NEWS

കൊയിലാണ്ടിയില്‍ സിപിഐഎം-ബിജെപി സംഘര്‍ഷം

കേരളത്തില്‍ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോള്‍ ചിലയിടങ്ങളില്‍ സംഘര്‍ഷം ഉയരുന്നു. കോഴിക്കോട് കൊയിലാണ്ടിയില്‍ സിപിഐം-ബിജെപി പ്രവര്‍ത്തകര്‍ തമ്മിലാണ് സംഘര്‍ഷം ഉടലെടുത്തത്.

എല്‍.ഡി.എഫിന് ആധിപത്യമുള്ള കൊയിലാണ്ടിയില്‍ ഈ തവണയും ലീഡ് നിലനിര്‍ത്തുന്നുണ്ട്. 3 വാര്‍ഡുകളലിലോളം ബിജെപി യും മുന്നേറി. വിജയാഹ്ലാദ പ്രകടനത്തിനിടെയാണ് ബിജെപി-സിപിഐഎം സംഘര്‍ഷം ഉണ്ടായത്.

സംഘര്‍ഷത്തിലേര്‍പ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകര്‍കക്ക് നേരെ പോലീസ് ലാത്തി വീശുകയും പിരിഞ്ഞ് പോവാന്‍ ആവശ്യപ്പെടുകയും ചെയ്തു. തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം മറ്റ് ചില മേഖലകളില്‍ നിന്നും സംഘര്ഷത്തിന്റെ വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്.

Back to top button
error: