പുതുപ്പളളിയില്‍ എല്‍ഡിഎഫിന്‌ ലീഡ്

ദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ആദ്യഫല സൂചനകള്‍ പുറത്ത് വരുമ്പോള്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പുതുപ്പളളിയില്‍ എല്‍ഡിഎഫ് ലീഡ് ചെയ്യുകയാണ്.

ആലപ്പുഴ ജില്ലയില്‍ എല്‍ഡിഎഫ് മുന്നിലാണ്. യുഡിഎഫ് വെല്‍ഫയര്‍ മുന്നേറ്റമുളള മുക്കത്ത് യുഡിഎഫ് മുന്നില്‍.

കോട്ടയം ജില്ലാ പഞ്ചായത്തില്‍ ലീഡ് എല്‍ഡിഎഫിന്. കുറവിലങ്ങാട്, പുതുപ്പളളി, കിടങ്ങൂര്‍ എന്നിവിടങ്ങളിലെല്ലാം എല്‍ഡിഎഫ് ലീഡ് ചെയ്യുന്നു. പാമ്പാടിയില്‍ യുഡിഎഫ് ലീഡ് ചെയ്യുന്നത്. മന്ത്രി കെ.ടി ജലീലിന്റെ വാര്‍ഡില്‍ എല്‍ഡിഎഫിന് തോല്‍വി.

കരുവിശ്ശേരിയില്‍ മുന്‍ മേയര്‍ എം ഭാസ്‌കരന്റെ മകന്‍ വരുണ്‍ ഭാസ്‌കര്‍ വിജയിച്ചു.
മുനിസിപ്പാലിറ്റികളില്‍ യുഡിഎഫിനാണ് മുന്നേറ്റം. പാലക്കാട് ബിജെപി ലീഡ് ചെയ്യുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *