NEWS

ഫൈസർ കൊവിഡ് വാക്സിൻ അടിയന്തരമായി ഉപയോഗിക്കാൻ അമേരിക്കയുടെ അനുമതി

അടിയന്തര ഉപയോഗത്തിന് ഫൈസറിന്റെ കൊവിഡ് വാക്സിന് അനുമതി നൽകി അമേരിക്ക. ബ്രിട്ടൻ അനുമതിനൽകി ആഴ്ചകൾക്ക് ശേഷമാണ് അമേരിക്ക ഫൈസർ കൊവിഡ് വാക്സിന് അനുമതി നൽകിയിരിക്കുന്നത്.

ഏതാനും ദിവസങ്ങൾക്കകം തന്നെ അമേരിക്ക ഫൈസർ വാക്സിൻ ജനങ്ങൾക്ക് നൽകി തുടങ്ങും. അവസാനഘട്ട പരീക്ഷണത്തിൽ 95 ശതമാനം ഫലപ്രദമായ വാക്സിൻ എന്നാണ് കണ്ടെത്തിയിട്ടുള്ളത്.

ബ്രിട്ടനു പുറമേ കാനഡ,ബഹ്റൈൻ,സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളും ഫൈസർ വാക്സിന് അനുമതി നൽകിയിരുന്നു. ഇന്ത്യയിലും അടിയന്തര ഉപയോഗത്തിന് ഫൈസർ വാക്സിൻ അനുമതി തേടിയിരുന്നു.

Back to top button
error: