NEWS

തിരുവനന്തപുരം എൽഡിഎഫിനൊപ്പം

തിരുവനന്തപുരം ജില്ല എൽഡിഎഫിനെ പിന്തുണയ്ക്കുന്നത് ആണ് ഈ തെരഞ്ഞെടുപ്പിൽ കണ്ടത്. ജില്ലാ പഞ്ചായത്തിൽ ഭരണം നിലനിർത്താൻ എൽ ഡി എഫിന് കഴിഞ്ഞു. 26 ഡിവിഷനിൽ 19 എൽഡിഎഫ്,6 യു ഡി എഫ്,ബിജെപി ഒന്ന് എന്നിങ്ങനെയായിരുന്നു 2015ലെ കണക്ക്.എന്നാൽ ലീഡ് വർദ്ധിപ്പിക്കാൻ എൽഡിഎഫിനു ഇത്തവണ കഴിഞ്ഞു. 21 ഡിവിഷനുകളിൽ ആണ് എൽഡിഎഫ് ഇത്തവണ വിജയിച്ചത്. അഞ്ച് ഡിവിഷനുകളിൽ യുഡിഎഫും. ഉള്ള ഡിവിഷൻ ബിജെപിക്ക് നഷ്ടമായി.

പ്രസ്റ്റീജ് പോരാട്ടത്തിൽ എൽഡിഎഫ് തിരുവന്തപുരം കോർപ്പറേഷൻ ഭരണം നിലനിർത്തുമെന്ന് ഉറപ്പായി. നൂറു വാർഡുകളുള്ള തിരുവന്തപുരം കോർപ്പറേഷനിലും എൽഡിഎഫ് ഭരണം നിലനിർത്തി. 2015ൽ 44 സീറ്റുകളിൽ വിജയിച്ച എൽഡിഎഫ് ഇത്തവണ 48 ആക്കി ഉയർത്തി. 21 സീറ്റുകൾ ഉണ്ടായിരുന്ന യുഡിഎഫ് 9 ലേക്ക് ചുരുങ്ങി. 34 സീറ്റുകൾ ഉണ്ടായിരുന്ന ബിജെപി 30ലേക്കും കുറഞ്ഞു.

Signature-ad

ജില്ലയിലെ നാല് നഗരസഭകളിലും എൽഡിഎഫ് ഭരണം നിലനിർത്തി. 11 ബ്ലോക്ക് പഞ്ചായത്തുകളിൽ പത്തെണ്ണം ആയിരുന്നു എൽഡിഎഫിന് ഉണ്ടായിരുന്നത്,യുഡിഎഫിന് ഒന്നും. ഇത്തവണ 11ഉം എൽ ഡി എഫ് നേടി.ഗ്രാമ പഞ്ചായത്തുകളിൽ എൽഡിഎഫ് 49, യുഡിഎഫ് 21, ബിജെപി 3 എന്നത് എൽഡിഎഫ് 45,യുഡിഎഫ് 24,ബിജെപി 3 എന്നിങ്ങനെ ആയി.

Back to top button
error: