Month: December 2020
-
NEWS
കൊയിലാണ്ടിയില്‍ സിപിഐഎം-ബിജെപി സംഘര്‍ഷം
കേരളത്തില്‍ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോള്‍ ചിലയിടങ്ങളില്‍ സംഘര്‍ഷം ഉയരുന്നു. കോഴിക്കോട് കൊയിലാണ്ടിയില്‍ സിപിഐം-ബിജെപി പ്രവര്‍ത്തകര്‍ തമ്മിലാണ് സംഘര്‍ഷം ഉടലെടുത്തത്. എല്‍.ഡി.എഫിന് ആധിപത്യമുള്ള കൊയിലാണ്ടിയില്‍ ഈ തവണയും ലീഡ് നിലനിര്‍ത്തുന്നുണ്ട്. 3 വാര്‍ഡുകളലിലോളം ബിജെപി യും മുന്നേറി. വിജയാഹ്ലാദ പ്രകടനത്തിനിടെയാണ് ബിജെപി-സിപിഐഎം സംഘര്‍ഷം ഉണ്ടായത്. സംഘര്‍ഷത്തിലേര്‍പ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകര്‍കക്ക് നേരെ പോലീസ് ലാത്തി വീശുകയും പിരിഞ്ഞ് പോവാന്‍ ആവശ്യപ്പെടുകയും ചെയ്തു. തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം മറ്റ് ചില മേഖലകളില്‍ നിന്നും സംഘര്ഷത്തിന്റെ വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്.
Read More » -
NEWS
പാലക്കാട് നഗരസഭയില്‍ ബിജെപി മുന്നേറ്റം
തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെടുപ്പ് ഫലം വന്നപ്പോള്‍ പാലക്കാട് നഗരസഭയില്‍ ബിജെപി മുന്നേറ്റം. മുഴുവന്‍ വോട്ടും എണ്ണിക്കഴിഞ്ഞപ്പോള്‍ ബിജെപി 28 സീറ്റ് നേടി. എല്‍ഡിഎഫ് 7, യുഡിഎഫ് 14, വെല്‍ഫെയര്‍ പാര്‍ട്ടി 1, സ്വതന്ത്രര്‍ 2 പേരും വിജയിച്ചു. നഗരസഭയില്‍ മത്സരിച്ച യുഡിഎഫ് ജില്ലാ ചെയര്‍മാനും കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ പി.ബാലഗോപാലന്‍ തോറ്റു. പാലക്കാട് ജില്ലാ പഞ്ചായത്തില്‍ 27 സീറ്റുകളില്‍ എല്‍ഡിഎഫാണ് ലീഡ് ചെയ്യുന്നത്. ഗ്രാമപഞ്ചായത്തുകളില്‍ നിന്നുളള സൂചനയനുസരിച്ച് 50 എണ്ണത്തില്‍ എല്‍ഡിഎഫാണ് മുന്‍പില്‍.
Read More » -
NEWS
കാഞ്ഞങ്ങാട് കോണ്‍ഗ്രസിന് കനത്ത തിരിച്ചടി, ലീഗ് നില മെച്ചപ്പെടുത്തി; പരാജയപ്പെട്ടവരില്‍ കെ.പി.സി.സി സെക്രട്ടറി അടക്കമുള്ള പ്രമുഖരും
കാഞ്ഞങ്ങാട് നഗരസഭയില്‍ 24 സീറ്റുകള്‍ കരസ്ഥമാക്കി എല്‍.ഡി.എഫ് തുടര്‍ഭരണത്തിലേക്ക് നീങ്ങുമ്പോള്‍ യു.ഡി.എഫ് പക്ഷത്ത് കോണ്‍ഗ്രസിനേറ്റത് കനത്ത തിരിച്ചടി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മൂന്ന് സീറ്റുകളുണ്ടായിരുന്നു. ഇത്തവണ രണ്ട് സീറ്റുകള്‍ മാത്രമേ ലഭിച്ചുള്ളൂ. അതേസമയം മുസ്ലിംലീഗ് നില മെച്ചപ്പെടുത്തി. ലീഗിന് കഴിഞ്ഞ തവണ 10 സീറ്റുകളായിരുന്നു. ഇക്കുറി 11 സീറ്റുകള്‍ ലഭിച്ചു. നഗരസഭയില്‍ യു.