Month: December 2020
-
NEWS
പിഡബ്ല്യുഡി അഴിമതി വാർത്ത: ഐസക് സുധാകരന് വെച്ച പണിയോ? അഴിമതിക്കാർക്കെതിരെ നടപടിയെടുക്കാനുള്ള ഫയലിൽ പൊതുമരാമത്ത് മന്ത്രി ഒപ്പിട്ടിട്ടും ധനവകുപ്പിൽ നിന്ന് വാർത്ത ചോർന്നു
പിഡബ്ല്യുഡി റോഡ് പണികളിൽ ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക ക്രമക്കേട് നടന്നെന്ന വാർത്ത പുറത്ത് വന്നത് ആലപ്പുഴയിലെ സിപിഐഎമ്മിലെ ഗ്രൂപ്പ് വഴക്കിന്റെ ഭാഗമെന്ന് സൂചന.ജില്ലയിൽ വർഷങ്ങളായി പൊതുമരാമത്ത് മന്ത്രി ജി സുധാകരനും ധനമന്ത്രി തോമസ് ഐസക്കും രണ്ട് ഗ്രൂപ്പുകൾ നയിക്കുകയാണ്. കെഎസ്എഫ്ഇ വിവാദത്തിൽ ധനമന്ത്രിയെ തള്ളി ജി സുധാകരൻ രംഗത്തുവന്നിരുന്നു. വിഎസ്- പിണറായി ഗ്രൂപ്പ് പോരിൽ ഐസക്കും ജി സുധാകരൻ രണ്ടു തട്ടിൽ ആയിരുന്നു. ജി സുധാകരൻ പിണറായിക്കൊപ്പം അടിയുറച്ചു നിന്നപ്പോൾ വിഎസിന്റെ പിന്തുണയോടെ ജില്ലയിൽ ഗ്രൂപ്പ് സംവിധാനം ശക്തമാക്കാൻ ആയിരുന്നു ഐസക്കിന്റെ നീക്കം. പിന്നീട് വിഎസിന്റെ ശക്തി പാർട്ടിയിൽ ക്ഷയിക്കുകയും പിണറായി പാർട്ടി പിടിച്ചെടുക്കുകയും ചെയ്ത ഘട്ടത്തിൽ ഐസക് കൂറുമാറി പിണറായി പക്ഷത്തെത്തി. എങ്കിലും ആലപ്പുഴയിലെ ഗ്രൂപ്പ് സമവാക്യങ്ങളിൽ മാറ്റം വന്നില്ല. കെഎസ്എഫ്ഇ വിവാദത്തിന്റെ പശ്ചാത്തലത്തിൽ പിണറായിയുമായി തുറന്ന പോരിന് തയ്യാറായ ഐസക് പിന്നീട് പാർട്ടി ആവശ്യപ്രകാരം വഴങ്ങിയെങ്കിലും സമവായത്തിന് തയ്യാറായിട്ടില്ല. ജില്ലയിലെ തദ്ദേശഭരണ തെരഞ്ഞെടുപ്പ് ചുമതല പാർട്ടി ഏൽപ്പിച്ചിരിക്കുന്നത് ജി…
Read More » -
NEWS
കോവിഡ് പ്രതിസന്ധി ഘട്ടത്തില്‍ ഇന്ത്യയില്‍ വിദേശ നിക്ഷേപം വര്‍ധിച്ചു
കോവിഡ് പ്രതിസന്ധി ഘട്ടത്തില്‍ ഇന്ത്യയില്‍ വിദേശ നിക്ഷേപം വര്‍ധിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയ്ക്ക് മേല്‍ ലോകത്തിനുളള വിശ്വാസമാണ് ഇവിടെ കാണാന്‍ സാധിച്ചതെന്നും മോദി അഭിപ്രായപ്പെട്ടു. കഴിഞ്ഞ ആറുവര്‍ഷമായി ഇന്ത്യയേക്കുറിച്ച് ലോകത്തിനുണ്ടായിരുന്ന വിശ്വാസം കഴിഞ്ഞ കുറച്ചുമാസങ്ങളില്‍ കുറേക്കൂടി ശക്തിപ്പെട്ടു. വിദേശ നിക്ഷേപകര്‍ ഇന്ത്യയില്‍ റെക്കോഡ് നിക്ഷേപമാണ് നടത്തിയത്. അത് തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ആത്മനിര്‍ഭര്‍ അഭിയാന്‍ എല്ലാ മേഖലകളിലും കാര്യക്ഷമത അഭിവൃദ്ധിപ്പെടുത്തുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. എഫ്.ഐ.സി.സി.ഐ.യുടെ 93-ാം വാര്‍ഷിക സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2020- ല്‍ ഒരുപാട് മാറ്റങ്ങളുണ്ടായി. 2020 എല്ലാവരേയും അമ്പരപ്പിച്ചു. രാജ്യവും ലോകംതന്നെയും നിരവധി ഉയര്‍ച്ച താഴ്ചകള്‍ കണ്ടു. കുറച്ച് കാലങ്ങള്‍ക്ക് ശേഷം കൊറോണക്കാലത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ നമുക്കത് വിശ്വസിക്കാനായെന്ന് വരില്ല. കാര്യങ്ങള്‍ വഷളായതിനേക്കാള്‍ വേഗത്തില്‍ മെച്ചപ്പെട്ടുവരുന്നുണ്ട് എന്നത് ആശ്വാസകരമാണ്. മഹാമാരി ആരംഭിച്ചപ്പോള്‍ നമ്മുടെ സമ്പദ്ഘടന എങ്ങനെ മെച്ചപ്പെടുമെന്നുമുള്ളതായിരുന്നു പ്രശ്‌നം. എന്നാല്‍ ഡിസംബറോടെ സാഹചര്യങ്ങള്‍ മാറി. നിലവിലെ സാമ്പത്തിക സൂചികകള്‍ പ്രോത്സാഹനജനകമാണ്. പ്രതിസന്ധിഘട്ടത്തില്‍ രാജ്യം പഠിച്ച കാര്യങ്ങള്‍ ഭാവിയേക്കുറിച്ചുളള തീരുമാനങ്ങളെ കുറേക്കൂടി…
Read More » -
NEWS
നടി ആര്യ ബാനര്‍ജി മരിച്ചനിലയില്‍
കൊല്‍ക്കത്ത: ബംഗാളി നടി ആര്യ ബാനര്‍ജി മരിച്ചനിലയില്‍. 33 വയസ്സായിരുന്നു. ദക്ഷിണ കൊല്‍ക്കത്തയിലെ അപ്പാര്‍ട്ട്‌മെന്റില്‍ വെള്ളിയാഴ്ചയാണ് നടിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. കട്ടിലിനു സമീപം രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു മൃതദേഹം. രാവിലെ അപ്പാര്‍ട്ട്‌മെന്റിലെത്തിയ ജോലിക്കാരി കോളിങ് ബെല്ല് അടിച്ചിട്ടും ഫോണില്‍ വിളിച്ചിട്ടും പ്രതികരിക്കാത്തതിനെ തുടര്‍ന്ന് സമീപവാസികളെ വിവരം അറിയിക്കുകയായിരുന്നു. ഇവര്‍ പൊലീസിനെ വിളിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ബോളിവുഡ് ചിത്രങ്ങളില്‍ ഉള്‍പ്പെടെ അഭിനയിച്ച് ശ്രദ്ധ നേടിയ ബംഗാളി നടി ഏറെ വര്‍ഷമായി ഒറ്റയ്ക്കാണ് ആര്യ താമസിച്ചിരുന്നത്. സമൂഹമാധ്യമങ്ങളില്‍ സജീവമായിരുന്ന ആര്യയുടെ മരണത്തിന്റെ ഞെട്ടലിലാണ് ആരാധകര്‍. 2011ല്‍ പുറത്തിറങ്ങിയ ഹിന്ദി ചിത്രമായ ‘ദ് ഡേര്‍ട്ടി പിക്ച്ചറില്‍’ വിദ്യാ ബാലനോടൊപ്പം അഭിനയിച്ചാണ് ആര്യ ശ്രദ്ധ നേടിയത്.
Read More » -
NEWS
സീറ്റ് വിഭജനത്തില്‍ കടുത്ത അവഗണന: മാണി സി കാപ്പന്‍
പാലാ: സീറ്റ് വിഭജനത്തില്‍ എല്‍ഡിഎഫില്‍നിന്ന് നീതി ലഭിച്ചില്ലെന്ന് എന്‍സിപി നേതാവും എംഎല്‍എയുമായ മാണി സി കാപ്പന്‍. പാലാ മുന്‍സിപ്പാലിറ്റി സീറ്റ് വിഭജനത്തില്‍ എല്‍ഡിഎഫ് തഴഞ്ഞു. സീറ്റ് വിഭജനത്തില്‍ എന്‍സിപിക്ക് വേണ്ട പരിഗണന കിട്ടിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിലുള്ള പ്രതിഷേധം എല്‍ഡിഎഫില്‍ അറിയിക്കും. തിരഞ്ഞെടുപ്പിന് മുന്‍പ് പ്രതിഷേധം എവിടെയും അറിയിച്ചിട്ടില്ല. ഇനി തുറന്നു പറയുന്നതില്‍ തെറ്റില്ലെന്നും മാണി സി കാപ്പന്‍ വ്യക്തമാക്കി. ജോസ് കെ.മാണിയുടെ ഇടതുപക്ഷത്തേക്കുള്ള വരവോടെ തന്നെ കടുത്ത എതിര്‍പ്പിലായിരുന്നു എന്‍.സി.പി നേതൃത്വം. കോട്ടയം ജില്ലയില്‍ മാത്രം 26 ഇടത്ത് മത്സരിച്ചിരുന്ന എന്‍.സി.പിക്ക് ഇത്തവണ ലഭിച്ചത് കേവലം ഏഴ് സീറ്റ് മാത്രമായിരുന്നു. ഇത്തരം അവഗണനകളാണ് ഇപ്പോള്‍ പൊട്ടിത്തെറിയിലേക്ക് വഴിവെച്ചത്.
Read More » -
NEWS
ശിവശങ്കറിന് കുരുക്കിടാന്‍ ഇ.ഡി; ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കും
കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെതിരെ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഒക്‌ടോബര്‍ 28ന് അറസ്‌റ്റിലായ ശിവശങ്കറിന് 60 ദിവസം കഴിഞ്ഞാല്‍ സ്വാഭാവിക ജാമ്യം ലഭിക്കും. ഇത് തടയാനായി ഡിസംബര്‍ 24 മുന്‍പ് ഒരു അനുബന്ധ കുറ്റപത്രം കൂടി നല്‍കാനാണ് ഇ.ഡിയുടെ ശ്രമം. എം.ശിവശങ്കറിനെതിരെ കളളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ സ്വപ്‌നയെയും സരിത്തിനെയും ചോദ്യം ചെയ്‌താല്‍ ലഭിക്കുമെന്നാണ് ഇ.ഡിയുടെ അനുമാനം. ഇതിനായി ഇവരെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഇ.ഡി അപേക്ഷ നല്‍കിയിരുന്നു. മൂന്ന് ദിവസത്തേക്ക് ഇവരെ വിട്ടുകിട്ടണമെന്നാണ് അപേക്ഷയിലുളളത്. തിങ്കളാഴ്‌ചയാണ് കോടതി ഈ അപേക്ഷ പരിഗണിക്കുക. ഇങ്ങനെ ചോദ്യം ചെയ്യുമ്ബോള്‍ ശിവശങ്കറിനെതിരെ ലഭിക്കുന്ന വിവരങ്ങള്‍ ചേര്‍ത്താകും ശിവശങ്കറിനെതിരെ കുറ്റപത്രം തയ്യാറാക്കുക. ഇ.ഡി മുന്‍പ് സ്വപ്‌നയ്‌ക്കും സരിത്തിനുമെതിരായ ആദ്യഘട്ട കുറ്റപത്രം കോടതിയില്‍ നല്‍കിയിരുന്നു. ഇതിനുപുറമെയാണ് ശിവശങ്കറിനെതിരായ കുറ്റപത്രം സമര്‍പ്പിക്കുക.
Read More » -
NEWS
വോട്ടെണ്ണൽ 16 ന് രാവിലെ 8 മുതൽ ആരംഭിക്കും; ഫലം വൈകില്ലെന്ന് കമ്മീഷന്റെ ഉറപ്പ്
തിരുവനന്തപുരം: മൂന്ന് ഘട്ടങ്ങളായി നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ 16ന് രാവിലെ എട്ടിന് ആരംഭിക്കും. ഫലം വൈകാതിരിക്കാൻ കൃത്യതയാർന്ന സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ വി.ഭാസ്കരൻ അറിയിച്ചു. സംസ്ഥാനത്താകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങളാണുള്ളത്. ഓരോ കേന്ദ്രങ്ങളിലെയും വോട്ടെണ്ണൽ പുരോഗതി കമ്മീഷന്റെ ‘ട്രെൻഡ്’ സോഫ്റ്റ് വെയറിൽ തത്സമയം അപ്‌ലോഡ് ചെയ്യും.തിരുവനന്തപുരത്ത് 16 വോട്ടെണ്ണൽ കേന്ദ്രങ്ങളുണ്ട്. ആദ്യം എണ്ണുക തപാൽ വോട്ടുകളായിരിക്കും. പിന്നീട് മറ്റ് വോട്ടുകൾ എണ്ണിത്തുടങ്ങും. എട്ട് ബൂത്തുകൾക്ക് ഒരു ടേബിളെന്ന നിലയിലാണ് വോട്ടെണ്ണുക.ആദ്യം ഒന്നാം വാർഡ് പിന്നീട് രണ്ട് എന്നക്രമത്തിൽ പെട്ടികൾ പുറത്തെടക്കും.ഒരു വാർഡിൽ ഒന്നിലധികം ബൂത്തുകളുണ്ടെങ്കിൽ അതെല്ലാം ഒരു ടേബിളിൽ തന്നെ ഒരുക്കും. ത്രിതല പഞ്ചായത്തുകളിലെ വോട്ടെണ്ണൽ ബ്ളോക്ക് തലത്തിലും മുനിസിപ്പാലിറ്റി,കോർപ്പറേഷനുകൾ എന്നിവിടങ്ങളിലേത് അതത് സ്ഥാപനങ്ങളിലെ കേന്ദ്രത്തിലുമായിരിക്കും നടക്കുക.ബ്ലോക്ക് പഞ്ചായത്ത് വരണാധികാരിക്ക് ഒരു ഹാളും ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്തുകൾക്ക് പ്രത്യേക കൗണ്ടിംഗ് ഹാളുകളും സജ്ജീകരിക്കും.വോട്ടെണ്ണൽ വിവരങ്ങൾ ട്രെൻഡ് സോഫ്റ്റ് വെയറിലൂടെ അപ്പപ്പോൾ അപ്ലോഡ് ചെയ്യും. ഇതിനായി…
Read More » -
LIFE
ഫിലിം കംപാനിയന്‍ അവാര്‍ഡ് “തുറമുഖം ” പോസ്റ്ററിനും….
ഫിലിം കംപാനിയന്‍ തിരഞ്ഞെടുത്ത 2020 ലെ ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച പത്ത് സിനിമാ പോസ്റ്ററുകളില്‍ അഞ്ചാം സ്ഥാനം തുറമുഖത്തിന്റേതാണ്. പോസ്റ്ററിലെ അതിശയകരമായ ഗ്രാഫിക്സ് നോവല്‍ ശെെലി ചിത്രീകരണവും വിശാലമായ ക്യാന്‍വാസും പോസ്റ്ററിന് ഇതിഹാസ സമാനമായ അളവുകോല്‍ നല്കി എന്നാണ് ഫിലിംകംപാനിയന്‍ അഭിപ്രായപ്പെട്ടത്. തുറമുഖത്തിന്റേതായി പുറത്തു വന്ന എല്ലാ പോസ്റ്ററുകളിലും ആ ഐതിഹാസിക സമര പ്രക്ഷുബ്ധ ചരിത്രത്തിന്റെ തീവ്രത പ്രകടമായിരുന്നു…ആ കാലഘട്ടത്തിന്റെ കെെയ്യൊപ്പ് പതിഞ്ഞ,അന്നത്തെ പോരാട്ട വീര്യത്തിന്റെ ഗന്ധം വമിക്കുന്ന പോസ്റ്റര്‍ വര്‍ക്കുകള്‍. പടത്തിന്റെ ഗുണമേന്മ പോസ്റ്ററില്‍ നിന്നു തന്നെ തിരിച്ചറിയാന്‍ സാധിക്കും വിധത്തിലാണ് പ്രശസ്ത പോസ്റ്റര്‍ ഡിസെെനേഴ്സായ ഓള്‍ഡ് മോങ്കസ് തുറമുഖത്തിന്റെ പോസ്റ്റര്‍ ഒരുക്കിട്ടുള്ളത്. നിവിന്‍ പോളിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രമാണ് “തുറമുഖം” ജോജു ജോര്‍ജ്ജ്,ഇന്ദ്രജിത്ത്,മണികണ്ഠന്‍ ആചാരി,നിമിഷ സജയന്‍,പൂര്‍ണ്ണിമ ഇന്ദ്രജിത്ത് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തെക്കേപ്പാട്ട് ഫിലിംസിന്റെ ബാനറില്‍ സുകുമാര്‍ തെക്കേപ്പാട്ട് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഗോപന്‍ ചിദംബരം എഴുതുന്നു.
Read More » -
LIFE
‘എരിഡ’ പുതിയ പോസ്റ്റര്‍ വീണ്ടും…
വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന ‘എരിഡ’ എന്ന ത്രില്ലര്‍ ചിത്രത്തിന്റെ നാലാമത്തെ പോസ്റ്റര്‍ പുറത്തിറങ്ങി. യവന മിത്തോളജിയുടെ പശ്ചാത്തലത്തില്‍ സമകാലിക സംഭവങ്ങളെ പ്രതിപാദിക്കുന്ന ഈ ത്രില്ലര്‍ ചിത്രത്തില്‍ നാസ്സര്‍, സംയുക്ത മേനോന്‍, കിഷോര്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഹരീഷ് പേരടി, ഹരീഷ് രാജ് എന്നി പ്രമുഖ താരങ്ങള്‍ അഭിനയിക്കുന്നു. ട്രെന്റ്‌സ് ആഡ്ഫിലിം മേക്കേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ സഹകരണത്തോടെ അരോമ സിനിമാസ്, ഗുഡ് കമ്പനി എന്നിവയുടെ ബാനറില്‍ അജി മേടയില്‍, അരോമ ബാബു എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന സിനിമയുടെ ഛായാഗ്രഹണം എസ്.ലോകനാഥന്‍ നിര്‍വ്വഹിക്കുന്നു. പ്രശസ്ത നിര്‍മ്മാതാവ് അരോമ മണിയുടെ മകന്‍ അരോമ ബാബു നിര്‍മ്മിക്കുന്ന ആദ്യ ചിത്രമാണ് ‘എരിഡ’. വൈ. വി. രാജേഷ് കഥ, തിരക്കഥ, സംഭാഷണമെഴുതുന്നു.
Read More » -
NEWS
അതിഥി താരങ്ങൾക്ക് മടികാണിക്കാത്ത മലയാളം സിനിമ, മമ്മൂട്ടി മുതൽ പാർവതി വരെ
അതിഥി താരങ്ങൾക്ക് എപ്പോഴും കൈ കൊടുത്തിട്ടേ ഉള്ളു മലയാള സിനിമ. ചില ഘട്ടങ്ങളിൽ സിനിമയെ ആകെ മാറ്റിമറിക്കും അതിഥി താരങ്ങളുടെ കടന്നുവരവ്.മലയാളത്തിലെ വിജയം കൈവരിച്ച ചില അതിഥി താര സിനിമകൾ. “സന്മനസ്സുള്ളവർക്ക് സമാധാനം” എന്ന സിനിമയിലെ തിലകന്റെ വേഷം അതിലൊന്നാണ്. തിലകന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രം കൂടിയാണ് ഈ ചിത്രത്തിലേത്. സത്യൻ അന്തിക്കാട്- ശ്രീനിവാസൻ ചിത്രം. വാടകക്കാരെ ഒഴിപ്പിക്കാൻ പാടുപെടുന്ന വീട്ടുടമസ്ഥൻ ആയി മോഹൻലാൽ.പണിക്കർ വീട്ടിൽ നിന്ന് ഇറക്കി വിടാൻ നോക്കുമ്പോൾ വീട്ടിലുണ്ടായിരുന്നവർക്ക് ബോംബെ അധോലോകത്തിൽ നിന്നുള്ള അമ്മാവനെ വിളിക്കുകയെ നിവർത്തി ഉണ്ടായിരുന്നുള്ളൂ. “സമ്മർ ഇൻ ബത്ലഹേം”-ലെ മോഹൻലാൽ. ആ സിനിമയുടെ അതുവരെയുള്ള ട്രാക്കിനെ മൊത്തം മാറ്റിമറിച്ച വേഷം. സിബി മലയിൽ ചിത്രത്തിലെ നിരഞ്ജൻ എന്ന കഥാപാത്രം മോഹൻലാലിൽ ഭദ്രം. മോഹൻലാലും മഞ്ജുവും സുരേഷ് ഗോപിയും ഒന്നിക്കുന്ന 10 മിനിറ്റ് ദൈർഘ്യമുള്ള ക്ലൈമാക്സ് ഏവരുടെയും കണ്ണ് നനയിപ്പിക്കുന്നു. “നരസിംഹ”ത്തിലെ മമ്മൂട്ടിയുടെ കഥാപാത്രം കിടുക്കൻ ആണ്. അഡ്വക്കറ്റ് നന്ദഗോപാൽ മാരാർ ആയി…
Read More » -
NEWS
പിഡബ്ലുഡിയില്‍ വന്‍ അഴിമതിയെന്ന് റിപ്പോര്‍ട്ട്
പിഡബ്ലുഡിയില്‍ വന്‍ അഴിമതിയെന്ന് റിപ്പോര്‍ട്ട്. ധനകാര്യ പരിശോധനാ വിഭാഗത്തിന്റേതാണ് റിപ്പോര്‍ട്ട്. എന്നാല്‍ ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടന്നിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിവേണമെന്നും ധനകാര്യ പരിശോധനാ വിഭാഗം നല്‍കിയ റിപ്പോര്‍ട്ടിലെ ശുപാര്‍ശ അട്ടിമറിക്കാനും നീക്കങ്ങള്‍ നടക്കുന്നതായാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരം. കൊല്ലം ജില്ലയിലെ അഞ്ചാലുംമൂട്കുരീപ്പുഴ, നീരാവില്‍ റോഡുകളുടെ പേരില്‍ അഴിമതി നടത്തിയതിലൂടെ സര്‍ക്കാരിനു 21.44 ലക്ഷംരൂപയുടെ നഷ്ടം സംഭവിച്ചതായാണ് ധനകാര്യപരിശോധനാ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. മുദ്രപത്രങ്ങളിലെ തീയതി തിരുത്തിയും വ്യാജരേഖകള്‍ സൃഷ്ടിച്ചുമാണ് റോഡ് നിര്‍മാണ കരാറുകള്‍ നല്‍കിയിരുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കരാർ വ്യാജമായി സൃഷ്ടിച്ച് ചെയ്യാത്ത പ്രവൃത്തിക്ക് അനർഹമായി കരാറുകാരനു തുക നൽകി. ബില്ല് സെക്‌ഷനിൽ ലഭിക്കുമ്പോൾ കരാർ ഉണ്ടാക്കിയിരുന്നില്ല. കരാറിനു മുൻകൈ എടുത്ത എൻജിനീയർ സ്ഥലം മാറി പോയശേഷം പഴയ ഓഫിസിലെത്തി വ്യാജ കരാർ സൃഷ്ടിച്ചതായും റിപ്പോർട്ടിൽ പറയുന്നു. എന്നാല്‍ ഇത്തരം നടപടികള്‍ നടത്തി സര്‍ക്കാരിന് നഷ്ടമുണ്ടാക്കിയ എക്സി. എൻജിനീയർ ജി. ഉണ്ണികൃഷ്ണൻ, എക്സി.എൻജിനീയർ ഡി. സാജൻ, എ.ഇ.ഇ. വി.ആർ. ശോഭ,…
Read More »