ഭാര്യയുടെയും മകന്റെയും കല്ലറയ്ക്കരികിൽ സ്വന്തം ചിത ഒരുക്കിയ ആൾ മരിച്ചു

കൊല്ലം കുന്നിക്കോട് ഭാര്യയുടെയും മകന്റെയും കല്ലറയ്ക്ക് സമീപം സ്വന്തം ചിതയൊരുക്കിയ ആൾ മരിച്ചു. അരുവിത്തറ ശ്രീശൈലത്തിൽ 72 കാരനായ രാഘവൻനായർ ആണ് പൊള്ളലേറ്റ് മരിച്ചത്. ഇയാൾ എയർഫോഴ്‌സ് ഉദ്യോഗസ്ഥനായിരുന്നു.

കഴിഞ്ഞ ദിവസമാണ് അർദ്ധരാത്രി ഭാര്യയുടെയും മകന്റെയും കല്ലറയ്ക്ക് സമീപം ചീത കുട്ടി മണ്ണെണ്ണ ഒഴിച്ച് രാഘവൻനായർ സ്വയം തീകൊളുത്തിയത്.നിലവിളി കേട്ടെത്തിയ അയൽവാസികളും ബന്ധുക്കളും ചേർന്ന് ഇയാളെ ആശുപത്രിയിലാക്കി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സ തുടരുന്നതിനിടെ മരിച്ചു.

പത്തുവർഷം മുമ്പാണ് ഭാര്യ സുധയും ഏകമകൻ ഹരിയും രോഗബാധിതനായി മരിച്ചത്. തനിച്ചായിരുന്നു രാഘവൻനായർ താമസം. തലവേദനയെ തുടർന്ന് പരിശോധന നടത്തിയപ്പോൾ ബ്രെയിൻ ട്യൂമർ കണ്ടെത്തിയിരുന്നു. ഒറ്റപ്പെടലും രോഗാവസ്ഥയും ആണ് ആത്മഹത്യക്ക്‌ കാരണമെന്നാണ് പൊലീസ് പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *