NEWS

ചെന്നിത്തലയുടേയും മുല്ലപ്പള്ളിയുടേയും വാര്‍ഡില്‍ എല്‍ഡിഎഫിന് ജയം

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടേയും കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്റേയും വാര്‍ഡില്‍ എല്‍ഡിഎഫിന് വിജയം.

തൃപ്പെരുന്തുറ പഞ്ചായത്തിലെ പതിനാലാം വാര്‍ഡാണ് രമേശ് ചെന്നിത്തലയുടേത്. ഇവിടെ എല്‍ഡിഎഫിലെ കെ വിനു ആണ് ജയിച്ചത്. കോഴിക്കോട് ജില്ലയിലെ അഴിയൂര്‍ പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡാണ് മുല്ലപ്പള്ളിയുടേത്. ഇവിടെയും എല്‍ഡിഎഫിനാണ് ജയം. എല്‍ജെഡി സ്ഥാനാര്‍ത്ഥിയാണ് അഴിയൂരിലെ പതിനൊന്നാം വാര്‍ഡില്‍ വിജയിച്ചത്.

മുല്ലപ്പള്ളിയും കെ മുരളീധരും തമ്മില്‍ തര്‍ക്കമുണ്ടായ കോഴിക്കോട് ജില്ലാ പഞ്ചായത്തിലെ കല്ലാമല ഡിവിഷനിലും ചെങ്കൊടി പാറി. ആലപ്പുഴ നഗരസഭയില്‍ ശക്തമായ പോരാട്ടമാണ് എല്‍ ഡി എഫ് കാഴചവെക്കുന്നത്. 13 വാര്‍ഡുകളില്‍ എല്‍ ഡി എഫ് ജയിച്ചു. യു ഡി എഫിന്റെ നഗരസഭാ അധ്യക്ഷന്‍ തോമസ് ജോസഫാണ് പരാജയപ്പെട്ടത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button