Lead NewsNEWS

സംവിധായകന്‍ നരണിപ്പുഴ ഷാനവാസ് ആശുപത്രിയില്‍

സംവിധായകൻ നരണിപ്പുഴ ഷാനവാസിനെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലയാളത്തിലെ ആദ്യത്തെ ഒടിടി റിലീസായ ജയസൂര്യ നായകനായെത്തിയ സൂഫിയും സുജാതയും എന്ന ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തുമാണ് ഷാനവാസ്

കോയമ്പത്തൂർ കെജി ഹോസ്പിറ്റലിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ച ഷാനവാസിന്റെ ആരോ​ഗ്യനില അതീവ ​ഗുരുതരാവസ്ഥയിലാണ്. ഷാനവാസ് അപകടനില തരണം ചെയ്തിട്ടില്ലെന്നും 72 മണിക്കൂർ നേരത്തേ നിരീക്ഷണം വേണമെന്നുമാണ് ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്.

Signature-ad

അട്ടപ്പാടിയില്‍ പുതിയ സിനിമയുടെ എഴുത്തിനിടെയാണ്‌ ഹൃദയാഘാതം സംഭവിച്ചത്. സുഹൃത്തുക്കളാണ്‌ ആശുപത്രിയിൽ എത്തിച്ചത്‌. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആംബുലന്‍സിൽ വെച്ച് രക്തസ്രാവം ഉണ്ടായിരുന്നു. എഡിറ്ററായാണ് സിനിമാലോകത്ത് ഷാനവാസ് സജീവമായത്. ‘കരി’യാണ് ആദ്യ ചിത്രം. ജാതീയത ചര്‍ച്ചയായ കരി നിരൂപകർക്കിടയിലും ഏറെ ചർച്ചയായിരുന്നു.

Back to top button
error: