NEWS

അർദ്ധരാത്രിയിൽ കോളനിയിൽ എത്തിയ പി വി അൻവർ എംഎൽഎയെ ഒരു സംഘം തടഞ്ഞു

നിലമ്പൂർ മുണ്ടേരി അപ്പൻ കാപ്പ് കോളനിയിൽ അർദ്ധരാത്രി എത്തിയ പി വി അൻവർ എംഎൽഎയെ ഒരു സംഘം തടഞ്ഞു തടഞ്ഞു. രാത്രി 11 മണിയോടെയാണ് സംഭവം.

തുടർന്ന് സ്ഥലത്ത് സംഘടിച്ച എൽഡിഎഫ്- യുഡിഎഫ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി.എം എൽ എയുടെ പരാതിയെ തുടർന്ന് ഒരു യുഡിഎഫ് പ്രവർത്തകനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് പ്രവർത്തകർ പ്രതിഷേധിച്ചു.

തനിക്കു നേരെ നടന്നത് വധശ്രമം ആണെന്ന് പി വി അൻവർ എംഎൽഎ ആരോപിച്ചു. പിന്നിൽ ആര്യാടൻ മുഹമ്മദിന്റെ ഗുണ്ടകൾ ആണെന്നും എംഎൽഎ പറഞ്ഞു.

Back to top button
error: