NEWS

പെരിയയില്‍ യുഡിഎഫിന് വിജയം

പെരിയ ഇരട്ടക്കൊലപാതകം നടന്ന കല്യോട്ട് വാര്‍ഡ് എല്‍ഡിഎഫില്‍ നിന്ന് പിടിച്ചെടുത്ത് യുഡിഎഫ്. കല്യോട്ട് വന്‍ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് വിജയിച്ചിരിക്കുന്നത്.

യുഡിഎഫ് സ്ഥാനാര്‍ത്ഥി സി എം ഷാസിയയാണ് അഞ്ഞൂറിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചത്. ഈ വാര്‍ഡില്‍ സിപിഎമ്മിന് സ്വന്തം സ്ഥാനാര്‍ത്ഥിയില്ല. ഒരു കാലത്ത് കോണ്‍ഗ്രസ് ശക്തികേന്ദ്രമായിരുന്ന പുല്ലൂര്‍ പെരിയ സമീപകാലത്താണ് ഇടത്തോട്ടേക്ക് ചാഞ്ഞത്. ശരത്തിന്റെയും കൃപേഷിന്റെയും വീടുള്ള കല്യോട് വാര്‍ഡിലടക്കം പഞ്ചായത്തൊന്നാകെ പ്രചാരണവിഷയം ഇരട്ടക്കൊലപാതകമായിരുന്നു.

Back to top button
error: