NEWS

ഇറാനെ ട്രംപ് ആക്രമിക്കുമോ?

പുതിയ യുദ്ധം തുടങ്ങാത്ത അമേരിക്കൻ പ്രസിഡന്റ് ആണ് ഡൊണാൾഡ് ട്രംപ്. നാലു പതിറ്റാണ്ടിനിടെ ഇങ്ങനെയൊരു പ്രസിഡണ്ട് ആദ്യം. 1979- 80 കാലഘട്ടത്തിൽ പ്രസിഡണ്ട് ജിമ്മി കാർട്ടർ രണ്ടാംതവണ മത്സരച്ചപ്പോൾ പരാജയപ്പെട്ടിരുന്നു. ഇതിന് കാരണമായി വിലയിരുത്തിയത് ഇറാനെതിരെ യുദ്ധം തുടങ്ങാത്തത് ആയിരുന്നു.

79-ൽ ഇറാനിൽ ഇസ്ലാമിക വിപ്ലവം വന്നു. അധികാരത്തിൽ നിന്ന് പുറത്തായ മുഹമ്മദ് റിസ ഷായ്ക്ക് ജിമ്മി കാർട്ടർ അമേരിക്കയിൽ അഭയം നൽകി.1979 നവംബർ നാലിന് ഇറാനിലെ യുഎസ് എംബസി ഒരു സംഘം വിദ്യാർഥികൾ ആക്രമിച്ച് 52 അമേരിക്കൻ പൗരന്മാരെ ബന്ധികളാക്കി.

ഈ പ്രതിസന്ധി നീണ്ടുനിന്നത് ഒരു വർഷവും രണ്ടര മാസവും ആണ്, സൈനിക നടപടിക്ക് അമേരിക്ക ശ്രമിച്ചെങ്കിലും അത് പരാജയപ്പെടുക മാത്രമല്ല അമേരിക്കയുടെ 8 സൈനികർ ഹെലികോപ്റ്റർ തകർന്ന് കൊല്ലപ്പെട്ടു.

ബന്ധി മോചനത്തിനായി ഒപ്പിട്ട ഉടമ്പടിയിലെ വ്യവസ്ഥകൾ പ്രധാനം ഇറാൻറെ ആഭ്യന്തരകാര്യങ്ങളിൽ രാഷ്ട്രീയമായും സൈനികമായും അമേരിക്ക ഇടപെടില്ല എന്നതാണ്. പിന്നീട് ഇറാൻ യുദ്ധകാലത്ത് ഇറാഖിനെ പിന്തുണച്ചും ഇസ്രായേലിന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകിയും ഒക്കെ അമേരിക്ക ഇറാന് ഉപദ്രവിച്ചു കൊണ്ടിരുന്നു.

ട്രമ്പ് വന്നതോടെ 2015 ൽ ഒബാമ മുൻകൈയെടുത്ത് ഇറാനുമായി ഉണ്ടാക്കിയ ആണവ കരാറിൽ നിന്ന് അമേരിക്ക പിന്മാറി. പിന്നാലെ ഇറാന്റെ ഏറ്റവും പ്രിയപ്പെട്ട ഉദ്യോഗസ്ഥരായ ഖുദ്സ്‌ സേനയുടെ തലവൻ ജനറൽ ഖാസിം സുലൈമാനിയെ അമേരിക്ക ഈ വർഷം ജനുവരിയിൽ ഇല്ലാതാക്കി.ആണവ ശാസ്ത്രജ്ഞൻ മുഹ്സിൻ ഫക്രിസദാ ഈയടുത്താണ് കൊല്ലപ്പെട്ടത്. എന്നാൽ ഇറാൻ സംയമനം പാലിക്കുക ആണ് ഉണ്ടായത്.

പുതിയ പ്രസിഡണ്ട് ജോ ബൈഡൻ ട്രംപിന്റെ വഴിക്ക് ആവില്ല എന്നത് മറ്റാരെക്കാളും കൂടുതൽ ട്രംപിന് അറിയാം. അതുകൊണ്ടുതന്നെ ഇറാനുമായി അമേരിക്ക ഒരു യുദ്ധംതുടങ്ങി വയ്ക്കുമോ എന്നുള്ളതാണ് ഇപ്പോൾ ഏവരും ഉറ്റുനോക്കുന്നത്.

Back to top button
error: