കര്‍ഷക സമരവുമായി ബന്ധപ്പെട്ട് പുതിയ വിധി പുറപ്പെടുവിച്ച് സുപ്രീംകോടതി. കാര്‍ഷിക നിയമങ്ങള്‍ക്കെതിരായി കര്‍ഷകര്‍ക്കു സമരം ചെയ്യാമെന്നു സുപ്രീംകോടതി അഭിപ്രായപ്പെട്ടു. ന്നാല്‍ മറ്റുള്ളവരുടെ മൗലികാവകാശം ഹനിക്കരുതെന്നും എങ്ങനെ സമരരീതി മാറ്റാനാവുമെന്നു കര്‍ഷക സംഘടനകള്‍ പറയണമെന്നും ലക്ഷ്യം നേരിടാന്‍ ചര്‍ച്ചകളിലൂടെ മാത്രമേ കഴിയൂ എന്നും കോടതി ചൂണ്ടിക്കാട്ടി.
ഹര്‍ജി അവധിക്കാല ബെഞ്ചിനു വിട്ട കോടതി, ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുന്നതുവരെ കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കരുതെന്നും നിര്‍ദേശിച്ചു. കലാപങ്ങള്‍ ഉണ്ടാക്കാതെ കര്‍ഷകര്‍ക്കു സമരം തുടരാം. പൊലീസ് ഇവരെ തടയരുത്. ഡല്‍ഹിയിലെ റോഡുകള്‍ ബ്ലോക്ക് ചെയ്യുകയോ ജീവനോ വസ്തുക്കള്‍ക്കോ നാശം വരുത്തുകയോ ചെയ്യരുതെന്നും ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ പറഞ്ഞു.
ഡല്‍ഹി അതിര്‍ത്തിയിലുള്ള കര്‍ഷകരുടെ സമരം നീക്കണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമര്‍ശം. ഒരു സമിതി വിളിച്ചു ചേര്‍ത്ത് സമാധാനപരമായി പ്രശ്‌നം ചര്‍ച്ച ചെയ്യുന്നതിലേക്കാണ് സുപ്രീം കോടതി പ്രശ്‌ന പരിഹാരത്തിനായി മാര്‍ഗം ഉപദേശിച്ചത്. ഇരു കൂട്ടര്‍ക്കും അവരുടെ വാദങ്ങള്‍ പൂര്‍ണമായി പറയാനാകണം. അതിനായി നിഷ്പക്ഷരായ ആളുകള്‍ സമിതിയില്‍ വേണമെന്നും അദ്ദേഹം പറഞ്ഞു.