NEWS

വളർത്ത് നായയെ കെട്ടിവലിച്ച ആളെ പോലീസ് അറസ്റ്റ് ചെയ്തു

വളർത്ത് നായയെ കെട്ടിവലിച്ച ആളെ പോലീസ് അറസ്റ്റ് ചെയ്തു.ചാലാക്ക സ്വദേശി യൂസുഫ് ആണ് അറസ്റ്റിൽ ആയത്. വീട്ടുകാർക്ക് ഇഷ്ടല്ലാത്തതിനാൽ ഉപേക്ഷിക്കുക ആയിരുന്നു എന്നാണ് യൂസുഫിന്റെ മൊഴി.

‌വളർത്തുനായയെ കഴുത്തിൽ കുരുക്കിട്ട് കാറിൽ കെട്ടിവലിച്ച് ക്രൂരത കാട്ടിയ കാർ ഡ്രൈവറെ തുറന്ന് കാട്ടിയത് പുറകിൽ വന്ന ബൈക്ക് യാത്രികൻ ആണ്. നെടുമ്പാശ്ശേരി അത്താണിക്ക്‌ സമീപമാണ് സംഭവം. പുറകിൽ ഉണ്ടായിരുന്ന ബൈക്ക് യാത്രക്കാരനായ യുവാവ് മൊബൈൽ ഫോണിൽ പകർത്തിയ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഇതിനെത്തുടർന്ന് വ്യാപക പ്രതിഷേധമാണ് ഉയർന്നത്.

Signature-ad

നായ തളർന്നിട്ടും കാർ ഡ്രൈവർ മുന്നോട്ടാണ് വണ്ടി എടുക്കുന്നത്. കാർ തടഞ്ഞ ശേഷം യുവാവ് ഡ്രൈവറോട് സംസാരിക്കുന്നത് വീഡിയോയിൽ കാണാം. “പട്ടി ചത്താൽ നിനക്കെന്താടാ “എന്നാണ് കാർഡ്രൈവർ ചോദിക്കുന്നത്.

അഖിൽ എന്ന യുവാവാണ് ദൃശ്യങ്ങൾ പകർത്തിയത്. കാര്യം ചോദ്യം ചെയ്യപ്പെട്ടതോടെ ഡ്രൈവർ യൂസുഫ് നായയെ ഉപേക്ഷിച്ചു കടന്നുകളഞ്ഞു.എന്തായാലും പരിക്കേറ്റ നായയെയും പുറകിൽ ഓടിയ നായയെയും കണ്ടെത്തി എന്നാണ് വിവരം. പരിക്കേറ്റ നായക്ക് ചികിത്സ നൽകുകയും ചെയ്തു.

Back to top button
error: