കോൺഗ്രസ് സംസ്ഥാന ഘടകത്തിൽ ചേരിപ്പോര് മുറുകി.സംഘടനയിൽ നേതൃമാറ്റം ആവശ്യപ്പെട്ട് കെ.സുധാകരനും കെ.മുരളീധരനും. ഇതേ സമയം തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിൽ കോൺഗ്രസ് ഹൈക്കമാന്റ് അസഷ്ടി രേഖപ്പെടുത്തി.
അനുകൂല സാഹചര്യം പ്രയോജനപ്പെടുത്തായില്ല. പി.സി.സി, ഡി.സി.സി നേതൃത്വങ്ങൾക്ക് വീഴ്ച്ച സംഭവിച്ചു. ജില്ലാതലത്തിൽ അഴിച്ചുപണി വേണം. സ്ഥാനാർത്ഥികളെ നിശ്ചയിച്ചത് ജയസാധ്യതക്കു പകരം ഗ്രൂപ്പ് നോക്കി. നേതാക്കളുടെ അസ്വാരസ്യം അതിരു കടന്നു വെന്നും ഹൈക്കമാൻഡ് വിലയിരുത്തി. കോണ്‍ഗ്രസിന്റെ തോൽവിയെ തുടർന്ന്, കെ മുരളീധരനായി കോഴിക്കോട്ട് ഫ്ലക്സ് ബോർഡ്. കെ. മുരളിധരനെ വിളിക്കു കോൺഗ്രസിനെ രക്ഷിക്കു എന്ന മുദ്രാവാക്യം ഉയർത്തിയാണ് മുരളി അനുകൂലികൾ നഗരത്തിൽ ബോർഡുകൾ സ്ഥാപിച്ചത്.
തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റ പരാജയത്തിൽ കടുത്ത അതൃപ്തിയിലാണ് പാർട്ടി പ്രവർത്തകർ. കെ. മുരളിധരനെ വിളിക്കു കോൺഗ്രസിനെ രക്ഷിക്കു എന്ന മുദ്രാവാക്യം ഉയർത്തി ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചാണ് മുരളിധരൻ അനുകൂലികൾ കോഴിക്കോട് നഗരത്തിൽ നീരസം പരസ്യമാക്കിയത്.
എൽ.ഡി.എഫ് വിരുദ്ധ വോട്ടു കൾ യു.ഡി.എഫിലേക്ക് ആകർഷിക്കാൻ കഴിഞ്ഞില്ലെന്ന് ഷിബു ബേബി ജോൺ അഭിപ്രായപ്പെട്ടു. കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമയി പ്രൊ. പി.ജെ.കുര്യൻ. നൂന പക്ഷ വോട്ടുകൾ കോൺഗ്രസിന് നഷ്ടമായി. സ്ഥാനാർത്ഥി നിർണയം ഗ്രൂപ്പ് അടിസ്ഥാനത്തിൽ ആയി. സ്ഥാനാർത്ഥിത്വത്തിനു വരെ പണം വാങ്ങിയെന്നും കുര്യൻ ആരോപിച്ചു.