Month: December 2020

  • NEWS

    പാചക വാതക സിലണ്ടര്‍ പൊട്ടിത്തെറിച്ച് വീട്ടമ്മ മരിച്ചു

    കോട്ടയം: പാചക വാതക സിലണ്ടര്‍ പൊട്ടിത്തെറിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കുടമാളൂര്‍ ഷെയര്‍വില്ലയില്‍ വിളക്കുമാടത്ത് ജെസി മാത്യു (60) ആണ് മരിച്ചത്. കഴിഞ്ഞ 7-ാം തിയതിയാണ് സംഭവം. അടുക്കളയില്‍ പാചക വാതകം ചോര്‍ന്നതറിഞ്ഞ് ജെസി എത്തി ലൈറ്റിന്റെ സ്വിച്ചിടുന്നതിനിടെ ഗ്യാസ് സ്റ്റൗ പൊട്ടിത്തെറിക്കുകയായിരുന്നു. ഉടന്‍ ജെസിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും കൊച്ചി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി അവിടെ ചികിത്സയിലായിരുന്നു. തുടര്‍ന്ന് ഇന്നലെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം ഇന്ന് വസതിയില്‍ എത്തിച്ച് 3ന് കോട്ടയം സിഎസ്‌ഐ കത്തീഡ്രല്‍ സെമിത്തേരിയില്‍ സംസ്‌കരിക്കും. കോഴഞ്ചേരി കുഴിക്കാല സിഎംഎസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ റിട്ട. പ്രിന്‍സിപ്പലും സിഎംഎസ് കോളജ് റിട്ട. വൈസ് പ്രിന്‍സിപ്പല്‍ ഡോ. വൈ. മാത്യുവിന്റെ ഭാര്യയുമാണ് . കോഴഞ്ചേരി തെക്കേമല തൈക്കൂടത്തില്‍ കുടുംബാംഗമാണ്. മക്കള്‍: രാജി (സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍, വിപ്രോ, കൊച്ചി), റീനി (സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍, അര്‍സീസിയം ഇന്ത്യ, ഹൈദരാബാദ്). മരുമക്കള്‍: ആലുവ മാഞ്ഞൂരാന്‍ വീട്ടില്‍ നെവിന്‍ ചെറിയാന്‍, കോട്ടയം കുന്നപ്പുഴ വീട്ടില്‍ പ്രണോയ് സണ്ണി…

    Read More »
  • NEWS

    രാജ്യത്തെ 70 ലക്ഷം ഡെബിറ്റ്-ക്രെഡിറ്റ് കാർഡ് ഉടമകളുടെ വിവരങ്ങൾ ചോർന്നു, ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ

    രാജ്യത്തെ 70 ലക്ഷം ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് ഉടമകളുടെ സ്വകാര്യ വിവരങ്ങൾ ചോർന്നുവെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. സ്വതന്ത്ര ഇന്ത്യൻ സൈബർ സുരക്ഷാ ഗവേഷകൻ രാജ്ശേഖർ രാജാഹാരിയെ ഉദ്ധരിച്ചാണ് വാർത്ത പുറത്തുവന്നിട്ടുള്ളത്. വിവരങ്ങൾ ഡാർക്ക് വെബിൽ ലഭ്യമാണെന്ന് അദ്ദേഹം പറയുന്നു. ഉപഭോക്താക്കളെ കുറിച്ചുള്ള പ്രധാന വിവരങ്ങൾ എല്ലാം ചോർന്നിട്ടുണ്ട്. പേരുകൾ, ഫോൺ നമ്പറുകൾ,ഈമെയിൽ വിലാസങ്ങൾ,ജോലി ചെയ്യുന്ന സ്ഥാപനങ്ങൾ, ഇവരുടെ വരുമാനം, ജനനത്തീയതി തുടങ്ങിയവയെല്ലാം ചോർന്ന വിവരങ്ങളിൽ ഉൾപ്പെടുന്നു. 1.3 ജിബിയോളം വരുന്ന വിവരങ്ങൾ ആണ് ചോർന്നിട്ടുള്ളത്. 58 സ്‌പ്രെഡ്‌ ഷീറ്റുകളിൽ ആയി ബാങ്കിന്റെയോ നഗരത്തിന്റെയോ ക്രമത്തിലാണ് വിവരങ്ങൾ ഡാർക്ക്‌ വെബിൽ ലഭ്യമായിരിക്കുന്നത്. വിവരങ്ങൾ ചോർന്നതിലൂടെ ദുരുപയോഗത്തിന് ധാരാളം സാധ്യതകൾ തുറക്കപ്പെടുന്നു എന്നാണ് വിവരം.

    Read More »
  • NEWS

    ഫൈസർ കൊവിഡ് വാക്സിൻ അടിയന്തരമായി ഉപയോഗിക്കാൻ അമേരിക്കയുടെ അനുമതി

    അടിയന്തര ഉപയോഗത്തിന് ഫൈസറിന്റെ കൊവിഡ് വാക്സിന് അനുമതി നൽകി അമേരിക്ക. ബ്രിട്ടൻ അനുമതിനൽകി ആഴ്ചകൾക്ക് ശേഷമാണ് അമേരിക്ക ഫൈസർ കൊവിഡ് വാക്സിന് അനുമതി നൽകിയിരിക്കുന്നത്. ഏതാനും ദിവസങ്ങൾക്കകം തന്നെ അമേരിക്ക ഫൈസർ വാക്സിൻ ജനങ്ങൾക്ക് നൽകി തുടങ്ങും. അവസാനഘട്ട പരീക്ഷണത്തിൽ 95 ശതമാനം ഫലപ്രദമായ വാക്സിൻ എന്നാണ് കണ്ടെത്തിയിട്ടുള്ളത്. ബ്രിട്ടനു പുറമേ കാനഡ,ബഹ്റൈൻ,സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളും ഫൈസർ വാക്സിന് അനുമതി നൽകിയിരുന്നു. ഇന്ത്യയിലും അടിയന്തര ഉപയോഗത്തിന് ഫൈസർ വാക്സിൻ അനുമതി തേടിയിരുന്നു.

    Read More »
  • NEWS

    കർഷക സമരം അക്രമത്തിന് ആയി സാമൂഹികവിരുദ്ധർ ഉപയോഗിക്കുമെന്ന് കേന്ദ്രസർക്കാർ, ഡൽഹി- ജയ്പൂർ ഹൈവേ ഉപരോധിച്ച് കർഷകർ, ജന്മദിനം ആഘോഷിക്കാതെ യുവരാജ് സിംഗ്

    കർഷക പ്രക്ഷോഭത്തിന്റെ പതിനേഴാം ദിനമാണിത്. കർഷക സമരത്തിനുള്ളിൽ സാമൂഹികവിരുദ്ധർ നുഴഞ്ഞുകയറി അക്രമം ആയി നടത്തുമെന്ന കേന്ദ്ര സർക്കാരിന്റെ മുന്നറിയിപ്പ് തള്ളിക്കളയുകയാണ് കർഷകർ. ഇടത്- മാവോയിസ്റ്റ് സംഘമാണ് പ്രക്ഷോഭത്തിലേക്ക് നുഴഞ്ഞു കയറിയിരിക്കുന്നത് എന്നാണ് കേന്ദ്ര സർക്കാരിന്റെ അവകാശവാദം. എന്നാൽ ഈ മുന്നറിയിപ്പിനെ തള്ളിക്കളയുകയാണ് കർഷകർ. കർഷകസമരം ന്യായമായി തീർപ്പാക്കി ഇല്ലെങ്കിൽ രാജ്യമൊട്ടാകെ റെയിൽ ഉപരോധമാണ് കർഷകർ അടുത്ത ഘട്ടമായി കാണുന്നത്. ഇന്ന് ഡൽഹി- ജയ്പൂർ ഹൈവേ കർഷകർ ഉപരോധിച്ചു. അതേസമയം കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ക്രിക്കറ്റർ യുവരാജ് സിംഗ് തന്റെ ജൻമദിനാഘോഷം വേണ്ടെന്നുവച്ചു. ഇക്കാര്യം യുവരാജ് സിംഗ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.

    Read More »
  • NEWS

    ഇറാനെ ട്രംപ് ആക്രമിക്കുമോ?

    പുതിയ യുദ്ധം തുടങ്ങാത്ത അമേരിക്കൻ പ്രസിഡന്റ് ആണ് ഡൊണാൾഡ് ട്രംപ്. നാലു പതിറ്റാണ്ടിനിടെ ഇങ്ങനെയൊരു പ്രസിഡണ്ട് ആദ്യം. 1979- 80 കാലഘട്ടത്തിൽ പ്രസിഡണ്ട് ജിമ്മി കാർട്ടർ രണ്ടാംതവണ മത്സരച്ചപ്പോൾ പരാജയപ്പെട്ടിരുന്നു. ഇതിന് കാരണമായി വിലയിരുത്തിയത് ഇറാനെതിരെ യുദ്ധം തുടങ്ങാത്തത് ആയിരുന്നു. 79-ൽ ഇറാനിൽ ഇസ്ലാമിക വിപ്ലവം വന്നു. അധികാരത്തിൽ നിന്ന് പുറത്തായ മുഹമ്മദ് റിസ ഷായ്ക്ക് ജിമ്മി കാർട്ടർ അമേരിക്കയിൽ അഭയം നൽകി.1979 നവംബർ നാലിന് ഇറാനിലെ യുഎസ് എംബസി ഒരു സംഘം വിദ്യാർഥികൾ ആക്രമിച്ച് 52 അമേരിക്കൻ പൗരന്മാരെ ബന്ധികളാക്കി. ഈ പ്രതിസന്ധി നീണ്ടുനിന്നത് ഒരു വർഷവും രണ്ടര മാസവും ആണ്, സൈനിക നടപടിക്ക് അമേരിക്ക ശ്രമിച്ചെങ്കിലും അത് പരാജയപ്പെടുക മാത്രമല്ല അമേരിക്കയുടെ 8 സൈനികർ ഹെലികോപ്റ്റർ തകർന്ന് കൊല്ലപ്പെട്ടു. ബന്ധി മോചനത്തിനായി ഒപ്പിട്ട ഉടമ്പടിയിലെ വ്യവസ്ഥകൾ പ്രധാനം ഇറാൻറെ ആഭ്യന്തരകാര്യങ്ങളിൽ രാഷ്ട്രീയമായും സൈനികമായും അമേരിക്ക ഇടപെടില്ല എന്നതാണ്. പിന്നീട് ഇറാൻ യുദ്ധകാലത്ത് ഇറാഖിനെ പിന്തുണച്ചും ഇസ്രായേലിന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണ…

    Read More »
  • NEWS

    ഭാര്യയുടെയും മകന്റെയും കല്ലറയ്ക്കരികിൽ സ്വന്തം ചിത ഒരുക്കിയ ആൾ മരിച്ചു

    കൊല്ലം കുന്നിക്കോട് ഭാര്യയുടെയും മകന്റെയും കല്ലറയ്ക്ക് സമീപം സ്വന്തം ചിതയൊരുക്കിയ ആൾ മരിച്ചു. അരുവിത്തറ ശ്രീശൈലത്തിൽ 72 കാരനായ രാഘവൻനായർ ആണ് പൊള്ളലേറ്റ് മരിച്ചത്. ഇയാൾ എയർഫോഴ്‌സ് ഉദ്യോഗസ്ഥനായിരുന്നു. കഴിഞ്ഞ ദിവസമാണ് അർദ്ധരാത്രി ഭാര്യയുടെയും മകന്റെയും കല്ലറയ്ക്ക് സമീപം ചീത കുട്ടി മണ്ണെണ്ണ ഒഴിച്ച് രാഘവൻനായർ സ്വയം തീകൊളുത്തിയത്.നിലവിളി കേട്ടെത്തിയ അയൽവാസികളും ബന്ധുക്കളും ചേർന്ന് ഇയാളെ ആശുപത്രിയിലാക്കി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സ തുടരുന്നതിനിടെ മരിച്ചു. പത്തുവർഷം മുമ്പാണ് ഭാര്യ സുധയും ഏകമകൻ ഹരിയും രോഗബാധിതനായി മരിച്ചത്. തനിച്ചായിരുന്നു രാഘവൻനായർ താമസം. തലവേദനയെ തുടർന്ന് പരിശോധന നടത്തിയപ്പോൾ ബ്രെയിൻ ട്യൂമർ കണ്ടെത്തിയിരുന്നു. ഒറ്റപ്പെടലും രോഗാവസ്ഥയും ആണ് ആത്മഹത്യക്ക്‌ കാരണമെന്നാണ് പൊലീസ് പറയുന്നത്.

    Read More »
  • NEWS

    അർദ്ധരാത്രിയിൽ കോളനിയിൽ എത്തിയ പി വി അൻവർ എംഎൽഎയെ ഒരു സംഘം തടഞ്ഞു

    നിലമ്പൂർ മുണ്ടേരി അപ്പൻ കാപ്പ് കോളനിയിൽ അർദ്ധരാത്രി എത്തിയ പി വി അൻവർ എംഎൽഎയെ ഒരു സംഘം തടഞ്ഞു തടഞ്ഞു. രാത്രി 11 മണിയോടെയാണ് സംഭവം. തുടർന്ന് സ്ഥലത്ത് സംഘടിച്ച എൽഡിഎഫ്- യുഡിഎഫ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി.എം എൽ എയുടെ പരാതിയെ തുടർന്ന് ഒരു യുഡിഎഫ് പ്രവർത്തകനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് പ്രവർത്തകർ പ്രതിഷേധിച്ചു. തനിക്കു നേരെ നടന്നത് വധശ്രമം ആണെന്ന് പി വി അൻവർ എംഎൽഎ ആരോപിച്ചു. പിന്നിൽ ആര്യാടൻ മുഹമ്മദിന്റെ ഗുണ്ടകൾ ആണെന്നും എംഎൽഎ പറഞ്ഞു.

    Read More »
  • NEWS

    വളർത്ത് നായയെ കെട്ടിവലിച്ച ആളെ പോലീസ് അറസ്റ്റ് ചെയ്തു

    വളർത്ത് നായയെ കെട്ടിവലിച്ച ആളെ പോലീസ് അറസ്റ്റ് ചെയ്തു.ചാലാക്ക സ്വദേശി യൂസുഫ് ആണ് അറസ്റ്റിൽ ആയത്. വീട്ടുകാർക്ക് ഇഷ്ടല്ലാത്തതിനാൽ ഉപേക്ഷിക്കുക ആയിരുന്നു എന്നാണ് യൂസുഫിന്റെ മൊഴി. ‌വളർത്തുനായയെ കഴുത്തിൽ കുരുക്കിട്ട് കാറിൽ കെട്ടിവലിച്ച് ക്രൂരത കാട്ടിയ കാർ ഡ്രൈവറെ തുറന്ന് കാട്ടിയത് പുറകിൽ വന്ന ബൈക്ക് യാത്രികൻ ആണ്. നെടുമ്പാശ്ശേരി അത്താണിക്ക്‌ സമീപമാണ് സംഭവം. പുറകിൽ ഉണ്ടായിരുന്ന ബൈക്ക് യാത്രക്കാരനായ യുവാവ് മൊബൈൽ ഫോണിൽ പകർത്തിയ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഇതിനെത്തുടർന്ന് വ്യാപക പ്രതിഷേധമാണ് ഉയർന്നത്. നായ തളർന്നിട്ടും കാർ ഡ്രൈവർ മുന്നോട്ടാണ് വണ്ടി എടുക്കുന്നത്. കാർ തടഞ്ഞ ശേഷം യുവാവ് ഡ്രൈവറോട് സംസാരിക്കുന്നത് വീഡിയോയിൽ കാണാം. “പട്ടി ചത്താൽ നിനക്കെന്താടാ “എന്നാണ് കാർഡ്രൈവർ ചോദിക്കുന്നത്. അഖിൽ എന്ന യുവാവാണ് ദൃശ്യങ്ങൾ പകർത്തിയത്. കാര്യം ചോദ്യം ചെയ്യപ്പെട്ടതോടെ ഡ്രൈവർ യൂസുഫ് നായയെ ഉപേക്ഷിച്ചു കടന്നുകളഞ്ഞു.എന്തായാലും പരിക്കേറ്റ നായയെയും പുറകിൽ ഓടിയ നായയെയും കണ്ടെത്തി എന്നാണ് വിവരം. പരിക്കേറ്റ നായക്ക് ചികിത്സ…

