പാലക്കാട് നഗരസഭയില്‍ ബിജെപി മുന്നേറ്റം

ദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെടുപ്പ് ഫലം വന്നപ്പോള്‍ പാലക്കാട് നഗരസഭയില്‍
ബിജെപി മുന്നേറ്റം. മുഴുവന്‍ വോട്ടും എണ്ണിക്കഴിഞ്ഞപ്പോള്‍ ബിജെപി 28 സീറ്റ് നേടി. എല്‍ഡിഎഫ് 7, യുഡിഎഫ് 14, വെല്‍ഫെയര്‍ പാര്‍ട്ടി 1, സ്വതന്ത്രര്‍ 2 പേരും വിജയിച്ചു.

നഗരസഭയില്‍ മത്സരിച്ച യുഡിഎഫ് ജില്ലാ ചെയര്‍മാനും കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ പി.ബാലഗോപാലന്‍ തോറ്റു. പാലക്കാട് ജില്ലാ പഞ്ചായത്തില്‍ 27 സീറ്റുകളില്‍ എല്‍ഡിഎഫാണ് ലീഡ് ചെയ്യുന്നത്. ഗ്രാമപഞ്ചായത്തുകളില്‍ നിന്നുളള സൂചനയനുസരിച്ച് 50 എണ്ണത്തില്‍ എല്‍ഡിഎഫാണ് മുന്‍പില്‍.

Leave a Reply

Your email address will not be published. Required fields are marked *