NEWS

കർഷക സമരം അക്രമത്തിന് ആയി സാമൂഹികവിരുദ്ധർ ഉപയോഗിക്കുമെന്ന് കേന്ദ്രസർക്കാർ, ഡൽഹി- ജയ്പൂർ ഹൈവേ ഉപരോധിച്ച് കർഷകർ, ജന്മദിനം ആഘോഷിക്കാതെ യുവരാജ് സിംഗ്

കർഷക പ്രക്ഷോഭത്തിന്റെ പതിനേഴാം ദിനമാണിത്. കർഷക സമരത്തിനുള്ളിൽ സാമൂഹികവിരുദ്ധർ നുഴഞ്ഞുകയറി അക്രമം ആയി നടത്തുമെന്ന കേന്ദ്ര സർക്കാരിന്റെ മുന്നറിയിപ്പ് തള്ളിക്കളയുകയാണ് കർഷകർ. ഇടത്- മാവോയിസ്റ്റ് സംഘമാണ് പ്രക്ഷോഭത്തിലേക്ക് നുഴഞ്ഞു കയറിയിരിക്കുന്നത് എന്നാണ് കേന്ദ്ര സർക്കാരിന്റെ അവകാശവാദം.

എന്നാൽ ഈ മുന്നറിയിപ്പിനെ തള്ളിക്കളയുകയാണ് കർഷകർ. കർഷകസമരം ന്യായമായി തീർപ്പാക്കി ഇല്ലെങ്കിൽ രാജ്യമൊട്ടാകെ റെയിൽ ഉപരോധമാണ് കർഷകർ അടുത്ത ഘട്ടമായി കാണുന്നത്. ഇന്ന് ഡൽഹി- ജയ്പൂർ ഹൈവേ കർഷകർ ഉപരോധിച്ചു.

അതേസമയം കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ക്രിക്കറ്റർ യുവരാജ് സിംഗ് തന്റെ ജൻമദിനാഘോഷം വേണ്ടെന്നുവച്ചു. ഇക്കാര്യം യുവരാജ് സിംഗ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.

Back to top button
error: