .സല്യൂട്ട് സ്വീകരിച്ച രാധ തിരിച്ചും സല്യൂട്ട് നൽകി.കൈയടിയോടെയാണ് ഈ ചിത്രം വരവേൽക്കപ്പെടുന്നത് .
Read More » -
NEWS
അധോലോകനായകൻ ദാവൂദ് ഇബ്രാഹിമിന്റെ കാമുകി എന്നറിയപ്പെടുന്ന മെഹവിഷ് ഹയാതിന് വിവാഹം കഴിക്കാൻ ഇഷ്ടം ഈ യുവ രാഷ്ട്രീയ നേതാവിനെ
അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ കാമുകി എന്നാണ് മെഹവിഷ് ഹയാത് പാക്ക് സിനിമാലോകത്ത് അറിയപ്പെടുന്നത്, തന്റെ സങ്കൽപ്പത്തിലെ വിവാഹത്തെക്കുറിച്ച് മെഹവിഷ് ഒരു ടിവി ഷോയിൽ തുറന്നു പറഞ്ഞു. ആരെയാണ് വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നത് എന്നായിരുന്നു അഭിമുഖം എടുക്കുന്ന ആളുടെ ചോദ്യം. ആളുടെ നിറം തനിക്ക് പ്രശ്നമല്ലെന്നും നീളമാണ് വേണ്ടതെന്നും മെഹവിഷ് മറുപടി നൽകി. പാകിസ്താൻ ദേശീയ അസംബ്ലിയിൽ ഈയടുത്ത് അംഗമായ ആളെയാണോ ഉദ്ദേശിക്കുന്നത് എന്ന് അഭിമുഖം എടുക്കുന്ന ആൾ ചോദിച്ചു. ബിലാവലിനെക്കുറിച്ച് ആണോ നിങ്ങൾ ചോദിക്കുന്നത് എന്ന് മെഹവിഷ് തിരിച്ചു ചോദിച്ചു. താൻ ബിലാവലിനെ അല്ല ഉദ്ദേശിച്ചത് എന്നും ബിലാവൽ ആണെങ്കിൽ വിവാഹം കഴിക്കാൻ താല്പര്യം ഉണ്ടോ എന്നും അഭിമുഖം എടുക്കുന്നയാൾ ചോദിച്ചു. കാണാൻ സുന്ദരനായ, തനിക്കിഷ്ടമുള്ള രാഷ്ട്രീയ നേതാവാണ് ബിലാവൽ എന്ന് മെഹവിഷ് മറുപടി നൽകി. പാകിസ്താൻ മുൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയുടെയും മുൻ പ്രസിഡണ്ട് ആസിഫ് അലി സർദാരിയുടെയും മകനാണ് ബിലാവൽ ഭൂട്ടോ സർദാരി.27 വയസ്സുള്ള മെഹവിഷ് ദാവൂദുമായി…
Read More » -
NEWS
കണ്ണൂരിൽ പൊടുന്നനെ വീട്ടമ്മ ഭൂമിയിൽ താണുപോയി, പൊങ്ങിയത് അടുത്ത വീട്ടിലെ കിണറ്റിൽ
ഇരിക്കൂർ ആയിപ്പുഴ യിൽ അമ്പരപ്പിക്കുന്ന ഒരു സംഭവം അരങ്ങേറി. അലക്കി കൊണ്ടിരുന്ന വീട്ടമ്മ പെട്ടെന്ന് ഭൂമി പിളർന്ന് അപ്രത്യക്ഷയായി. ഒരു ചെറിയ കുഴിയിലേക്ക് ആണ് അവർ വീണത്. അധികം താമസിയാതെ അവർ അടുത്ത വീട്ടിലെകിണറ്റിൽ എത്തി. ഭൂമിക്കടിയിൽ രൂപപ്പെട്ട ഗുഹയിലൂടെ അപ്പുറത്തുള്ള കിണറ്റിലേക്ക് പതിക്കുകയായിരുന്നു എന്നാണ് നിഗമനം. എന്തോ വീഴുന്ന ശബ്ദം കേട്ട് വീട്ടുകാർ നോക്കുമ്പോഴാണ് സംഭവമറിയുന്നത്. അപ്പോൾ തന്നെ നാട്ടുകാർ വീട്ടമ്മയെ രക്ഷപ്പെടുത്തി. വീട്ടമ്മയ്ക്ക് സാരമായ പരിക്കുകൾ ഇല്ല. സംഭവസ്ഥലം നിരീക്ഷണത്തിലാണ്.
Read More »