    Read More »
  • NEWS

    കേരളം നടുങ്ങിയ ക്രൂരത, നായയെ കാറിൽ കെട്ടി വലിക്കുന്ന ദൃശ്യം മനുഷ്യനിലെ ക്രൂരത വ്യക്തമാക്കുന്ന ജെല്ലിക്കട്ട്

    ‌വളർത്തുനായയെ കഴുത്തിൽ കുരുക്കിട്ട് കാറിൽ കെട്ടിവലിച്ച് ക്രൂരത കാട്ടി കാർ ഡ്രൈവർ. നെടുമ്പാശ്ശേരി അത്താണിക്ക്‌ സമീപമാണ് സംഭവം. ഒരു നായ ഇതിനു പുറകിൽ ഓടുന്നതും കാണാം.പുറകിൽ ഉണ്ടായിരുന്ന ബൈക്ക് യാത്രക്കാരനായ യുവാവ് മൊബൈൽ ഫോണിൽ പകർത്തിയ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഇതിനെത്തുടർന്ന് വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. നായ തളർന്നിട്ടും കാർ ഡ്രൈവർ മുന്നോട്ടാണ് വണ്ടി എടുക്കുന്നത്. കാർ തടഞ്ഞ ശേഷം യുവാവ് ഡ്രൈവറോട് സംസാരിക്കുന്നത് വീഡിയോയിൽ കാണാം. “പട്ടി ചത്താൽ നിനക്കെന്താടാ “എന്നാണ് കാർഡ്രൈവർ ചോദിക്കുന്നത്. അഖിൽ എന്ന യുവാവാണ് ദൃശ്യങ്ങൾ പകർത്തിയത്. കാര്യം ചോദ്യം ചെയ്യപ്പെട്ടതോടെ ഡ്രൈവർ നായയെ ഉപേക്ഷിച്ചു കടന്നുകളഞ്ഞു.എന്തായാലും പരിക്കേറ്റ നായയെയും പുറകിൽ ഓടിയ നായയെയും കണ്ടെത്തി എന്നാണ് വിവരം. പരിക്കേറ്റ നായക്ക് ചികിത്സ നൽകുകയും ചെയ്തു.

    Read More »
  • NEWS

    കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം:പോത്തീസ് അടപ്പിച്ചു, പോലീസ് കേസും

    ഗുരുതരമായ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനമുണ്ടായതിനെ തുടര്‍ന്ന് തിരുവനന്തപുരം നഗരത്തിലെ വ്യാപാര സ്ഥാപനമായ പോത്തീസ് ജില്ലാ ഭരണകൂടം ഇടപെട്ട് പൂട്ടിച്ചു. പച്ചക്കറികള്‍ക്കും പലവ്യഞ്ജനങ്ങള്‍ക്കും കുറഞ്ഞ വില പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഇന്ന് രാവിലെ മുതല്‍തന്നെ അനിയന്ത്രിതമായ തിരക്കാണ് പോത്തീസില്‍ ഉണ്ടായത്. ഒരുവിധത്തിലുള്ള സാമൂഹിക അകലവും ഇവിടെയുണ്ടായിരുന്നില്ല. സന്ദര്‍ശക രജിസ്റ്ററും കൃത്യമായി സൂക്ഷിച്ചിരുന്നില്ല. പോലീസ് ഇടപെട്ട് തിരക്ക് നിയന്ത്രിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടും ഇത് പാലിക്കാത്തിനെ തുടര്‍ന്നാണ് നടപടി. ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ഇ.എം സഫീര്‍, തിരുവനന്തപുരം തഹസില്‍ദാര്‍ ഹരിശ്ചന്ദ്രന്‍ നായര്‍, നഗരസഭ ഉദ്യോഗസ്ഥര്‍ എന്നിവര്‍ നേരിട്ടെത്തിയാണ് പൂട്ടിച്ചത്. സ്ഥാപനത്തിനെതിരെ പോലീസ് കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

    Read More »
Back to top button
error: