Month: December 2020
-
NEWS
ജീവനക്കാർക്ക് കോവിഡ്, ഗുരുവായൂർ ക്ഷേത്രത്തിൽ ശനിയാഴ്ച മുതൽ ഭക്തർക്ക് പ്രവേശനം ഇല്ല
ഗുരുവായൂർ ക്ഷേത്രത്തിൽ ശനിയാഴ്ച മുതൽ ഭക്തർക്ക് പ്രവേശനമില്ല. ക്ഷേത്രത്തിലെ 46 ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി. ക്ഷേത്ര പരിസരം കണ്ടെയ്ൻമെന്‍റ് സോണാക്കി പ്രഖ്യാപിച്ചു. ഭക്തർക്ക് പ്രവേശനം ഇല്ലെങ്കിലും പൂജകളും ചടങ്ങുകളും മുടക്കമില്ലാതെ നടക്കും. ഇന്ന് സ്ഥിരീകരിച്ച 22 പോസിറ്റീവ് കേസുകൾ ഉൾപ്പെടെയാണ് 46 രോഗബാധിതർ ആണുള്ളത്.
Read More » -
NEWS
സംസ്ഥാനത്ത് ഇന്ന് 4642 പേര്‍ക്ക് കോവിഡ്-19
സംസ്ഥാനത്ത് ഇന്ന് 4642 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 626, മലപ്പുറം 619, കൊല്ലം 482, എറണാകുളം 409, ആലപ്പുഴ 396, പത്തനംതിട്ട 379, കോട്ടയം 326, കണ്ണൂര്‍ 286, തിരുവനന്തപുരം 277, തൃശൂര്‍ 272, പാലക്കാട് 257, ഇടുക്കി 155, വയനാട് 87, കാസര്‍ഗോഡ് 71 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 53,508 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.68 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 68,61,907 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 29 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പൂജപ്പുര സ്വദേശി കെ.സി. നായര്‍ (86), നെടുമങ്ങാട് സ്വദേശി അനാ ക്ലീറ്റസ് (62), പേയാട് സ്വദേശിനി ഭാര്‍ഗവി (88), ബാലരാമപുരം സ്വദേശി ഫ്രാന്‍സിസ് (60), മണക്കാട്…
Read More » -
NEWS
സ്വപ്നയുടെ മൊഴിയിൽ ഉള്ള ആ നാലു മന്ത്രിമാർ ഇവരൊക്കെ?
സ്വർണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷും സരിത്തും നൽകിയ മൊഴികളിൽ സംസ്ഥാനത്തെ നാല് മന്ത്രിമാരുമായുള്ള ബന്ധം വ്യക്തമാക്കിയിരുന്നു എന്ന മാധ്യമ വാർത്തകൾ വന്നിരുന്നു. ഇപ്പോൾ എല്ലാവരും സ്വപ്നയും സരിത്തും മൊഴികളിൽ പരാമർശിച്ച നാലു മന്ത്രിമാർ ആരാണ് എന്ന അന്വേഷണത്തിലാണ്. മലബാറിലെ രണ്ട് മന്ത്രിമാരും മധ്യകേരളത്തിലെയും തെക്കൻ കേരളത്തിലെയും ഓരോ മന്ത്രിമാരുടെയും പേരാണ് മൊഴികളിൽ പരാമർശിക്കപ്പെട്ടിരിക്കുന്നത് എന്നാണ് സൂചന. സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥരുടെ പേരുകളും മൊഴികളിൽ ഉണ്ടെന്നാണ് സൂചന. കസ്റ്റംസ് സമർപ്പിച്ച രഹസ്യവിവരങ്ങൾ ഞെട്ടിപ്പിക്കുന്നതാണെന്ന് കോടതി പരാമർശിച്ചിരുന്നു. സ്വപ്നയെയും സരിത്തിനെയും ചോദ്യം ചെയ്തപ്പോൾ കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് രഹസ്യവിവരങ്ങൾ കോടതിയിൽ സമർപ്പിച്ചത്. 2 മന്ത്രിമാർ മക്കളുടെ ബിസിനസ് കാര്യത്തിനും ജോലിക്കാര്യത്തിനും ആണ് സ്വപ്നയുമായി ബന്ധപ്പെട്ടത് എന്നാണ് വിവരം. മറ്റൊരു മന്ത്രി ഒരാൾക്ക് ജോലി ലഭിക്കുന്നതിനും ദുബായിലെ ഒരു ആവശ്യത്തിനും ആയിരുന്നു സ്വപ്നയെ ബന്ധപ്പെട്ടത് എന്നാണ് റിപ്പോർട്ട്. സ്വപ്നയുടെ ഫോണിൽനിന്ന് സിഡാക്കിന്റെ സഹായത്തോടെ വീണ്ടെടുത്ത വാട്ട്സ്ആപ്പ് സന്ദേശങ്ങളിലൂടെ ആണ് മന്ത്രിമാരുമായുള്ള ബന്ധത്തെക്കുറിച്ചുള്ള സൂചന…
Read More » -
NEWS
ത്രില്ലറുമായി കണ്ണൻ താമരക്കുളം,സിനിമയുടെ ടൈറ്റില്‍ പ്രഖ്യാപിച്ചു
സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായ പട്ടാഭിരാമന്‍, മരട് 357ന് പിന്നാലെ കണ്ണൻ താമരക്കുളത്തിന്റെ സംവിധാനത്തിൽ അണിയറയില്‍ ഒരുങ്ങുന്നത് ഒരു എക്സ്ട്രിം ത്രില്ലര്‍ ചിത്രമാണ്. സെന്തില്‍ രാജമണി, അലന്‍സിയര്‍, ഹരീഷ് പേരടി, ധര്‍മജന്‍ ബോൾഗാട്ടി, മനുരാജ്, സാജല്‍ സുദര്‍ശന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. “ഉടുമ്പ്” എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. പുതുമുഖ താരം എയ്ഞ്ചലീന ലെയ്സെന്‍ ആണ് ചിത്രത്തിലെ നായിക. മലയാളത്തിന്റെ പ്രിയതാരം ജയസൂര്യയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് “ഉടുമ്പ്” എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റര്‍ ഇന്ന് അനൗൺസ് ചെയ്തത്. കണ്ണൻ താമരക്കുളത്തിന്റെ സംവിധാനത്തിൽ ത്രില്ലർ പശ്ചാത്തലത്തിലെത്തിയ ആടുപുലിയാട്ടം, അച്ചായൻസ്, ചാണക്യതന്ത്രം, പട്ടാഭിരാമൻ എന്നീ ചിത്രങ്ങളെല്ലാം ഏറെ പ്രേക്ഷകശ്രദ്ധ പിടിച്ചിരുന്നു. കണ്ണന്റെ സംവിധാനത്തിലെ പട്ടാഭിരാമൻ, മരട് 357 എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഛായാഗ്രാഹകന്‍ രവിചന്ദ്രനാണ് സിനിമയ്ക്ക് വേണ്ടി ക്യാമറ ചെയ്യുന്നത്. വി.ടി ശ്രീജിത്ത് എഡിറ്റിങ്ങും കൈതപ്രം, രാജീവ് ആലുങ്കല്‍ എന്നിവരുടെ വരികള്‍ക്ക് സാനന്ദ് ജോര്‍ജ് ഗ്രേസ് സംഗീതവും നിര്‍വ്വഹിക്കുന്നു. 24 മോഷന്‍ ഫിലിംസും കെ.റ്റി മൂവി…
Read More » -
NEWS
മലയാളികളുടെ പ്രിയ സംവിധായകൻ കിംകി ഡുക്ക് കോവിഡ് ബാധിച്ചു മരിച്ചു
ദക്ഷിണ കൊറിയൻ സംവിധായകൻ കിം കി ഡുക്ക് കോവിഡ് ബാധിച്ചു മരിച്ചു. ലാത്വിയയിൽ ആയിരുന്നു അദ്ദേഹം.കോവിഡ് ബാധിച്ച് അത്യാസന്നനിലയിൽ ആയിരുന്ന കിം കി ഡുക്ക് വെള്ളിയാഴ്ചയാണ് മരിച്ചത്. ഐ എഫ് എഫ് കെയിലെ പ്രിയ സംവിധായകനാണ് കിം കി ഡുക്ക്. നിരവധി രാജ്യാന്തര പുരസ്കാരങ്ങൾ കിം കി ഡുക്കിന് ലഭിച്ചിട്ടുണ്ട്.2004ൽ മികച്ച സംവിധായകനുള്ള രണ്ടു പുരസ്കാരങ്ങൾക്ക് കിം കി ഡുക്ക് അർഹനായി. ബെർലിൻ അന്താരാഷ്ട്ര ചലചിത്രോത്സവത്തിൽ സമരിറ്റൻ ഗേൾ എന്ന ചിത്രത്തിന് പുരസ്കാരം ലഭിച്ചു. വെനീസ് ചലച്ചിത്രോത്സവത്തിൽ ത്രീ അയേൺ എന്ന ചിത്രത്തിനാണ് പുരസ്കാരം ലഭിച്ചത്. 1960 ഡിസംബർ 20ന് ദക്ഷിണകൊറിയയിലാണ് ജനനം.കഥാപാത്രങ്ങളുടെ വ്യക്തി കേന്ദ്രീകൃതമായ സ്വഭാവസവിശേഷതകൾ കൊണ്ട് ശ്രദ്ധേയമാണ് ഇദ്ദേഹത്തിന്റെ ചിത്രങ്ങൾ.
Read More » -
NEWS
ചില്ലി ബീഫിനും ചില്ലി ചിക്കനും വിശ്രമിക്കാം, ഇനി ചില്ലി ജിലേബിയുടെ കാലം
ചില്ലി ചിക്കനും ചില്ലി ബീഫും ഒക്കെ ഇനി പഴങ്കഥ. ഇനി ചില്ലി ജിലേബിയുടെ കാലം. മധുരം ഇഷ്ടപ്പെടുന്നവർക്ക് ഏറെ പ്രിയങ്കരമായ വിഭവമാണ് ജിലേബി. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്ന ഒരു വിചിത്ര വിഭവം പരിചയപ്പെടുത്താം, അത് ചില ജിലേബിയാണ്. @ikaveri Your views please! 😝 pic.twitter.com/lObXpxcvxN — Dr. Jatin Anand 🤝🏹¯\_(ツ)_/¯ (@drjatinanand) December 9, 2020 സോയാസോസ്,വെളുത്തുള്ളി,കാപ്സിക്കം എന്നിവ ചേർത്താണ് ചില്ലി ജിലേബി തയ്യാറാക്കുന്നത്.രണ്ടു പക്ഷം ഉണ്ടെങ്കിലും മധുര പ്രിയർ ചില്ലി ജിലേബിക്കൊപ്പം ആണ്.എന്തായാലും സംഗതി ലോക ഡൗൺ കാലത്തെ കണ്ടുപിടുത്തമാണ്.
Read More » -
NEWS
ഭര്‍തൃവീട്ടുകാരുടെ ചെരിപ്പുകടക്ക് മുന്നില്‍ യുവതിയുടെ സത്യാഗ്രഹം: സ്ഥലത്തെത്തിയവര്‍ സമരത്തെ അനുകൂലിച്ചും എതിര്‍ത്തും ഏറ്റുമുട്ടി..
സുള്ള്യ: ഭര്‍തൃവീട്ടുകാരുടെ ഉടമസ്ഥതയിലുള്ള ചെരിപ്പുകടക്കുമുന്നില്‍ രാത്രി യുവതി ആരംഭിച്ച കുത്തിയിരിപ്പ് സത്യാഗ്രഹത്തെ ചൊല്ലി രണ്ടുവിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. വിവരമറിഞ്ഞെത്തിയ പൊലീസ് സംഘം ലാത്തി വീശി രണ്ടുവിഭാഗങ്ങളെയും വിരട്ടിയോടിച്ചു. വ്യാഴാഴ്ച രാത്രി സുള്ള്യയിലെ ചെരിപ്പുകടക്ക് മുന്നിലാണ് നാടകീയസംഭവങ്ങള്‍ അരങ്ങേറിയത്. ഭര്‍ത്താവിന്റെ വീട്ടില്‍ കയറ്റാത്തതില്‍ പ്രതിഷേധിച്ചാണ് ആസിയ എന്ന യുവതി ചെരിപ്പുകടക്കുമുന്നില്‍ വ്യാഴാഴ്ച രാത്രി മുതല്‍ സത്യാഗ്രഹം തുടങ്ങിയത്. ഇതോടെ നിരവധി പേര്‍ അവിടെ തടിച്ചുകൂടുകയും ചേരി തിരിഞ്ഞ് വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും പ്രശ്നം കയ്യാങ്കളിയിലെത്തുകയുമായിരുന്നു. പൊലീസ് ഇടപെട്ട് ആസിയയുമായും ഭര്‍ത്താവിന്റെ വീട്ടുകാരുമായും ചര്‍ച്ച നടത്തിയിരുന്നുവെങ്കിലും അനുരഞ്ജന ശ്രമം വിജയിച്ചില്ല. ഇതോടെയാണ് യുവതി സമരത്തിനിറങ്ങിയത്. വനിതാപഞ്ചായത്തംഗത്തിന്റെ നേതൃത്വത്തിലുള്ള ആളുകള്‍ ആസിയക്ക് പിന്തുണയുമായെത്തിയപ്പോള്‍ ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്കൊപ്പം ചേര്‍ന്ന് മറ്റുചിലയാളുകള്‍ സമരത്തെ എതിര്‍ത്തു. ഇതോടെ ഉന്തും തള്ളും നടക്കുകയും പൊലീസ് ഇടപെടുകയുമായിരുന്നു. മറ്റൊരു മതവിഭാഗത്തില്‍ പെട്ട യുവതി ആസിയ എന്ന പേര് സ്വീകരിച്ച് മതംമാറുകയും സുള്ള്യ സ്വദേശിയായ യുവാവിനെ വിവാഹം ചെയ്യുകയുമായിരുന്നു. എന്നാല്‍ ഭര്‍തൃവീട്ടുകാര്‍ യുവതിയെ സ്വീകരിക്കാന്‍ വിസമ്മതിച്ചതാണ് യുവതിയെ…
Read More » -
NEWS
ട്രാക്ടർ കൊണ്ട് താമരക്കുളം ഉഴുതുമറിക്കുന്ന കർഷകർ. 12000 ട്രാക്ടറുകളിൽ ആയി അമ്പതിനായിരം കർഷകർ ഡൽഹിയിലേക്ക്, രാജ്പഥിലേയ്ക്ക് ട്രാക്ടർ കയറുമ്പോൾ
കർഷക സമരം പതിനഞ്ചാം ദിവസം പിന്നിടുമ്പോൾ വലിയൊരു പ്രതിസന്ധിയാണ് കേന്ദ്രസർക്കാരിനെ തുറിച്ചുനോക്കി കൊണ്ടിരിക്കുന്നത്. പുതിയ കാർഷിക നിയമങ്ങൾ പിൻവലിക്കാതെ ഇനി ചർച്ചയ്ക്കില്ലെന്ന് കർഷകർ പ്രഖ്യാപിച്ചുകഴിഞ്ഞു. കാർഷിക നിയമങ്ങൾ പിൻവലിക്കില്ല എന്ന് കേന്ദ്രസർക്കാരും അസന്നിഗ്ധമായി പറഞ്ഞുകഴിഞ്ഞു. ഇങ്ങനെയെങ്കിൽ കർഷകപ്രക്ഷോഭം ഇനി എന്താകും? പഞ്ചാബിലെ വിവിധ ജില്ലകളിൽനിന്നായി അമ്പതിനായിരത്തോളം കർഷകരാണ് 12000 ട്രാക്ടറുകളിൽ കയറി ഡൽഹിയിലേക്ക് വച്ചു പിടിക്കുന്നത്. ഇവർ മോഗ പിന്നിട്ടുകഴിഞ്ഞു. ഒന്നും രണ്ടും ദിവസമല്ല ആറുമാസത്തോളം സമര രംഗത്ത് നിൽക്കാൻ കർഷകർക്ക് ഭക്ഷണം കരുതിക്കൊണ്ടാണ് ഇവർ ഡൽഹിയിലേക്ക് പോകുന്നത്. “ഇനി മോദി സർക്കാരിന് ഞങ്ങളെ കൊല്ലുന്നതിനെ കുറിച്ച് തീരുമാനമെടുക്കാം. മറ്റെന്തു തീരുമാനമെടുത്താലും ഞങ്ങൾ തിരികെ പോകില്ല”-ഈ പ്രഖ്യാപനമാണ് കർഷക സമരഭൂമിയിൽ എങ്ങും. പഞ്ചാബ് ഹരിയാന സംസ്ഥാനങ്ങളിൽ നിന്നും കൂടുതൽ കർഷകർ ഡൽഹിയിലെ തിരിച്ചിട്ടുണ്ട്. സമരക്കാരെ തടയരുത് എന്ന് കർഷക നേതാക്കൾ സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിവാദ കാർഷികനിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ റിപ്പബ്ലിക് ദിനത്തിൽ രാജ്പഥിലൂടെ ട്രാക്ടർ പരേഡ് നടത്തുമെന്നാണ് കർഷകരുടെ മുന്നറിയിപ്പ്. കർഷകരുടെ…
Read More » -
NEWS
തിരക്കിട്ട ചര്‍ച്ചകള്‍, പാര്‍ട്ടി തലപ്പത്ത് ആരൊക്കെ…?
തമിഴ് സൂപ്പര്‍താരം രജനീകാന്തിന്റെ രാഷ്ട്രീയ പ്രഖ്യാപനം വാര്‍ത്തകളില്‍ ഏറെ സ്ഥാനം പിടിച്ചിരുന്നു. പാര്‍ട്ടിയെപ്പറ്റിയുള്ള പ്രഖ്യാപനവും മറ്റ് വിവരങ്ങളും ഡിസംബര്‍ 31 ന് അറിയിക്കുമെന്നാണ് താരം പറഞ്ഞിരുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി രജനീകാന്തും മക്കള്‍ മന്‍ട്രം ജില്ലാ ഭാരവാഹികളുമായി തിരക്കിട്ട് ചര്‍ച്ചയിലാണ്. പാര്‍ട്ടിയിലെ വിവിധ കമ്മിറ്റികളുടെ രൂപീകരണവുമായി ബന്ധപ്പെട്ടാണ് ചര്‍ച്ചയെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. രജനീകാന്തിനൊപ്പം പാര്‍ട്ടി ഓവര്‍സിയര്‍ തമിഴരുവി മണിയന്‍, ചീഫ് കോര്‍ഡിനേറ്റര്‍ അര്‍ജുന മൂര്‍ത്തി എന്നിവരും ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്. പാര്‍ട്ടിയുടെ ഉന്നതതല കമ്മിറ്റിയാകുമെന്ന് കരുതപ്പെടുന്ന നിര്‍വ്വാഹക സമിതിയെപ്പറ്റിയാണ് താരവും പാര്‍ട്ടി പ്രവര്‍ത്തകരും ചര്‍ച്ച നടക്കുന്നത്. രജനി മക്കള്‍ മന്‍ട്രത്തില്‍ നിന്നുള്ളവരും പാര്‍ട്ടി തലപ്പത്തുണ്ടാകുമെന്നാണ് അറിയാന്‍ കഴിയുന്നത്. മന്‍ട്രത്തില്‍ നിന്നല്ലാത്ത രണ്ട് പേരെ പാര്‍ട്ടി തലപ്പത്ത് നേരത്തെ എത്തിച്ചതില്‍ അംഗങ്ങള്‍ക്കിടയില്‍ അസ്വാരസ്യം ഉണ്ടായിരുന്നു. മക്കള്‍ മന്‍ട്രത്തിലെ ശക്തരായ പ്രവര്‍ത്തകരെ പാര്‍ട്ടി തലപ്പത്ത് എത്തിക്കുമെന്ന് രജനീകാന്തിന്റെ സഹോദരനായ സത്യനാരായണ റാവു പറഞ്ഞു. തിരുവണ്ണാമലയില്‍ രജനീകാന്തിനായി പ്രത്യേക വഴിപാടുകളും സഹോദരന്‍ നടത്തിയിട്ടുണ്ട്. 10 ശിവാചാര്യന്മാരുടെ…
Read More » -
NEWS
സ്പീക്കർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഗവർണർക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്
തിരുവനന്തപുരം : നിയമസഭയില്‍ കോടിക്കണക്കിന് രൂപയുടെ കരാറുകള്‍ ചട്ടങ്ങള്‍ ലംഘിച്ച് ഊരാളുങ്കള്‍ സൊസൈറ്റി അടക്കമുള്ള ഏജന്‍സികള്‍ക്ക് നല്‍കിയതിലെ അഴിമതിയും ധൂര്‍ത്തും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഗവര്‍ണ്ണര്‍ക്ക് കത്ത് നല്‍കി. 2017 ല്‍ ലോകകേരള സഭ നടത്തിപ്പുമായി ബന്ധപ്പെട്ട കരാറിലും 2020 ല്‍ നടത്തിയ രണ്ടാം ലോക കേരള സഭ നടത്തിപ്പുമായി ബന്ധപ്പെട്ട കരാറിലും 53 കോടി രൂപ മുടക്കി നടപ്പിലാക്കിയ ഇ നിയമസഭ പദ്ധതിയിലും മഹാപ്രളയദുരന്തം നേരിടുന്ന സമയത്തും ഫെസ്‌ററിവല്‍ ഓണ്‍ ഡെമോക്രസി എന്ന പരിപാടി നടത്തി കോടികള്‍ ചെലവഴിച്ച സ്പീക്കറുടെ നടപടിയില്‍ അഴിമതിയും ധൂര്‍ത്തും ഉണ്ടെന്ന് ആരോപിച്ചാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഗവര്‍ണ്ണര്‍ക്ക് കത്ത് നല്‍കിയത്. ഇക്കാര്യത്തില്‍ ഗവര്‍ണ്ണര്‍ സമഗ്ര അന്വേഷണത്തിന് ഉത്തരവ് ഇടണമെന്ന് അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടു.
Read More »