ഡി.എഫിന് ആകെ 13 സീറ്റുകളാണ് ലഭിച്ചത്. ബി.ജെ.പിക്ക് കഴിഞ്ഞ തവണ അഞ്ച് സീറ്റുകളായിരുന്നു. ഇത്തവണ ആറായി വര്‍ധിച്ചു. നഗരസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് പരാജയപ്പെട്ടവരില്‍ കെ.പി.സി.സി സെക്രട്ടറി എം അസിനാര്‍, നഗരസഭാ വൈസ് ചെയര്‍പേഴ്സണായിരുന്ന എല്‍. സുലൈഖ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനായിരുന്ന മഹമൂദ് മുറിയനാവി എന്നിവരും ഉള്‍പ്പെടും
Read More » -
NEWS
തിരുവനന്തപുരം എൽഡിഎഫിനൊപ്പം
തിരുവനന്തപുരം ജില്ല എൽഡിഎഫിനെ പിന്തുണയ്ക്കുന്നത് ആണ് ഈ തെരഞ്ഞെടുപ്പിൽ കണ്ടത്. ജില്ലാ പഞ്ചായത്തിൽ ഭരണം നിലനിർത്താൻ എൽ ഡി എഫിന് കഴിഞ്ഞു. 26 ഡിവിഷനിൽ 19 എൽഡിഎഫ്,6 യു ഡി എഫ്,ബിജെപി ഒന്ന് എന്നിങ്ങനെയായിരുന്നു 2015ലെ കണക്ക്.എന്നാൽ ലീഡ് വർദ്ധിപ്പിക്കാൻ എൽഡിഎഫിനു ഇത്തവണ കഴിഞ്ഞു. 21 ഡിവിഷനുകളിൽ ആണ് എൽഡിഎഫ് ഇത്തവണ വിജയിച്ചത്. അഞ്ച് ഡിവിഷനുകളിൽ യുഡിഎഫും. ഉള്ള ഡിവിഷൻ ബിജെപിക്ക് നഷ്ടമായി. പ്രസ്റ്റീജ് പോരാട്ടത്തിൽ എൽഡിഎഫ് തിരുവന്തപുരം കോർപ്പറേഷൻ ഭരണം നിലനിർത്തുമെന്ന് ഉറപ്പായി. നൂറു വാർഡുകളുള്ള തിരുവന്തപുരം കോർപ്പറേഷനിലും എൽഡിഎഫ് ഭരണം നിലനിർത്തി. 2015ൽ 44 സീറ്റുകളിൽ വിജയിച്ച എൽഡിഎഫ് ഇത്തവണ 48 ആക്കി ഉയർത്തി. 21 സീറ്റുകൾ ഉണ്ടായിരുന്ന യുഡിഎഫ് 9 ലേക്ക് ചുരുങ്ങി. 34 സീറ്റുകൾ ഉണ്ടായിരുന്ന ബിജെപി 30ലേക്കും കുറഞ്ഞു. ജില്ലയിലെ നാല് നഗരസഭകളിലും എൽഡിഎഫ് ഭരണം നിലനിർത്തി. 11 ബ്ലോക്ക് പഞ്ചായത്തുകളിൽ പത്തെണ്ണം ആയിരുന്നു എൽഡിഎഫിന് ഉണ്ടായിരുന്നത്,യുഡിഎഫിന് ഒന്നും. ഇത്തവണ 11ഉം എൽ ഡി…
Read More » -
NEWS
കുമരകം ഗ്രാമപഞ്ചായത്തിലെ തിരഞ്ഞെടുപ്പ് ഫലം ഇങ്ങനെ
തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പില്‍ കുമരകം ഗ്രാമപഞ്ചായത്തിലെ ലീഡ് നില ഇങ്ങനെ എൽ.ഡി.എഫ് – 7 എൻ.ഡി.എ – 4 യു.ഡി.എഫ് – 1 1 – ജോഷി.വി.കെ – LDF 2 – സ്മിത സുനിൽ – LDF 3 – രശ്മികല – LDF 4 – പി.ഐ അബ്രഹാം – LDF 5 – പി.എസ് അനീഷ് – LDF 6 – അഭിലാഷ് വി.സി – LDF 7 – ശ്രീജ സുരേഷ് – NDA (സ്വതന്ത്രൻ) 8 – ഷീമ രാജേഷ് – NDA 9 – പി.കെ സേതു – NDA 10 – വി.എൻ.ജയകുമാർ – NDA 11 – ധന്യ സാബു – LDF 12 – ദിവ്യ ദാമോദരൻ – UDF
Read More » -
Lead News
സംസ്ഥാനത്ത് ഇടതു തരംഗം, പിണറായി വിജയം
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ സംസ്ഥാനത്ത് ഇടതു തരംഗം. ഗ്രാമപഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും ജില്ലാ പഞ്ചായത്തുകളിലും കോർപ്പറേഷനുകളിലും ഇടതുമുന്നണിയാണ് മുമ്പിൽ. മുനിസിപ്പാലിറ്റികളിൽ എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം നിൽക്കുന്നു. ഗ്രാമപഞ്ചായത്തുകളിൽ 503ഉം ബ്ലോക്ക് പഞ്ചായത്തുകളിൽ 107ഉം ജില്ലാ പഞ്ചായത്തുകളിൽ പത്തും മുനിസിപ്പാലിറ്റികളിൽ 37ഉം കോർപ്പറേഷനുകളിൽ നാലും ഇടത്ത് എൽഡിഎഫ് മുന്നിലാണ്.യുഡിഎഫ് ആകട്ടെ ഗ്രാമപഞ്ചായത്തുകളിൽ 375ഉം ബ്ലോക്ക് പഞ്ചായത്തുകളിൽ 43ഉം ജില്ലാ പഞ്ചായത്തുകളിൽ നാലും മുനിസിപ്പാലിറ്റികളിൽ 42ഉം കോർപ്പറേഷനുകളിൽ രണ്ടും ഇടങ്ങളിലാണ് മുമ്പിലുള്ളത്.26 ഗ്രാമപഞ്ചായത്തുകളിലും രണ്ട് മുനിസിപ്പാലിറ്റികളിലും ബിജെപി മുന്നിലാണ്. പിണറായി വിജയൻ സർക്കാറിനുള്ള വോട്ട് ആയാണ് ഈ ജനവിധിയെ രാഷ്ട്രീയ വിദഗ്ധർ വിലയിരുത്തുന്നത്. നിരവധി വിവാദങ്ങൾക്കിടയിലും പിണറായി വിജയൻ സർക്കാർ നടത്തിയ വികസന- ക്ഷേമ പ്രവർത്തനങ്ങളാണ് എൽഡിഎഫിന് വൻമുന്നേറ്റം നേടിക്കൊടുത്തത്. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സെമിഫൈനൽ എന്നു വിശേഷിപ്പിക്കപ്പെട്ട തദ്ദേശ തെരഞ്ഞെടുപ്പ് ഫലം നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള ചൂണ്ടുപലക കൂടിയാണ്.
Read More » -
NEWS
കട്ടപ്പന യു. ഡി. എഫിന് തന്നെ
തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് പുരോഗമിക്കുമ്പോള്‍ കട്ടപ്പനയില്‍ യുഡിഎഫിന് വിജയം. 1,3, 4, 6, 7, 10, 11, 12, 13, 14,17,18,19, 20, 24, 25, 26, 27,28, 30,32,33 എന്നീ 22 വാര്‍ഡുകളിലാണ് യുഡിഎഫ് വിജയിച്ചത്. അതേസമയം, 2, 8, 9,15,16,21,22,31,34 എന്നീ 9 വാര്‍ഡുകളില്‍ മാത്രമാണ് എല്‍ഡിഎഫ് വിജയിച്ചത്. ആകെ 23,29 എന്നീ രണ്ട് വാര്‍ഡുകളില്‍ മാത്രമാണ് ബിജെപി വിജയിച്ചത്. അഞ്ചാം വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി വിജയിച്ചു.
Read More » -
NEWS
ചെന്നിത്തലയുടേയും മുല്ലപ്പള്ളിയുടേയും വാര്‍ഡില്‍ എല്‍ഡിഎഫിന് ജയം
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടേയും കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്റേയും വാര്‍ഡില്‍ എല്‍ഡിഎഫിന് വിജയം. തൃപ്പെരുന്തുറ പഞ്ചായത്തിലെ പതിനാലാം വാര്‍ഡാണ് രമേശ് ചെന്നിത്തലയുടേത്. ഇവിടെ എല്‍ഡിഎഫിലെ കെ വിനു ആണ് ജയിച്ചത്. കോഴിക്കോട് ജില്ലയിലെ അഴിയൂര്‍ പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡാണ് മുല്ലപ്പള്ളിയുടേത്. ഇവിടെയും എല്‍ഡിഎഫിനാണ് ജയം. എല്‍ജെഡി സ്ഥാനാര്‍ത്ഥിയാണ് അഴിയൂരിലെ പതിനൊന്നാം വാര്‍ഡില്‍ വിജയിച്ചത്. മുല്ലപ്പള്ളിയും കെ മുരളീധരും തമ്മില്‍ തര്‍ക്കമുണ്ടായ കോഴിക്കോട് ജില്ലാ പഞ്ചായത്തിലെ കല്ലാമല ഡിവിഷനിലും ചെങ്കൊടി പാറി. ആലപ്പുഴ നഗരസഭയില്‍ ശക്തമായ പോരാട്ടമാണ് എല്‍ ഡി എഫ് കാഴചവെക്കുന്നത്. 13 വാര്‍ഡുകളില്‍ എല്‍ ഡി എഫ് ജയിച്ചു. യു ഡി എഫിന്റെ നഗരസഭാ അധ്യക്ഷന്‍ തോമസ് ജോസഫാണ് പരാജയപ്പെട്ടത്.
Read More » -
NEWS
ട്വന്‍റി – ട്വന്‍റി കുതിപ്പ്
തിരുവനന്തപുരം: നാല് പഞ്ചായത്തുകളില്‍ ഭരണം പിടിച്ച് ട്വന്റി-20.കിഴക്കന്നൂരില്‍ ഇത്തവണയും ഭരണം പിടിച്ചിരിക്കുകയാണ്. കിഴക്കമ്പലം പഞ്ചായത്തിന് പുറമെ ഐക്യരനാട് പഞ്ചായത്തിലും മഴുവന്നൂര്‍ പഞ്ചായത്തിലും ട്വന്റി 20 സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലാണ് കിഴക്കമ്പലത്ത് കിറ്റക്‌സിന്റെ സി.എസ്.ആര്‍ പദ്ധതിയുടെ ഭാഗമായി രൂപം കൊണ്ട ട്വന്റി 20 എന്ന ചരിറ്റബിള്‍ ട്രസ്റ്റ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നത്. എല്‍.ഡി.എഫും യു.ഡി.എഫും മാറി മാറി ഭരിച്ച പഞ്ചായത്തിലാണ് കഴിഞ്ഞ തവണ ട്വന്റിക്ക് അട്ടിമറി വിജയം നേടാനായത്.
Read More » -
NEWS
പാലായിൽ ചരിത്രം കുറിച്ച് എൽഡിഎഫ്
തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടത് മുന്നണിയ്ക്ക് വന്‍വിജയം. ചരിത്രത്തില്‍ ആദ്യമായി പാലാ നഗരസഭ പിടിച്ചെടുത്തു. ജോസിന്റെ രണ്ടിലയുടെ പിന്‍ബലത്തോടെയാണ് പാല നഗരസഭ ഇടത് സ്വന്തമാക്കിയത്. മുന്‍ ചെയര്‍മാനും ജോസഫ് വിഭാഗം നേതാവുമായ കുര്യാക്കോസ് പടവന്‍ പാലായില്‍ പരാജയപ്പെട്ടു. ബ്ലോക്കിലും മുന്‍സിപ്പാലിറ്റിയിലും എല്‍ഡിഎഫ് ആണ് മുന്നിട്ടു നില്‍ക്കുന്നത്. ഗ്രാമപഞ്ചായത്തുകളില്‍ 442 ഇടത്ത് എല്‍ഡിഎഫും 354 ഇടത്ത് യുഡിഎഫും മുന്നിട്ടു നില്‍ക്കുന്നു. 3 ഇടത്ത് എന്‍ഡിഎയും മുന്നിട്ടു നില്‍ക്കുന്നു. നഗരസഭാ ചരിത്രത്തിലാദ്യമായി എൽഡിഎഫ് ഭരണം നഗരസഭ രൂപീകരിച്ച് 68 വർഷത്തിന് ശേഷമാണ് പാലയിൽ എൽഡിഎഫ് ഭരണത്തിലെത്തുന്നത്. എൽ.ഡി.എഫ്: 13 ( കേരള കോൺഗ്രസ് – ജോസ് 8, സിപിഎം സ്വതന്ത്രർ 2, സിപിഎം 1, സിപിഐ 1) യു.ഡി.എഫ്: 7 കേരള കോൺഗ്രസ് – ജോസഫ് 3 , കോൺഗ്രസ് 4
Read More »