NEWS

പാചക വാതക സിലണ്ടര്‍ പൊട്ടിത്തെറിച്ച് വീട്ടമ്മ മരിച്ചു

കോട്ടയം: പാചക വാതക സിലണ്ടര്‍ പൊട്ടിത്തെറിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.
കുടമാളൂര്‍ ഷെയര്‍വില്ലയില്‍ വിളക്കുമാടത്ത് ജെസി മാത്യു (60) ആണ് മരിച്ചത്.

കഴിഞ്ഞ 7-ാം തിയതിയാണ് സംഭവം. അടുക്കളയില്‍ പാചക വാതകം ചോര്‍ന്നതറിഞ്ഞ് ജെസി എത്തി ലൈറ്റിന്റെ സ്വിച്ചിടുന്നതിനിടെ ഗ്യാസ് സ്റ്റൗ പൊട്ടിത്തെറിക്കുകയായിരുന്നു. ഉടന്‍ ജെസിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും കൊച്ചി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി അവിടെ ചികിത്സയിലായിരുന്നു. തുടര്‍ന്ന് ഇന്നലെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം ഇന്ന് വസതിയില്‍ എത്തിച്ച് 3ന് കോട്ടയം സിഎസ്‌ഐ കത്തീഡ്രല്‍ സെമിത്തേരിയില്‍ സംസ്‌കരിക്കും.

കോഴഞ്ചേരി കുഴിക്കാല സിഎംഎസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ റിട്ട. പ്രിന്‍സിപ്പലും സിഎംഎസ് കോളജ് റിട്ട. വൈസ് പ്രിന്‍സിപ്പല്‍ ഡോ. വൈ. മാത്യുവിന്റെ ഭാര്യയുമാണ് .

കോഴഞ്ചേരി തെക്കേമല തൈക്കൂടത്തില്‍ കുടുംബാംഗമാണ്. മക്കള്‍: രാജി (സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍, വിപ്രോ, കൊച്ചി), റീനി (സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍, അര്‍സീസിയം ഇന്ത്യ, ഹൈദരാബാദ്). മരുമക്കള്‍: ആലുവ മാഞ്ഞൂരാന്‍ വീട്ടില്‍ നെവിന്‍ ചെറിയാന്‍, കോട്ടയം കുന്നപ്പുഴ വീട്ടില്‍ പ്രണോയ് സണ്ണി (സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍, ആമസോണ്‍, യുഎസ്).

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button