Lead NewsNEWS

മെച്ചപ്പെട്ട ഫലം നല്‍കിയതിന് കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദി: ജെ. പി നഡ്ഡ

ദ്ദേശ തെരഞ്ഞെടുപ്പില്‍ മെച്ചപ്പെട്ട ഫലം നല്‍കിയതിന് കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡ.

കെ സുരേന്ദ്രന്‍റെ നേതൃത്വത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ അക്ഷീണം പ്രയത്നിച്ചു. സംസ്ഥാന സര്‍ക്കാരിന്‍റെ അഴിമതി തുറന്ന് കാട്ടുന്നത് തുടരും. മെച്ചപ്പെട്ട ഫലം നല്‍കിയതിന് കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്നും ഇരു മുന്നണികളുടെയും വര്‍ഗ്ഗീയ രാഷ്ട്രീയത്തിനെതിരെ പൊരുതുന്നത് തുടരുമെന്നും നഡ്ഡ പ്രതികരിച്ചു. ട്വിറ്ററിലൂടെയായിരുന്നു നഡ്ഡയുടെ പ്രതികരണം.

Signature-ad

അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ വീട് സ്ഥിതിചെയ്യുന്ന വാര്‍ഡില്‍ വമ്പന്‍ വിജയം ലഭിച്ചു. മുന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്റെ വാര്‍ഡിലും ബിജെപി അട്ടിമറി ജയം നേടി. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ മികച്ച പോരാട്ടം കാഴ്ച വെയ്ക്കാന്‍ ബിജെപിക്ക് സാധ്യമായി.

Back to top button
error: