NEWS

അതികഠിനമായ പോരാട്ടം, കൊച്ചി കോർപ്പറേഷൻ ഇടതുമുന്നണിക്ക്

ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ കൊച്ചി കോർപ്പറേഷനിൽ യുഡിഎഫിനെ മറികടന്ന്‌ എൽഡിഎഫ്. മുപ്പതു ഡിവിഷനുകളിൽ ആണ് യുഡിഎഫ് ജയിച്ചത് എങ്കിൽ എൽഡിഎഫ് 34 ഡിവിഷനുകളിൽ വിജയിച്ചു. അഞ്ചു എൻഡിഎ സ്ഥാനാർത്ഥികളും നാല് സ്വതന്ത്രരും വിജയിച്ചു. കലൂർ സൗത്ത് ഡിവിഷനിൽ നറുക്കെടുപ്പിലൂടെയാണ് യുഡിഎഫിന്റെ രജനി മണി വിജയിച്ചത്.

ഇടതു റിബലായ ഒരാൾ വിജയിച്ചിട്ടുണ്ട്. ഇടതു റിബൽ കെ പി ആന്റണി പിന്തുണച്ചാൽ എൽഡിഎഫിന് 35 ഡിവിഷനുകളുടെ പിന്തുണയായി. ബിജെപിയുടെ അംഗങ്ങൾ മാറി നിൽക്കുകയാണെങ്കിൽ ഭരണത്തിൽ എത്താൻ എൽഡിഎഫ് പ്രയാസമില്ല. മുസ്ലിം ലീഗിന്റെ റിബൽ സ്ഥാനാർഥിയും വിജയിച്ചിട്ടുണ്ട്. പനയപ്പള്ളിയിൽ സ്വതന്ത്രനായി ജനിച്ച സനിൽ മോൻ പിന്തുണച്ചാലും എൽഡിഎഫ് ഭരണം ലഭിക്കും.

Back to top button
error: