ജയിലില്‍ പ്രതികളെ ചോദ്യം ചെയ്യുന്നത് വീഡിയോയില്‍ പകര്‍ത്തണം: ഋഷിരാജ് സിങ്

തിരുവനന്തപുരം: ഇനി പ്രതികളെ ജയിലില്‍ ചോദ്യം ചെയ്യുന്നത് വീഡിയോയില്‍ പകര്‍ത്തണമെന്ന നിര്‍ദേശവുമായി ജയില്‍ ഡിജിപി ഋഷിരാജ് സിങ്. ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. ഇങ്ങനെ പകര്‍ത്തുന്ന വീഡിയോ 18 മാസം സൂക്ഷിക്കണമെന്നും ഉത്തരവിലുണ്ട്.

പൊലീസിനും കേന്ദ്ര ഏജന്‍സികള്‍ക്കും ഈ ഉത്തരവ് ബാധകമാണ്. വീഡിയോ പകര്‍ത്താന്‍ സൗകര്യമില്ലാതെ വരുന്ന എജന്‍സികളെ ചോദ്യം ചെയ്യാന്‍ അനുവദിക്കില്ലെന്നും ഇക്കാര്യം ജയില്‍ സൂപ്രണ്ടുമാര്‍ ഉറപ്പു വരുത്തണമെന്നും ഡിജിപി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *