Month: December 2020

  • NEWS

    എകെജി സെന്റർ സ്ഥിതിചെയ്യുന്ന കോർപറേഷൻ വാർഡിൽ യുഡിഎഫിനു വിജയം

    സിപിഎം സംസ്ഥാന കമ്മിറ്റി ഓഫിസായ എകെജി സെന്റർ സ്ഥിതിചെയ്യുന്ന കുന്നുകുഴി കോർപറേഷൻ വാർഡിൽ യുഡിഎഫിനു വിജയം. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മേരി പുഷ്പം 1254 വോട്ടുകള്‍ നേടിയപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഒലീനയ്ക്ക് 933 വോട്ടുകള്‍ നേടാനേ കഴിഞ്ഞുള്ളൂ. എന്‍ഡിഎ സ്ഥാനാര്‍ഥി ബിന്ദു 232 വോട്ടുകള്‍ നേടി. കഴിഞ്ഞ തവണ റിബല്‍ പ്രശ്‌നം നേരിട്ട എല്‍ഡിഎഫാണ് വിജയിച്ചത്. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്,തൃശൂര്‍ കോര്‍പറേഷനുകളില്‍ എല്‍ഡിഎഫ് മികച്ച മുന്നേറ്റം നടത്തുന്നു. കണ്ണൂരില്‍ യുഡിഎഫ് 2 സീറ്റുകള്‍ക്കു മുന്നില്‍. കൊച്ചിയില്‍ യുഡിഎഫിനാണ് ആധിപത്യം.

    Read More »
  • LIFE

    സൂര്യ നിര്‍മ്മാണം; നായകന്‍ നടന്‍ അരുണ്‍ വിജയ്‌യുടെ മകന്‍

    നടന്‍ സൂര്യ നിര്‍മ്മിക്കുന്ന അടുത്ത ചിത്രത്തില്‍ നടന്‍ അരുണ്‍ വിജയ് യുടെ മകന്‍ അര്‍ണവ് വിജയ് നായകന്‍. നവാഗതനായ സരോവര്‍ ഷണ്‍മുഖം സംവിധാനം ചെയ്യുന്ന ചിത്രം 2ഡി എന്‍ര്‍ടെയ്ന്‍മെന്റ്‌സാണ് നിര്‍മ്മിക്കുന്നത്. കുട്ടിയും വളര്‍ത്തുനായയും തമ്മിലുള്ള സൗഹൃദത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. അര്‍ണവിന്റെ അച്ഛനായി അരുണ്‍ വിജയ്‌യും മുത്തച്ഛനായി വിജയ്കുമാറും ഓണ്‍സ്‌ക്രീനിലുമെത്തും. ഒറ്റ ഷെഡ്യൂളില്‍ ചിത്രീകരണം പൂര്‍ത്തിയാക്കുന്ന ചിത്രത്തിന്റെ ഷൂട്ട് ഔദ്യോഗികമായി ആരംഭിച്ചു. നിവാസ് കെ. പ്രസന്ന സംഗീതം. ഗോപിനാഥ് ഛായാഗ്രഹണം.

    Read More »
  • NEWS

    തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി വിജയം

    തിരുവനന്തപുരം നഗരസഭയിൽ മേയർ കെ.ശ്രീകുമാറിനെ ബിജെപി സ്ഥാനാർഥി ‌ഡി.ജി.കുമാരൻ പരാജയപ്പെടുത്തി. കരിക്കകം വാർഡിലാണ് ശ്രീകുമാർ പരാജയപ്പെട്ടത്. അതേസമയം, ആന്തൂരിൽ എല്ലാ സീറ്റിലും വിജയിച്ച് എൽഡിഎഫ് ഭരണത്തുടർച്ച ഉറപ്പുവരുത്തി. പ്രതിപക്ഷമില്ലാതെയാണ് ഇവിടെ എൽഡിഎഫിന്റെ ജയം. തൊടുപുഴയിൽ മൽസരിച്ച ഏഴു വാർഡിൽ അഞ്ചിടത്തും ജോസഫിന്റെ സ്ഥാനാർഥികൾ പരാജയപ്പെട്ടു. ജോസ് വിഭാഗം മൽസരിച്ച നാലു സീറ്റിൽ രണ്ടിടത്ത് വിജയിച്ചു. മലപ്പുറം ജില്ലയിലെ നഗരസഭകളിൽ 9 എണ്ണത്തിൽ യുഡിഎഫും 3 എണ്ണത്തിൽ എൽഡിഎഫും ലീഡ് ചെയ്യുന്നു. പെരിന്തൽമണ്ണയിൽ ഭരണമുറപ്പിച്ച എൽഡിഎഫ് പൊന്നാനിയിലും തിരൂരിലും ലീഡ് ചെയ്യുന്നു. ഭരണം അവസാനിക്കുമ്പോഴത്തെ അതേ സ്ഥിതി. കഴിഞ്ഞ തവണ ജനകീയ മുന്നണി ആദ്യം ഭരണം പിടിച്ച കൊണ്ടോട്ടിയിൽ യുഡിഎഫ് മുന്നേറ്റം. ജനകീയ മുന്നണി കാരണം തുടക്കത്തിൽ തൃശങ്കുവിലായിരുന്ന പരപ്പനങ്ങാടിയിലും യുഡിഎഫ് ലീഡ്. മറ്റിടങ്ങളിൽ യുഡിഎഫ് നിലനിർത്തുമെന്ന് സൂചന. കൊല്ലം കോർപറേഷനിൽ എൽഡിഎഫ് ഭരണം നിലനിർത്തുന്നു. ആകെയുള്ള 55 ഡിവിഷനുകളിൽ ഇതുവരെ 31 ഡിവിഷനുകളിൽ എൽഡിഎഫ് സ്ഥാനാർഥികൾ വിജയിച്ചു. യുഡിഎഫ് 8 ഡിവിഷനുകളിൽ…

    Read More »
  • NEWS

    കൊച്ചി കോര്‍പ്പറേഷനിലെ അഡ്വ. എം. അനില്‍കുമാര്‍ വിജയിച്ചു

    കൊച്ചി കോര്‍പ്പറേഷനിലെ അഡ്വ. എം. അനില്‍കുമാര്‍ വിജയിച്ചു. എളമക്കര നോര്‍ത്ത് ഡിവിഷനില്‍ നിന്നാണ് അനില്‍ കുമാര്‍ മത്സരിച്ചത്. ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ കോര്‍പറേഷനില്‍ 22 സീറ്റുകളില്‍ യുഡിഎഫ് ലീഡ് ചെയ്യുമ്പോള്‍ എല്‍ഡിഎഫ് മുന്നേറ്റം 15 സീറ്റുകളിലാണ്. അതേസമയം,യുഡിഎഫ് മേയര്‍ സ്ഥാനാര്‍ത്ഥിയും കെപിസിസി സെക്രട്ടറിയുമായ എന്‍ .വേണുഗോപാല്‍ പരാജയപ്പെട്ടു. നോര്‍ത്ത് ഐലന്‍ഡ് ഡിവിഷനില്‍ നിന്നാണ് വേണുഗോപാല്‍ മത്സരിച്ചത്. ബിജെപി സ്ഥാനാര്‍ത്ഥി പത്മകുമാരിയോടാണ് വേണുഗോപാല്‍ മത്സരിച്ചത്.

    Read More »
  • LIFE

    ഇന്ദ്രജിത്തിന്റെ ജന്മദിനത്തിൽ ” ആഹാ ” യ്ക്കൊപ്പം കരം കോർത്ത് കാർത്തിയും വിജയ് സേതുപതിയും !

    ഇന്ദ്രജിത്ത് സുകുമാരൻ നായകനാകുന്ന വടം വലിയെ പാശ്ചാത്തലമാക്കിയുള്ള “ആഹാ ” യുടെ ഗാന വീഡിയോ മലയാളത്തിൻ്റെ മെഗാ സ്റ്റാർ മമ്മൂട്ടിക്കും സൂപ്പർ താരം മോഹൻലാലിലിനും ഒപ്പം തമിഴ് സിനിമയുടെ ‘ സുൽത്താൻ ‘ കാർത്തിയും വിജയ് സേതുപതിയും നാളെ ഇന്ദ്രജിത്തിൻ്റെ ജന്മദിനമായ ഡിസംബർ 17 ന് രാവിലെ 10 മണിക്ക് പുറത്തിറക്കും. സാസാ പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രേം എബ്രഹാം നിർമിച്ച് ബിബിൻ പോൾ സാമുവൽ സംവിധാനം ചെയ്ത ” ആഹാ” ഇന്ദ്രജിത്തിൻ്റെ അഭിനയ ജീവിതത്തിലെ വഴിത്തിിവാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ടോബിത് ചിറയത്താണ് ചത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് . സയനോര ഫിലിപ്പാണ് ആഹായുടെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ജുബിത് നമ്രടത്ത് , ടിറ്റോ പി തങ്കച്ചൻ എന്നിവരാണ് ചിത്രത്തിന്റെ ഗാനരചയിതാക്കൾ. കേരളത്തിന്റെ തനത് കായിക വിനോദമായ വടംവലിയെ ആധാരമാക്കി , സംഗീതത്തിനും, പ്രണയത്തിനും , കുടുംബ ബന്ധങ്ങൾക്കുമെല്ലാം ഒരുപാട് പ്രാധാന്യമുള്ള കഥയുമായെത്തുന്ന ആഹാ ഒരു മുഴു നീള സ്പോർട്സ് ഡ്രാമയാണ്. ശാന്തി ബാലചന്ദ്രനാണ് ഇന്ദ്രജിത്തിൻ്റെ…

    Read More »
  • NEWS

    ബിജെപിയുടെ തൃശൂർ മേയർ സ്ഥാനാർഥി ബി.ഗോപാലകൃഷ്ണൻ പരാജയപ്പെട്ടു

    തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ തൃശൂര്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ മേയര്‍ സ്ഥാനാര്‍ഥിയും സംസ്ഥാന വക്താവുമായ ബി.ഗോപാലകൃഷ്ണന്‍ പരാജയപ്പെട്ടു. ബിജെപിയുടെ സിറ്റിങ് സീറ്റില്‍ പ്രമുഖ നേതാവിന്റെ തോല്‍വി ബിജെപിക്ക് വന്‍ തിരിച്ചടിയായി. ബിജെപിയുടെ സിറ്റിങ് സീറ്റായ തൃശൂര്‍ കുട്ടന്‍കുളങ്ങര ഡിവിഷനില്‍ നിന്നാണ് ബി.ഗോപാലകൃഷ്ണന്‍ ജനവിധി തേടിയത്. യുഡിഎഫ് സ്ഥാനാര്‍ഥിയാണ് ഇവിടെ ജയിച്ചത്. സംസ്ഥാനതലത്തില്‍ അറിയപ്പെടുന്ന നേതാവ് തന്നെ കോര്‍പറേഷനിലേക്ക് മല്‍സരിക്കണമെന്നായിരുന്നു പാര്‍ട്ടി തീരുമാനം. അങ്ങനെയാണ് ഗോപാലകൃഷ്ണന് സീറ്റു നല്‍കിയത്. നിലവില്‍ ആറു കൗണ്‍സിലര്‍മാര്‍ മാത്രമാണ് ബിജെപിയ്ക്കു കോര്‍പറേഷനില്‍ ഉള്ളത്.

    Read More »
  • NEWS

    കോട്ടയത്തെ വിജയപുരം ഗ്രാമ പഞ്ചായത്ത് 5 വാർഡ് ഫലം അറിഞ്ഞു

    തദ്ദേശ തരിഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കോട്ടയത്തെ വിജയപുരം ഗ്രാമ പഞ്ചായത്ത് 5 വാർഡ് ഫലം അറിഞ്ഞു. മൂന്നു സീറ്റിൽ എൽ.ഡി.എഫും രണ്ടു സീറ്റിൽ യൂ. ഡി. എഫും വിജയിച്ചു. 1-LDF ബിന്ദു ജയചന്ദ്രൻ 2- UDF – മിഥുൻ G തോമസ് 3- UDF – സുരേഷ് ബാബു 4- LDF – സാലി 5- LDF – അജിത ടീച്ചർ

    Read More »
  • NEWS

    വൺ ഇന്ത്യ വൺ പെൻഷൻ സ്ഥാനാർഥികൾക്ക് ജയം

    കോട്ടയത്തെ കൊഴുവനാൽ പഞ്ചായത്ത് ഒന്നാം വാർഡ്, ഉഴവൂർ പഞ്ചായത്ത് മൂന്നാം വാർഡ് എന്നിവിടങ്ങളിൽ വൺ ഇന്ത്യ വൺ പെൻഷൻ സ്ഥാനാർഥികൾക്ക് ജയം. കൊഴുവനാൽ പഞ്ചായത്തിലെ ഒന്നാം വാർഡായ ചേർപ്പുങ്കലിൽ വൺ ഇന്ത്യ വൺ പെൻഷൻ സ്ഥാനാർഥി രാജേഷ് ബി വിജയിച്ചു. ഉഴവൂരിലെ പയസ് മൗണ്ടിൽ അഞ്ജു പി. ബെന്നിയാണ് വിജയിച്ചത്.

    Read More »
  • NEWS

    കാസര്‍കോട് ജില്ലാ പഞ്ചായത്ത്: എട്ടിടത്ത് യു.ഡി.എഫിനും അഞ്ചിടത്ത് എല്‍.ഡി.എഫിനും ലീഡ്

    കാസര്‍കോട് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ എട്ടിടത്ത് യു.ഡി.എഫും അഞ്ചിടത്ത് എല്‍.ഡി.എഫും ഒരിടത്ത് എന്‍.ഡി.എയും ലീഡ് ചെയ്യുന്നു. വോര്‍ക്കാടി, ദേലംപാടി, ചിറ്റാരിക്കാല്‍, പിലിക്കോട്, പെരിയ, ഉദുമ, സിവില്‍ സ്റ്റേഷന്‍, കുമ്പള തുടങ്ങിയ ഡിവിഷനുകളിലാണ് യു.ഡി.എഫ് ലീഡ് ചെയ്യുന്നത്. പുത്തിഗെ, ബേഡകം, കള്ളാര്‍, കരിന്തളം, ചെറുവത്തൂര്‍ ഡിവിഷനുകളില്‍ എല്‍.ഡി.എഫ് ലീഡ് ചെയ്യുന്നു. എടനീരില്‍ ബി.ജെ.പിയും ചെങ്കളയില്‍ സ്വതന്ത്രസ്ഥാനാര്‍ഥിയും മുന്നിട്ടുനില്‍ക്കുന്നു.

    Read More »
  • NEWS

    ഏറ്റുമാനൂര്‍ നഗരസഭയിലെ ലീഡ് നില ഇങ്ങനെ

    തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഏറ്റുമാനൂര്‍ നഗരസഭയിലെ വാര്‍ഡുകളിലെ ലീഡ് നില ഇങ്ങനെയാണ്..‌ വാർഡ് -10 – വെട്ടിമുകൾ – NDA – ബിന്ദു രാജീവ് വാർഡ്- 11- മാടപ്പാട്ട് – LDF അഞ്ജു അലോഷ് വാർഡ്- 12- വളളിയാംപൊയ്ക – LDF പ്രീതി രാജേഷ് വാർഡ്- 13 – ഏറ്റുമാനൂർ ഈസ്റ്റ് – LDF – ജോഷിമോൻ വാർഡ് 14 – പേരൂർ – LDF ജേക്കബ് B.മാണി വാർഡ് – 15- പാറേക്കടവ്- NDA – അജിശ്രീ മുരളി വാർഡ് 16- പുളിമൂട്- NDA – രാധികാ K നായർ വാർഡ്- 18-പൂവത്തുംമൂട് – NDA സ്വത. സിന്ധു S കറുത്തേടത്ത് വാർഡ്- 17 – JBLPS – LDF ക്ഷേമ അഭിലാഷ് വാർഡ്- 19- LDF- ജോണി വർഗീസ് വാർഡ് -20- മാമ്മൂട് – UDF – മാത്യം കുര്യൻ (ബാബു) വാർഡ് -21- തെള്ളകത്തുശ്ശേരി –…

    Read More »
Back to top button
error: