Month: December 2020
-
NEWS
കണ്ണൂര്‍ കോര്‍പ്പറേഷനില്‍ അക്കൗണ്ട് തുറന്ന് ബിജെപി
ചരിത്രത്തില്‍ ആദ്യമായി കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ബിജെപി അക്കൗണ്ട് തുറന്നു. വടക്കന്‍ കേരളത്തില്‍ ആദ്യ ഫല സൂചനകള്‍ പുറത്തുവരുമ്പോള്‍ എന്‍ഡിഎ വലിയ മുന്നേറ്റമാണ് കാഴ്ച്ചവയ്ക്കുന്നത്. താനൂരില്‍ രണ്ടിടത്തും മലപ്പുറം കോട്ടയ്ക്കലിലും ബിജെപിക്ക് ജയം. തളിപ്പറമ്പ് മുനിസിപ്പാലിറ്റിയില്‍ മൂന്ന് സീറ്റുകള്‍ നേടി ബിജെപി ചരിത്രം സൃഷ്ടിച്ചു. കോടതി മൊട്ട , പാല്‍ക്കുളങ്ങര , തൃച്ചംബരം എന്നീ വാര്‍ഡുകളിലാണ് ബിജെപി വിജയിച്ചത്. കഴിഞ്ഞ പ്രാവശ്യം ബിജെപിക്ക് ഒരു സീറ്റ് മാത്രമാണ് ലഭിച്ചത്.
Read More » -
NEWS
കാസര്‍കോട് നഗരസഭയിലെ ഒമ്പതുവാര്‍ഡുകളില്‍ യു.ഡി.എഫിന് ജയം; ഫോര്‍ട്ട് റോഡിലും ഹൊന്നമൂലയിലും ലീഗ് വിമതര്‍ക്ക് വിജയം
കാസര്‍കോട്: കാസര്‍കോട് നഗരസഭയിലെ 12 വാര്‍ഡുകളിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ഒമ്പതുവാര്‍ഡുകളില്‍ യു.ഡി.എഫിന് ജയം. ഫോര്‍ട്ട് റോഡ്, ഹൊന്നമൂല വാര്‍ഡുകളില്‍ ലീഗ് വിമതര്‍ വിജയിച്ചു. ഒരുവാര്‍ഡ് ബി.ജെ.പി കരസ്ഥമാക്കി. ചേരങ്കൈ വെസ്റ്റില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി മുസ്താഖ് ചേരങ്കൈയും തെരുവത്ത് വാര്‍ഡില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ആഫില ബഷീറും പള്ളിക്കാല്‍ വാര്‍ഡില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി സഫിയ മൊയ്തീനും ഖാസിലൈനില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. വി.എം മുനീറും തളങ്കര ബാങ്കോട്ട് യു.ഡി.എഫ് സ്ഥാനാര്‍ഥി ഇഖ്ബാല്‍ ബാങ്കോടും ചേരങ്കൈ ഈസ്റ്റില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി അബ്ബാസ് ബീഗവും അടുക്കത്ത് ബയലില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ഷാഹിനഫിറോസും വിജയിച്ചു. 27ാം വാര്‍ഡില്‍ സിദ്ദിഖ് ചക്കരയും വിജയിച്ചു. കനത്ത മത്സരം നടന്ന ഫിഷ്മാര്‍ക്കറ്റില്‍ ലീഗ് റിബല്‍ ഹസീന നൗഷാദും ഹൊണ്ണമൂലയില്‍ ലീഗ് റിബല്‍ ഷക്കീന മൊയ്തീനുമാണ് വിജയിച്ചത്. താളിപ്പടുപ്പ് വാര്‍ഡില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അശ്വിനി വിജയിച്ചു
Read More » -
NEWS
പെരിയയില്‍ യുഡിഎഫിന് വിജയം
പെരിയ ഇരട്ടക്കൊലപാതകം നടന്ന കല്യോട്ട് വാര്‍ഡ് എല്‍ഡിഎഫില്‍ നിന്ന് പിടിച്ചെടുത്ത് യുഡിഎഫ്. കല്യോട്ട് വന്‍ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് വിജയിച്ചിരിക്കുന്നത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി സി എം ഷാസിയയാണ് അഞ്ഞൂറിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചത്. ഈ വാര്‍ഡില്‍ സിപിഎമ്മിന് സ്വന്തം സ്ഥാനാര്‍ത്ഥിയില്ല. ഒരു കാലത്ത് കോണ്‍ഗ്രസ് ശക്തികേന്ദ്രമായിരുന്ന പുല്ലൂര്‍ പെരിയ സമീപകാലത്താണ് ഇടത്തോട്ടേക്ക് ചാഞ്ഞത്. ശരത്തിന്റെയും കൃപേഷിന്റെയും വീടുള്ള കല്യോട് വാര്‍ഡിലടക്കം പഞ്ചായത്തൊന്നാകെ പ്രചാരണവിഷയം ഇരട്ടക്കൊലപാതകമായിരുന്നു.
Read More » -
NEWS
റാന്നി-അങ്ങാടി ഒന്നാം വാര്‍ഡില്‍ എല്‍ഡിഎഫ് വിജയിച്ചു
തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ റാന്നി-അങ്ങാടി ഒന്നാം വാര്‍ഡില്‍ ഷൈനി മാത്യൂസ് എല്‍ഡിഎഫ് വിജയിച്ചു. 73 വോട്ട് ഭൂരിപക്ഷത്തിനാണ് വീജയിച്ചത്. റാന്നി ഗ്രാമ പഞ്ചായത്ത് വാര്‍ഡ് 2ല്‍ സന്ധ്യ ദേവി (എല്‍ഡിഎഫ് ) വിജയിച്ചു. നാറാണമൂഴി ഗ്രാമ പഞ്ചായത് വാര്‍ഡ് 1 സാംജി ഇടമുറി (യുഡിഎഫ് ) വിജയിച്ചു. റാന്നി ഗ്രാമ പഞ്ചായത് വാര്‍ഡ് 4 മന്ദിരം രവീന്ദ്രന്‍ (എന്‍ ഡി എ ) വിജയിച്ചു. വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 1 രാജി വിജയകുമാര്‍ (എന്‍ ഡി എ ) വിജയിച്ചു.
Read More » -
Lead News
ഒമാനില്‍ ഫൈസര്‍ വാക്‌സീന്‍ ഇറക്കുമതി ചെയ്യാന്‍ അനുമതി
കോവിഡ് പ്രതിരോധത്തിനായി വാക്‌സിന്‍ നിര്‍മ്മാണത്തിലും പരീക്ഷണഘട്ടത്തിലുമാണ് രാജ്യങ്ങള്‍. ഇപ്പോഴിതാ ഒമാനില്‍ ഫൈസര്‍ വാക്‌സീന്‍ ഇറക്കുമതി ചെയ്യാന്‍ അനുമതി നല്‍കി ആരോഗ്യമന്ത്രാലയം. അടിയന്തര ആവശ്യങ്ങളില്‍ മാത്രമായിരിക്കും ആദ്യ ഘട്ടമായി വാക്‌സീന്‍ നല്‍കുന്നത്. 16 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വാക്‌സീന്‍ ലഭ്യമാകുക. വാക്‌സീന്റെ കാര്യക്ഷമതയും സുരക്ഷയും സംബന്ധിച്ച പഠന റിപ്പോര്‍ട്ടുകള്‍ ഒമാന്‍ ആരോഗ്യ മന്ത്രാലയം അവലോകനം ചെയ്ത ശേഷമാണ് അനുമതി നല്‍കിയിട്ടുള്ളതെന്ന് ഒമാന്‍ ഗവണ്‍മെന്റ് കമ്യൂണിക്കേഷന്‍ സെന്റര്‍ അറിയിച്ചു. മൂന്നാഴ്ചയുടെ ഇടവേളയില്‍ രണ്ടു ഡോസുകളാകും നല്‍കുക. രണ്ടാമത്തെ ഡോസ് നല്‍കി രണ്ടു മാസത്തിനു ശേഷം വാക്‌സീന്റെ കാര്യക്ഷമത വിലയിരുത്തും.
Read More » -
NEWS
കോട്ടയം നഗരസഭയിൽ ഇഞ്ചോടിഞ്ച് പോരാട്ടം
തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കോട്ടയം ജില്ലയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. UDF – 7 LDF-7 NDA – 2 വിജയിച്ചവർ വാർഡ് – 4 (പള്ളിപ്പുറം) – LDF – സിന്ധു ജയകുമാർ വാർഡ് -27 (പതിനഞ്ചിൽ ചിറ)- LDF – TN മനോജ് വാർഡ് -28- (കാരാപ്പുഴ) -LDF N.N വിനോദ് വാർഡ് -29 (കോടിമത നോർത്ത് ) – UDF -N.ജയചന്ദ്രൻ എലിക്കുളം പഞ്ചായത്തിൽ ജോസ് വിഭാഗം യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സാജൻ തൊടുകയ്ക്ക് പരാജയം. എൻസിപി സ്ഥാനാർഥി മാത്യൂസിനു ജയം
Read More » -
NEWS
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ എല്‍ഡിഎഫ് -ബിജെപി ഇഞ്ചോടിഞ്ച്
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ എല്‍ഡിഎഫ് -ബിജെപി ഇഞ്ചോടിഞ്ച് പോരാട്ടമാണ് തുടരുന്നത്. എല്‍ഡിഎഫ് 16 സീറ്റിലും ബിജെപി 15 സീറ്റിലും ലീഡ് ചെയ്യുകയാണ്. കോണ്‍ഗ്രസ് വന്‍തിരിച്ചടിയാണ് ഇവിടെ നേരിടുന്നത്. നാലു സീറ്റുകളില്‍ മാത്രമാണ് അവരുടെ ലീഡ്. തൃശൂരില്‍ ആദ്യ ഫലസൂചനകളില്‍ എല്‍ഡിഎഫിന് ലീഡ്. ജില്ലാ പഞ്ചായത്തില്‍ 13 ഡിവിഷനുകളില്‍ എല്‍ഡിഎഫ് ലീഡിങ്. 7 നഗരസഭകളില്‍ നാലില്‍ എല്‍ഡിഎഫ് ലീഡ് ചെയ്യുന്നു. ബ്ലോക്കുകളിലും പഞ്ചായത്തുകളിലും ഒപ്പത്തിനൊപ്പം പോരാട്ടം.
Read More » -
NEWS
പാലായില്‍ എല്‍.ഡി.എഫ് മുന്നേറ്റം
തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ജോസ്.കെ മാണിയുടെ മുന്നണി പ്രവശേനം എല്‍.ഡി.എഫിന് ഗുണകരമായെന്ന് വിലയിരുത്തല്‍. പാല നഗരസഭയില്‍ ആദ്യഘട്ടത്തില്‍ എല്‍.ഡി.എഫിെന്റ വ്യക്തമായ മുന്നേറ്റമാണ് പ്രകടമാവുന്നത്. കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ മുന്നിലാണ്. സി.പി.എമ്മിെന്റ രണ്ട് സ്ഥാനാര്‍ഥികളും ലീഡ് ചെയ്യുന്നുണ്ട്. കോട്ടയം ജില്ലാ പഞ്ചായത്തിലും ജോസ്.കെ മാണിയുടെ കരുത്തില്‍ എല്‍.ഡി.എഫ് തന്നെയാണ് മുന്നേറുന്നത്. മുമ്ബ് ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനം സംബന്ധിച്ച് കോണ്‍ഗ്രസില്‍ കേരള കോണ്‍ഗ്രസും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. അതേസമയം, ആദ്യ ഫലസൂചനകളില്‍ ജോസഫ് വിഭാഗത്തിന് ആശ്വാസം നല്‍കുന്ന വാര്‍ത്തകളൊന്നുമില്ലെന്ന് റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്.
Read More » -
NEWS
കാഞ്ഞങ്ങാട് നഗരസഭയിലെ അഞ്ച് വാര്‍ഡുകളില്‍ എല്‍.ഡി.എഫിന് ജയം
കാഞ്ഞങ്ങാട് നഗരസഭയിലെ അഞ്ച് വാര്‍ഡുകളില്‍ എല്‍.ഡി.എഫിന് ജയം; രണ്ടു വാര്‍ഡുകളില്‍ യു.ഡി.എഫ്, ഇടതുമുന്നണിയുടെ ചെയര്‍പേഴ്സണ്‍ സ്ഥാനാര്‍ഥി സുജാത ടീച്ചര്‍ക്ക് വിജയിച്ചു, നീലേശ്വരം നഗരസഭയിലെ മൂന്നാംവാര്‍ഡില്‍ കോണ്‍ഗ്രസ് വിമതക്ക് ജയം കാഞ്ഞങ്ങാട് രാവിലെ 9.30 വരെയുള്ള ഫലമറിഞ്ഞപ്പോള്‍ കാഞ്ഞങ്ങാട് നഗരസഭയിലെ അഞ്ച് വാര്‍ഡുകളില്‍ എല്‍.ഡി.എഫിന് ജയം. 23, 24, 25, 26, 3 വാര്‍ഡുകളിലാണ് വിജയം. 1, 2 വാര്‍ഡുകളില്‍ യു.ഡി.എഫും വിജയിച്ചു. കാഞ്ഞങ്ങാട് നഗരസഭയിലെ നാലാംവാര്‍ഡില്‍ എല്‍.ഡി.എഫ് ചെയര്‍പേഴ്സണ്‍സ്ഥാനാര്‍ഥി സുജാതടീച്ചര്‍ വിജയിച്ചു. കിനാനൂര്‍-കരിന്തളം പഞ്ചായത്ത് അഞ്ചാംവാര്‍ഡില്‍ സി.പി.എം നേതാവ് ടി.കെ രവിയും നീലേശ്വരം നഗരസഭയിലെ മൂന്നാംവാര്‍ഡില്‍ കോണ്‍ഗ്രസ് വിമത ഷീബയും വിജയിച്ചു. പരപ്പ ബ്ലോക്ക് പാണത്തൂര്‍ ഡിവിന്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പത്മകുമാരി അമ്പത് വോട്ടിന് വിജയിച്ചു. നീലേശ്വരം നഗരസഭയിലെ ഒന്നാംവാര്‍ഡ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി ഭാര്‍ഗവി 190 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. നാലാംവാര്‍ഡില്‍ യു.ഡി.എഫിനാണ് ജയം
Read More » -
NEWS
കീഴാറ്റൂരിൽ വയൽകിളി സ്ഥാനാര്‍ത്ഥിക്ക് പരാജയം
തളിപറമ്പിൽ വയൽ നികത്തി ബൈപാസ് റോഡ് നിർമ്മിക്കുന്നതിനെതിരെ കീഴാറ്റൂരിൽ സമരം നടത്തിയ വയൽകിളികൾക്ക് തദ്ദേശ തെരഞ്ഞെടുപ്പിൽ പരാജയം. എൽഡിഎഫിനെതിരെ തളിപറമ്പ് കീഴാറ്റൂരിൽ വയൽകിളി സ്ഥാനാർത്ഥി ലതാ സുരേഷ് പരാജയപ്പെട്ടു. വനിത സംവരണ വാർഡിൽ സമര നേതാവ് സുരേഷ് കീഴാറ്റൂരിന്‍റെ ഭാര്യ ലത സുരേഷായിരുന്നു സ്ഥാനാർത്ഥി. കോണ്‍ഗ്രസ്, ബിജെപി പിന്തുണയോടെയാണ് വയൽകിളികൾ മത്സരിച്ചിരുന്നത്. കോണ്‍ഗ്രസും ബിജെപിയും സ്ഥാനാർത്ഥികളെ നിർത്താതെ ലതയെ പിന്തുണച്ചിരുന്നു.
Read More »