NEWS

പാലായില്‍ എല്‍.ഡി.എഫ്​ മുന്നേറ്റം

ദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ജോസ്​.കെ മാണിയുടെ മുന്നണി പ്രവശേനം എല്‍.ഡി.എഫിന്​ ഗുണകരമായെന്ന്​ വിലയിരുത്തല്‍. പാല നഗരസഭയില്‍ ആദ്യഘട്ടത്തില്‍ എല്‍.ഡി.എഫി​െന്‍റ വ്യക്​തമായ മുന്നേറ്റമാണ്​ പ്രകടമാവുന്നത്​. കേരള കോണ്‍ഗ്രസ്​ സ്ഥാനാര്‍ഥികള്‍ മുന്നിലാണ്​. സി.പി.എമ്മി​െന്‍റ രണ്ട്​ സ്ഥാനാര്‍ഥികളും ലീഡ്​ ചെയ്യുന്നുണ്ട്​.

കോട്ടയം ജില്ലാ പഞ്ചായത്തിലും ജോസ്​.കെ മാണിയുടെ കരുത്തില്‍ എല്‍.ഡി.എഫ്​ തന്നെയാണ്​ മുന്നേറുന്നത്​. മുമ്ബ്​ ജില്ലാ പഞ്ചായത്ത്​ അധ്യക്ഷ സ്ഥാനം സംബന്ധിച്ച്‌​ കോണ്‍ഗ്രസില്‍ കേരള കോണ്‍ഗ്രസും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു.

അതേസമയം, ആദ്യ ഫലസൂചനകളില്‍ ജോസഫ്​ വിഭാഗത്തിന്​ ആശ്വാസം നല്‍കുന്ന വാര്‍ത്തകളൊന്നുമില്ലെന്ന്​ റിപ്പോര്‍ട്ടുകളാണ്​ പുറത്ത്​ വരുന്നത്​.

Back to top button
error: